SignIn
Kerala Kaumudi Online
Saturday, 26 September 2026 2.24 AM IST

20ലക്ഷം രൂപയുടെ സാമഗ്രികൾ കവർ‌ന്ന കേസിൽ നേപ്പാളി അറസ്റ്റിൽ

police

കൊച്ചി: കലൂർ ആസാദ് റോഡിലെ എൻ.എ.പി ജംഗ്ഷന് സമീപം കെട്ടിടനിർമ്മാണ സൈറ്റിൽനിന്ന് 20ലക്ഷംരൂപയുടെ നിർമ്മാണ സാമഗ്രികൾ മോഷണംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. നേപ്പാൾ മൊറാംഗ് സ്വദേശി സരോജ് ശർമ്മയാണ് (36) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. വയറിംഗ് , പ്ലംബിംഗ് സാധനങ്ങളും ലിഫ്റ്റ് ഫിറ്റിംഗ്സിനുള്ള സാധനങ്ങളുമുൾപ്പെടെയാണ് കടത്തിയത്.

19നും 21നുമിടെയായിരുന്നു മോഷണം. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സരോജ് ഉൾപ്പെട്ട മൂന്നംഗ സംഘം സാധനങ്ങൾ കടത്തിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. മറൈൻഡ്രൈവ് ഭാഗത്തുനിന്ന് എസ്.ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI, ARREST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY