SignIn
Kerala Kaumudi Online
Saturday, 30 May 2026 10.59 PM IST

വീട്ടിൽ ബക്കറ്റുണ്ടോ? എങ്കിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

bucket

ബക്കറ്റ് ഇല്ലാത്ത വീടുകൾ ഇല്ലെന്നുതന്നെ പറയാം. അതിനാൽ വീട്ടുകാർക്ക് എന്തെങ്കിലും ദോഷമുണ്ടായാൽ അതിന് കാരണക്കാരെ തിരക്കിപ്പോകേണ്ട. മിക്കവാറും ബക്കറ്റ് തന്നെയാകും വില്ലൻ. ശ്രദ്ധിക്കാതെ ചെയ്യുന്ന അബദ്ധമായിരിക്കും പ്രശ്നങ്ങളുണ്ടാക്കുന്നത്.

വാസ്തുപ്രകാരം ബക്കറ്റുപോലെ വെള്ളം സംഭരിച്ചുവയ്ക്കുന്ന പാത്രങ്ങൾക്കും പ്രത്യേക സ്ഥാനമുണ്ട്. ശരിയായ സ്ഥലത്ത് ഇവയുണ്ടായാൽ ഐശ്വര്യം മാത്രമായിരിക്കും ലഭിക്കുക. മറിച്ചായാൽ പറയേണ്ടല്ലോ?.അഴുക്കുവെള്ളം ഒരിക്കലും ബക്കറ്റിൽ സൂക്ഷിക്കരുതെന്നാണ് വാസ്തുവിദഗ്ധർ പറയുന്നത്. ചെടികളുടെയോ പച്ചക്കറികളുടെയോ ചുവട്ടിൽ ഒഴിക്കാനായി അഴുക്കുവെള്ളം ശേഖരിക്കുന്നുണ്ടെങ്കിൽ അത് ഉടൻതന്നെ ഉപയോഗിക്കണം.

വടക്ക്-കിഴക്ക് അല്ലെങ്കിൽ കിഴക്ക് ദിക്കിൽ ബക്കറ്റ് സൂക്ഷിക്കുന്നതാണ് ഏറെ യോജിച്ചത്. കന്നിമൂന്നലയിലോ തെക്ക് ദിക്കിലോ ഒരിക്കലും വെള്ളം നിറച്ച ബക്കറ്റുകൾ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ദോഷമാണ്. രാത്രിസമയങ്ങളിൽ വെള്ളം നിറച്ച ബക്കറ്റുകൾ തുറന്നുവയ്ക്കുന്നതും ദോഷമാണ്. നെഗറ്റീവ് ഊർജത്തെ ഇത് കൂടുതൽ ആകർഷിക്കും.

ബക്കറ്റിന്റെ നിറത്തിനുപോലും വാസ്തുവിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നും വിദഗ്ദ്ധർ പറയുന്നു. നീലനിറത്തിലോ വെള്ള നിറത്തിലോ ഉള്ള ബക്കറ്റുകൾ മാത്രം ഉപയോഗിക്കുക. ഇവ എപ്പോഴും വൃത്തിയായിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. എന്തെങ്കിലും രീതിയിൽ പൊട്ടലോ കീറലോ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് ഉപേക്ഷിക്കണം. പൊട്ടിയ ബക്കറ്റുകൾ ചിലർ ചെടിനടാനും മറ്റും ഉപയോഗിക്കാറുണ്ട്. വാസ്തുവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇതും ഒഴിവാക്കേണ്ടതാണ്. ഇല്ലെങ്കിൽ ദോഷങ്ങൾ വിടാതെ പിന്തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUCKET, VASTHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL