SignIn
Kerala Kaumudi Online
Saturday, 26 September 2026 2.40 PM IST

കൊലപാതകമെന്ന് സംശയം: യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

g

തൃക്കരിപ്പൂർ:വയലോടിയിലെ കൊടക്കൽ കൃഷ്ണന്റെ മകൻ കുട്ടൻ എന്ന പ്രിയേഷിനെ (35) വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയാണ് സ്വന്തം ബുള്ളറ്റിന് സമീപം മലർന്ന് കിടന്ന രീതിയിൽ മൃതദേഹം കണ്ടത്. പാന്റ്സ് മാത്രം ധരിച്ച നിലയിൽ പരിക്കുകളുള്ള ശരീരം ചെളി പുരണ്ട നിലയിലായിരുന്നു. വീടിന് ഏകദേശം നൂറു മീറ്റർ അകലത്തിലാണ് മൃതദേഹം കാണപ്പെട്ടത്.സംഭവത്തിൽ വീട്ടുകാർ സംശയം രേഖപ്പെടുത്തിയിട്ടുണ്ട്.

നെഞ്ചിൽ ഇരു കൈകളും ചേർത്തുവച്ച നിലയിലായിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന ബുള്ളറ്റിന്റെ മദ്ധ്യഭാഗത്തും ചെളി പുരണ്ടിട്ടുണ്ട്. ഞായറാഴ്ച രാത്രി പത്തു മണിയോടെ ഒരു ഫോൺകോളിന് ശേഷം ബുള്ളറ്റുമായി പ്രീയേഷ് പുറത്തിറങ്ങുകയായിരുന്നുവെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു.

ഏറെ സമയം കഴിഞ്ഞ് തിരിച്ചു വരാത്തതിനാൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.പുലർച്ചെ ഒരു മണിയോടെ മൊെബൈൽ സ്വിച്ചോഫായതായും വീട്ടുകാർ മൊഴി നൽകി.

പയ്യന്നൂരിലെ കുപ്പിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായ ഈ യുവാവിന്റെ നേരെ ഇതിന് മുൻപും ആക്രമം നടന്നിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിനു ശേഷം ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ മണം പിടിച്ച് ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് തിരിച്ചു വന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ജില്ലാ പൊലീസ് മേധാവി വൈ.ബി.സക്സേന, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാലകൃഷ്ണൻ ചന്തേര സി.ഐ.നാരായണൻ, എസ്.ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. അമ്മ : അമ്മിണി. സഹോദരങ്ങൾ: പ്രീത, പ്രസാദ്, പ്രജിത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY