
പറവൂർ: മടപ്ളാതുരുത്ത് ശ്രീഗുരുദേവ വൈദിക തന്ത്രവിദ്യാപീഠം സ്ഥാപകൻ പറവൂർ മടപ്ളാത്തുരുത്ത് കാട്ടിപ്പറമ്പിൽ കെ.കെ. അനിരുദ്ധൻ തന്ത്രി (71) നിര്യാതനായി. പനി ബാധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10ന് തന്ത്രവിദ്യാപീഠത്തിൽ സംസ്കരിക്കും. നൂറിലേറെ ക്ഷേത്രപ്രതിഷ്ഠകൾ നടത്തിയിട്ടുണ്ട്. 1987ൽ ശ്രീഗുരുദേവ വൈദിക തന്ത്രവിദ്യാപീഠം സ്ഥാപിച്ചു. വിപുലമായ ശിഷ്യസമ്പത്തുണ്ട്. അനിരുദ്ധൻ തന്ത്രിയുടെ ശിഷ്യനാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി ആദ്യ ശാന്തി നിയമനം ലഭിച്ച പട്ടികജാതിക്കാരനായ യദുകൃഷ്ണൻ.
ആലുവ തന്ത്രവിദ്യാപീഠം മുഖ്യാചാര്യൻ കല്പുഴ ദിവാകരൻ നമ്പൂതിരിപ്പാട് സ്മാരക ആചാര്യശ്രേഷ്ഠ പുരസ്കാരം, ഗുരുദേവ സംഘമിത്ര ആചാര്യശ്രേഷ്‌ഠ പുരസ്‌കാരം, ഇടപ്പള്ളി ശ്രീരാമകൃഷ്ണാശ്രമം കർമ്മശ്രേഷ്‌ഠ പുരസ്‌കാരം, അഖില കേരള ജ്യോതിശാസ്ത്രമണ്ഡലം കർമ്മശ്രേഷ്‌ഠ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ ലസിതകുമാരി വടക്കേക്കര പാല്യതുരുത്ത് കല്ലുപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ബ്രഹ്മസൂർ (കെമിക്കൽ എൻജിനിയർ, വാസ്തുവിദഗ്ദ്ധൻ), ഡോ. അഞ്ജു വിജയലക്ഷ്മി (ആയുർവേദ ഡോക്ടർ), മരുമകൻ: സിനോയ് (ബിസിനസ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |