SignIn
Kerala Kaumudi Online
Friday, 23 October 2026 11.17 AM IST

കരുതലും കൈത്താങ്ങും: അമ്പലപ്പുഴയിൽ തീർപ്പാക്കിയത് 278 പരാതികൾ

ആലപ്പുഴ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിൽ അമ്പലപ്പുഴയിൽ 278 പരാതികൾ തീർപ്പാക്കി. ആകെ 318 പരാതികളാണ് പരിഗണനാർഹമായി ഉണ്ടായിരുന്നത്. 40 അപേക്ഷകൾ സത്വര തുടർനടപടികൾക്ക് വകുപ്പുകൾക്ക് കൈമാറി. അദാലത്ത് ദിവസം കൗണ്ടറിലൂടെ 268 പരാതികൾ കൂടി ലഭിച്ചു.

37 വർഷം കിടപ്പുരോഗിയായ ഷാനവാസിന് യു.ഡി.ഐ.ഡി കാർഡ് നൽകുകയും തുടർചികിത്സ സൗജന്യമായി നൽകുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. അദാലത്ത് വേദിയിൽ അഞ്ച് കുടുംബങ്ങൾക്ക് എ.എ.വൈ റേഷൻകാർഡും അഞ്ച് കുടുംബങ്ങൾക്ക് മുൻഗണന റേഷൻകാർഡുകളും വിതരണം ചെയ്തു. വർഷങ്ങളായി നികുതി അടക്കാൻ കഴിയാതിരുന്ന 16 അപേക്ഷകളിൽ നികുതി സ്വീകരിക്കുന്നതിനുള്ള ഉത്തരവും കൈമാറി. നടവഴി സംബന്ധിച്ച ആറ് പരാതികളും തീർപ്പാക്കി. അദാലത്ത് ദിവസം ലഭിച്ച അപേക്ഷകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും 15 ദിവസത്തിനകം തീർപ്പ് കൽപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്തു. മന്ത്രിമാരായ സജി ചെറിയാന്റെയും പി.പ്രസാദിന്റെയും നേതൃത്വത്തിൽ എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ അലക്സ് വർഗീസ്, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ, എ.ഡി.എം ആശ സി.എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, ഡെപ്യൂട്ടി കളക്ടർ ജോളി ജോസഫ്, അമ്പലപ്പുഴ തഹസിൽദാർ എസ്.അൻവർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

 ആകെ ലഭിച്ച പരാതികൾ : 390
 പരിഗണനാർഹമായത് : 318
 തീർപ്പാക്കിയത് : 278
 തുടർ നടപടികൾക്ക് കൈമാറിയത് : 40
 അദാലത്ത് ദിവസം ലഭിച്ചത് : 268

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY