കൊല്ലം: നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 3 ഓടെ പൂയപ്പള്ളി അമ്പലംകുന്ന് റോഡിൽ മൈലോട് ഭാഗത്തായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ കാർ ആദ്യം ഓട്ടോറിക്ഷയിലും തുടർന്ന് ബൈക്കിലും ഇടിക്കുകയുമായിരുന്നു. ഓട്ടോ ഡ്രൈവർ രാജേന്ദ്രൻ, ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന റൂബി, മറിയാമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന രണ്ടുപേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പൂയപ്പള്ളി പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |