SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.06 AM IST

മുന്നറിയിപ്പുകൾ കൃത്യമായി നൽകണം

s

തീവ്രമഴയെ കുറിച്ചടക്കമുള്ള മുന്നറിയിപ്പുകൾ സമയബന്ധിതമായി,​ കൃത്യതയോടെ ജനങ്ങളെ അറിയിക്കുവാനുള്ള ഉത്തരവാദിത്വവും ചുമതലയും നടപ്പാക്കാൻ സർക്കാരും ബന്ധപ്പെട്ട അധികാരികളും ശ്രദ്ധിക്കണം. മുന്നറിയിപ്പുകൾക്ക് അനുസൃതമായ മുന്നൊരുക്കങ്ങളും സർക്കാർ കൃത്യമായി നടപ്പാക്കണം. ജില്ലാ ഭരണകൂടവും റവന്യു വകുപ്പ് അധികാരികളും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടണം. ദുരന്തസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണം.
ദുരന്ത നിവാരണ അതോറിറ്റികളുടെയും ജില്ലാ ഭരണാധികാരികളുടെയും അറിയിപ്പുകൾ സമയബന്ധിതമായി എല്ലാ ജനങ്ങളെയും അറിയിക്കാൻ പഞ്ചായത്തുകൾ സന്നദ്ധരാവുകയും അടിയന്തരമായി മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്താൽ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനാവും.
-റോയി വർഗീസ് ഇലവുങ്കൽ,​

മുണ്ടിയപ്പള്ളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY