
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. ക്രമാതീതമായ വൈദ്യുതി ചാർജ് വർദ്ധനയുടെ നീരാളിപ്പിടിയിൽ ശ്വാസം മുട്ടുന്നതിന്റെ ആശങ്കയിലാണ് ജനം. നമുക്കും നാടിനും വേണ്ടി വൈദ്യുതി കരുതലോടെ ഉപയോഗിക്കാനാണ് എനർജി മാനേജ്മെന്റ് നൽകുന്ന ഉപദേശം. ഇത് ഉൾക്കൊണ്ട് കരുതൽ നടപടികൾ സ്വീകരിക്കുന്നവർക്ക് ഒരു സമ്മാനം കൊടുക്കുന്നതിനെക്കുറിച്ച് ഇലക്ട്രിസിറ്റി ബോർഡ് ആലോചിക്കുമോ! അടിക്കടി നിരക്ക് വർദ്ധിപ്പിച്ച് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതെ 'വൈദ്യുതശ്രീ' എന്നൊരു അവാർഡ് പ്രഖ്യാപിച്ച് ജനത്തെ കൂടെനിറുത്താൻ ശ്രമിക്കുന്നതിനെക്കുറിച്ച് കൂടി ആലോചിക്കാവുന്നതാണ്!
-ജോസ് കെ. തോമസ് കുളനട,
പത്തനംതിട്ട
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |