
കൊച്ചി: ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് കൊച്ചി സർവകലാശാലയിലെ പ്രൊഫ. എൻ.ആർ. മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോക്കോൾ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാം എന്നതായിരുന്നു പ്രമേയം. ആത്മഹത്യാ പ്രതിരോധവുമായി ബന്ധപ്പെട്ട അവബോധം, കരുതൽ, പിന്തുണ എന്നിവ പ്രോത്സാഹിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിവിധ സെഷനുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും അക്കാഡമിക് സൈക്കോതെറാപ്പിസ്റ്റുമായ ഡോ. മുഹമ്മദ് സാദിഖ്, തൃശൂർ ഗവൺമെന്റ് മെന്റൽ ഹെൽത്ത് സെന്ററിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. കെ.എസ്. ഷജിന എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |