
തിരുവനന്തപുരം: മംഗലാപുരം വെയിലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം.ചിലമ്പിൽ പണ്ടാരം തൊടി ആര്യ നിവാസിലായിരുന്നു മോഷണം. വീടിന്റെ മുൻവശത്തെ അലുമിനിയം റെയിലിംഗ് വെട്ടിമാറ്റിയും വാതിലിന്റെ പൂട്ട് കുത്തിത്തുറന്നുമാണ് കവർച്ച നടത്തിയത്.
ഇക്കഴിഞ്ഞ 22ന് രാവിലെ 10നും 23ന് രാവിലെ 10നും ഇടയിലുള്ള സമയത്തായിരുന്നു സംഭവം.സിറ്റ് ഔട്ടിലെ അലുമിനിയം റെയിൽ കട്ട് ചെയ്ത സംഘം, കിണറ്റിൽ വച്ചിരുന്ന മോട്ടോർ ഇളക്കിയെടുക്കുകയും ചെയ്തു.തുടർന്ന് വീടിന്റെ പൂട്ടുതകർത്ത് അകത്തുകയറി രണ്ടു ബെഡ് റൂമുകളിലെയും സിറ്റ് ഔട്ടിലെയും മൂന്ന് സീലിംഗ് ഫാനുകൾ,അടുക്കളയിൽ സൂക്ഷിച്ചിരുന്ന വലിയ അലുമിനിയം പാത്രങ്ങൾ, കലങ്ങൾ, ടൂൾ ബോക്സിലുണ്ടായിരുന്ന ഉപകരണങ്ങൾ എന്നിവ കവർന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് മംഗലാപുരം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |