SignIn
Kerala Kaumudi Online
Wednesday, 20 May 2026 10.23 AM IST

ഒമാനിൽ നിന്നെത്തിയ തൃശൂർ സ്വദേശി നെടുമ്പാശേരിയിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ

നെടുമ്പാശേരി: ഒമാനിൽ നിന്നെത്തിയ തൃശൂർ സ്വദേശിയെ നെടുമ്പാശേരി റെയിൽവേ പാളത്തിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മായന്നൂർ കോട്ടത്തുപടി രാമന്റെ മകൻ ബിനീഷാണ് (30) മരിച്ചത്. ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. പോക്കറ്റിൽനിന്ന് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിലെ വിലാസം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ബിനീഷ് നാട്ടിലെത്തുന്ന വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഒമാനിൽ എ.സി. മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY