SignIn
Kerala Kaumudi Online
Friday, 23 October 2026 12.40 PM IST

ആനുകൂല്യങ്ങൾക്കായി​ ഒറ്റയാൾ സമരവുമായി ജീവനക്കാരി

ambala

അമ്പലപ്പുഴ: ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ നിന്ന് വിരമിച്ച ജീവനക്കാരി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഒറ്റയാൾ സമരവുമായി രംഗത്ത്. കരുമാടി ഉപാസനയിൽ ജയശ്രീയാണ് തകഴി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്.

തകഴി എ.186 (ഡി ) ആപ്‌കോസിൽ ജോലിചെയ്തിരുന്ന ജയശ്രീ 2022 ഏപ്രിൽ 30ന് വിരമിച്ചകരുന്നു. ഇതി​നുശേഷം സംഘം പ്രസിഡന്റിന്റെ നിർദേശപ്രകാരം 15 ദിവസം താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിലും ജോലി ചെയ്തു. സെക്യൂരിറ്റി തുകയായ 4,331 രൂപയും ദിവസവേതനത്തുകയായ 3000 രൂപയും ഉൾപ്പടെയുള്ള തുക ലഭിക്കുന്നതിനായി 2022 ജൂൺ 14ന് സംഘം സെക്രട്ടറിക്ക് അപേക്ഷ നൽകി​. പിന്നാലെ പല തവണ നേരിട്ടു കണ്ടും തുകയാവശ്യപ്പെട്ടു.

എന്നാൽ, ഓഡിറ്റ് ന്യൂനതയുള്ളതിനാൽ തുക നൽകാൻ കഴിയില്ലെന്നാണ് സെക്രട്ടറി മറുപടി​ നൽകിയത്. എന്തു ന്യൂനതയാണെന്ന് വ്യക്തമാക്കിയിട്ടുമി​ല്ല. ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടെങ്കി​ലും ലഭിച്ചില്ലെന്നും ജയശ്രീ പറഞ്ഞു. തുക നൽകണമെന്ന് ഡയറി എക്‌സ്‌റ്റൻഷൻ ഓഫീസർ, ആലപ്പുഴ ഡപ്യുട്ടി ഡയറക്‌ടർ, ഡയറക്‌ടർ എന്നിവർ സംഘം സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടും ഇതുവരെ ലഭിച്ചിട്ടില്ല. തുടർന്ന് ലേബർ ഓഫീസർക്ക് ജയശ്രീ പരാതി നൽകി. ഇതിന് പിന്നാലെയാണ് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന് മുന്നിൽ പ്ലക്കാർഡുമേന്തി ഒറ്റയാൾ സമരം നടത്തിയത്. കൺസ്യൂമർ ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കുസുമം സോമൻ, ജില്ലാ കമ്മിറ്റിയംഗം ചമ്പക്കുളം രാധാകൃഷ്ണൻ, പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പുഴ, മനുഷ്യാവകാശ സമിതി ജില്ലാ കമ്മിറ്റിയംഗം സുരേഷ്, തകഴി വികസന സമിതി സെക്രട്ടറി ബൈജു നാറാണത്ത്, സുരേന്ദ്രൻ കരുമാടി തുടങ്ങിയവർ സമരത്തിന് പിന്തുണയുമായി​ എത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY