SignIn
Kerala Kaumudi Online
Monday, 18 May 2026 2.46 AM IST

സന്താനസിദ്ധിയ്‌ക്കായി ഉരുളികമിഴ്‌ത്തുന്ന കേരളത്തിലെ അപൂർവക്ഷേത്രം; ജാതകദോഷങ്ങൾക്കും പരിഹാരം

varayal-varadayini-temple

വയനാട് ജില്ലയിലെ വരയാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീ വരയാൽ കുരിക്കിലാൽ വരദായിനി ദേവി നാഗരാജ നാഗയക്ഷി ക്ഷേത്രം. വരയാൽ വരദായിനി ക്ഷേത്രം എന്ന ചുരുക്കപ്പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. വയനാട്ടിൽ നിന്ന് ഏകദേശം 37 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 17.3 കിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദിപരാശക്തിയെയും നാഗദേവതകളെയും ഒരേ പ്രതിഷ്‌ഠയിൽ സങ്കൽപിച്ച് ആരാധിക്കുന്ന അപൂർവ്വതയും ഈ ക്ഷേത്രത്തിനുണ്ട്.

ഇഷ്‌ടവരം സാദ്ധ്യമാക്കിത്തരുന്ന ദേവിയുടെ സാന്നിദ്ധ്യമുള്ളതിനാലാണ് വരദായിനി ക്ഷേത്രമെന്ന് അറിയപ്പെടുന്നത്. ഇവിടെ ഉരുളികമിഴ്‌ത്തിയാൽ സന്താന സൗഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ മംഗല്യസൗഭാഗ്യത്തിനായും ജാതകത്തിലെ കാളസർപ്പയോഗ പരിഹാരത്തിനായും അനവധി ഭക്തരാണ് ഇവിടേക്കെത്തുന്നത്. ക്ഷേത്രത്തിലെ പ്രധാന ദേവതകളായ വരദായിനി ദേവി, നാഗരാജ, നാഗയക്ഷി എന്നിവരെ കൂടാതെ ഗണപതി, മുത്തപ്പൻ, പൂവാൻതെയ്യം, പുറംകാലൻ ദേവൻ, വീരഭദ്രൻ, ശ്രീഭദ്രകാളി എന്നിവരും ക്ഷേത്രത്തിലെ ഉപദേവതകളായി ആരാധിക്കപ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ നിരവധി ഭക്തരാണ് ദിനംപ്രതി ഇവിടേക്കെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEMPLE, VISWASAM, WORSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL