
തുറവൂർ : കെ.എസ്.ടി.എ തുറവൂർ സബ് ജില്ലാ അക്കാദമിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂർ ഗവ.വെസ്റ്റ് യു.പി. സ്കൂളിൽ കുട്ടികൾക്കുള്ള എൽ.എസ്.എസ് - യു.എസ്.എസ് പരീക്ഷാ പരിശീലന ക്ലാസ് ആരംഭിച്ചു. എല്ലാ ഞായറാഴ്ചകളിലും വിദഗ്ദ്ധരായ അദ്ധ്യാപകരാണ് ക്ലാസ് നയിക്കുന്നത്. കേരള മാരിടൈം ബോർഡ് അംഗം എൻ.പി .ഷിബു ക്ളാസ് ഉദ്ഘാടനം ചെയ്തു. വൈ.കെ.അനിത കുമാരി അദ്ധ്യക്ഷത വഹിച്ചു. സി.സൽജ,എൻ.ജി.ദിനേശ് കുമാർ, പി.തിലകൻ, സി. ജീവാനന്ദ്, എം.കെ.മാലിനി, പി.പ്രജീന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |