വളാഞ്ചേരി: വട്ടപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത 66ൽ വട്ടപ്പാറ സി.ഐ ഓഫീസിന് സമീപം ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മാരുതി 800 കാറിനാണ് തീപ്പിടിച്ചത്. മൂന്നാക്കൽ സ്വദേശി റാഷിദാണ് കാറോടിച്ചിരുന്നത്. കാറിൽ പുക ഉയരുന്നത് മനസ്സിലാക്കിയ ഡ്രൈവർ വാഹനം റോഡരികിൽ ഒതുക്കി നിറുത്തി പുറത്തിറങ്ങുകയായിരുന്നു. ഉടൻ വാഹനത്തിന് തീപ്പിടിച്ചു. തിരൂരിൽ നിന്നും അഗ്നി രക്ഷാ സേനയും ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത കമ്പനിയുടെ തൊഴിലാളികളും വെള്ള ടാങ്കർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |