
ആലപ്പുഴ : കേരളത്തിലെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണമെന്ന് ഹജ്ജ് വെൽഫയർ സൊസൈറ്റി ആവശ്യപ്പെട്ടു.കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ കേരളത്തിൽ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളാണുള്ളത്.കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള തുകയേക്കാൾ 40,000 രൂപയോളം കൂടുതലാണ് കോഴിക്കോട്ട് നിന്നുള്ള നിരക്ക്.
വ്യത്യസ്ത നിരക്ക് ഈടാക്കാനുള്ള വിമാന കമ്പനികളുടെ നീക്കം തടയണമെന്നും യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ചെയർമാൻ സയ്യിദ് നൗഫൽ ഹുസൈൻ ഐദറൂസി അധ്യക്ഷത വഹിച്ചു.അബൂഹഫീള , ബി വി അബ്ദുൽഗനി, ജമാൽ പള്ളത്ത്, അശ്രഫ് മൗലവി വെട്ടിക്കാട് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |