SignIn
Kerala Kaumudi Online
Thursday, 10 September 2026 6.43 PM IST

വനിതകളുടെ കടങ്ങളും എഴുതിത്തള്ളണം: വൃന്ദ കാരാട്ട്

susan

ആലപ്പുഴ: കോടികളുടെ കോർപ്പറേറ്റ് കടങ്ങൾ എഴുതിത്തള്ളുന്ന കേന്ദ്രസർക്കാർ വനിത സ്വയംസഹായ സംഘങ്ങളുടെ കടങ്ങളും എഴുതിത്തള്ളാൻ തയ്യാറാകണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ 13-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കേന്ദ്രം അംബാനിമാർക്കും അദാനിമാർക്കും മാത്രമുള്ള സർക്കാരായി മാറി. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടായിട്ടും വനിതാ സംവരണ ബിൽ പാസാക്കാത്തത് എന്തുകൊണ്ടാണ്. സ്ത്രീ സുരക്ഷ പ്രഖ്യാപിക്കുകയും ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിടുകയും ചെയ്യുന്ന മോദി സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം.

സമ്മേളനത്തിൽ മന്ത്രി വീണാ ജോർജിനെതിരെ വിമർശനമുയർന്നു എന്ന വാർത്ത വ്യാജമാണെന്നും, നിരന്തരം കടന്നാക്രമണങ്ങൾ നേരിടുമ്പോഴും തളരാതെ മുന്നേറുന്ന മന്ത്രിമാരായ ഡോ.ആർ.ബിന്ദുവിനെയും വീണാ ജോർജിനെയും അനുമോദിക്കുന്നതായും വൃന്ദ കാരാട്ട് പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി അദ്ധ്യക്ഷത വഹിച്ചു.

മൂന്ന് ദിവസമായി നടന്ന സമ്മേളനം പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനത്തോടും പൊതുസമ്മേളനത്തോടും കൂടി സമാപിച്ചു.


സൂസൻ കോടി പ്രസിഡന്റ്,

സി.എസ്.സുജാത സെക്രട്ടറി

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി സൂസൻ കോടിയേയും സെക്രട്ടറിയായി സി.എസ് സുജാതയേയും വീണ്ടും തിരഞ്ഞെടുത്തു. ഇ. പത്മാവതിയാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: എം.വി.സരള, കെ.പി.വി.പ്രീത, സിന്ധു, കെ.ജി.രാജേശ്വരി, കാനത്തിൽ ജമീല, അഡ്വ.കെ.ആർ വിജയ, കെ.വി ബിന്ദു, കോമളം അനിരുദ്ധൻ, ടി.ഗീനാകുമാരി, ശൈലജ സുരേന്ദ്രൻ, രുഗ്മിണി സുബ്രഹ്‌മണ്യൻ (വൈസ് പ്രസിഡന്റുമാർ). എം.സുമതി, പി.കെ ശ്യാമള, പി.പി.ദിവ്യ, കെ.കെ ലതിക, വി.ടി സോഫിയ, സുബൈദ് ഇസ്ഹാഖ്, മേരി തോമസ്, ടി.വി അനിത, സബിയ ബീഗം, എസ്.പുഷ്പലത (ജോയിന്റ് സെക്രട്ടറിമാർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA