SignIn
Kerala Kaumudi Online
Friday, 23 October 2026 11.17 AM IST

കോൺഗ്രസിൽ ചേർന്നു

ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് റിട്ട. സെക്രട്ടറിയും ഇടത് സർവീസ് യൂണിയൻ നേതാവുമായ പുന്നപ്ര വലിയ പറമ്പിൽ വി.എം. സജി കോൺഗ്രസിൽ ചേർന്നു . കെ.പി.സി.സി ജനറൽ സെക്രട്ടറി എ. എ. ഷുക്കൂർ ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡൻ്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി . അടുത്ത ദിവസങ്ങളിൽ സി. പി. എമ്മിൽ നിന്നും ബി. ജെ. പി യിൽ നിന്നും കൂടുതൽ നേതാക്കളും, പ്രവർത്തകരും കോൺഗ്രസിൽ ചേരുമെന്ന് ഹസൻ എം. പൈങ്ങാമഠം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY