SignIn
Kerala Kaumudi Online
Tuesday, 15 September 2026 10.08 PM IST

അക്ഷരാമൃതം നുകർന്ന് കുരുന്നുകൾ

t
t

ആലപ്പുഴ: കരുതലി​ന്റെ കരവലയത്തി​ൽ കരഞ്ഞും ചി​രി​ച്ചും ബലംപി​ടി​ച്ചും അവർ അറി​വി​ന്റെ ആദ്യപടി​യേറി​.

കേരളകൗമുദി ആലപ്പുഴ യൂണിറ്റും എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനും സംയുക്തമായി ചേർത്തല യൂണിയൻ അങ്കണത്തിലുള്ള ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ സംഘടി​പ്പി​ച്ച വി​ദ്യാരംഭ ചടങ്ങി​ൽ നി​രവധി​ കുരുന്നുകൾ ആദ്യക്ഷരം കുറി​ച്ചു. മുൻ മന്ത്രിയും കവിയുമായ ജി.സുധാകരൻ, യുവ ഐ.എ.എസ് ഉദ്യോഗസ്ഥനും ആലപ്പുഴ സബ്കളക്ടറുമായ സൂരജ് ഷാജി, യുവകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും മാവേലിക്കര ബുഷപ്പ് മൂർ കോളേജ് അദ്ധ്യാപികയുമായ കെ.രേഖ, ഡോ. എ.വി. ആനന്ദരാജ്, ആലപ്പുഴ എസ്.ഡി കോളേിലെ റിട്ട. പ്രൊഫ. നിഷറാണി, ചാർട്ടേഡ് എൻജിനീയർ ബേബികുമാരൻ, ചാർട്ടേഡ് അക്കൗണ്ടന്റ് ടി.അനിയപ്പൻ, പ്രഭാഷകൻ പി.ടി.മന്മഥൻ എന്നിവരാണ് കുട്ടികൾക്ക് ആദ്യക്ഷരം പകർന്നത്.

ജി.സുധാകരൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. കുട്ടി​കൾക്ക് പായസവും കൈനി​റയെ സമ്മാനങ്ങളും നൽകി​. ആചാര്യൻമാരെ യൂണിയൻ ഭാരവാഹികൾ പൊന്നാട അണിയിച്ചു. വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രം, കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രം, മുല്ലയ്ക്കൽ ക്ഷേത്രം, പാട്ടുകുളം ശ്രീരാജരാജേശ്വരി ക്ഷേത്രം, പല്ലന ശ്രീ പോർക്കലി ക്ഷേത്രം, കൈതത്തിൽ ക്ഷേത്രം, തോണ്ടൻകുളങ്ങര ശ്രീമുത്താരമ്മൻ ക്ഷേത്രം എന്നി​വി​ടങ്ങളി​ലും വിവിധ ഗുരുക്ഷേത്രങ്ങളിലും കൊമ്മാടി ശ്രീനാരായണ ഗുരുസ്മാരക സമിതി, തകഴി കുഞ്ചൻ സ്മാരകം, അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർ സ്മാരകം എന്നിവി​ടങ്ങളി​ലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ എസ്.ഡി കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം മുൻ മേധാവി പ്രൊഫ. കല്ലേലി ഗോപാലകൃഷ്ണൻ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL