
ആലപ്പുഴ : കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മാർഗദീപമായിരുന്നു ചാവറ കുര്യാക്കോസ് ഏലിയാസെന്ന് കുട്ടനാടൻ സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. സാംസ്‌കാരിക വേദിയുടെ ആഭിമുഖൃത്തിൽ കുട്ടനാട് ഇന്റഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ കൂടിയ ചാവറ അനുസ്മരണ സമ്മേളനത്തിൽ ചെയർമാൻ ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു.കുട്ടനാട് ഇന്റഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് അഡ്വ, പ്രദീപ് കൂട്ടാല സമ്മേളനം ഉദ്ഘാടനം ചെയ്തു, അഡ്വ, ബി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി, മാത്യു ചെറുപറമ്പൻ,ആശ കൃഷ്ണാലയം, ഹക്കീം മുഹമ്മദ് രാജാ, കെ. മിനിമോൾ പുന്നപ്ര, സന്തോഷ് മാത്യുസ്, ലൈസമ്മ ബേബി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |