SignIn
Kerala Kaumudi Online
Sunday, 04 October 2026 3.15 AM IST

സാറല്ല, മണിയേട്ടൻ അതിജീവനത്തിന്റെ ബാംഗ്ലൂർ വഴി

mani

വി​ശ​പ്പി​ന് ​പ​രി​ഹാ​രം​ ​കാ​ണാ​നാ​യി​ ​സ്‌​കൂ​ൾ​ ​പ​ഠ​നം​ ​ഉ​പേ​ക്ഷി​ച്ച​ ​അ​ന്ന​ത്തെ​ ​ആ​റാം​ ​ക്ലാ​സു​കാ​ര​നാ​യ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​പാ​താ​യ്ക്ക​ര​യി​ലെ​ ​കെ.​മ​ണി​ക​ണ്ഠ​ൻ​ ​എ​ന്ന​ ​ഡെ​ൽ​റ്റ​ ​മ​ണി​ ​ഇ​ന്ന് ​കേ​ര​ള​ത്തി​ലും​ ​ക​ർ​ണ്ണാ​ട​ക​യി​ലു​മാ​യി​ ​വ്യാ​പി​ച്ച് ​കി​ട​ക്കു​ന്ന​ ​'​ഡെ​ൽ​റ്റ​ ​ഗ്രൂ​പ്പി​ന്റെ​'​ ​അ​മ​ര​ക്കാ​ര​നാ​ണ്.​ ​ഹോ​ട്ട​ലു​ക​ൾ,​ ​ആ​ഡം​ബ​ര​ ​റെ​സ്റ്റോ​റ​ന്റു​ക​ൾ,​ ​ലോ​ഡ്ജു​ക​ൾ,​ ​കേ​റ്റ​റിം​ഗ് ​സ​ർ​വീ​സു​ക​ൾ,​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ്,​ ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​ഡെ​വ​ല​പ്പ്‌​മെ​ന്റ് ​തു​ട​ങ്ങി​ 12​ഓ​ളം​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​വ്യ​വ​സാ​യ​ ​സാ​മ്രാ​ജ്യ​ത്തി​ന്റെ​ ​നെ​ടും​തൂ​ൺ.​ ​ഒ​രു​ ​കാ​ല​ത്ത് ​സ്വ​ന്തം​ ​വി​ശ​പ്പ​ട​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടി​യ​ ​ആ​ ​കൈ​ക​ൾ​ ​ഇ​ന്ന് ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ൾ​ക്ക് ​വ​യ​റ് ​നി​റ​യെ​ ​ആ​ഹാ​ര​വും​ ​ജീ​വി​ത​ ​മാ​ർ​ഗ്ഗ​വും​ ​ന​ൽ​കു​ക​യാ​ണ്.​ ​ചെ​റി​യ​ ​ജോ​ലി​ക​ളി​ൽ​ ​നി​ന്ന് ​തു​ട​ങ്ങി​ ​ജീ​വി​ത​ത്തോ​ട് ​പൊ​രു​തി​ക്ക​യ​റി​യ​ ​മ​ണി​ക​ണ്ഠ​ൻ​ ​ത​ന്റെ​ ​ആ​ദ്യ​ ​സം​രം​ഭ​മാ​യ​ ​'​ഡെ​ൽ​റ്റ​'​ ​ബാം​ഗ്ലൂ​ർ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ആ​രം​ഭി​ച്ച​താ​ണ് ​വി​ജ​യ​ത്തി​ന്റെ​ ​ആ​രം​ഭം.​ ​പി​ന്നീ​ട് ​മ​ണി​ക​ണ്ഠ​ൻ​ ​ഏ​ല്ലാ​വ​രു​ടെ​യും​ ​പ്രി​യ്യ​പ്പെ​ട്ട​ ​ഡെ​ൽ​റ്റ​ ​മ​ണി​യാ​യി. '​ഡ്രീം​ ​മെ​ർ​ച്ച​ന്റ്'​ ​എ​ന്ന​ ​സി​നി​മാ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യ്ക്ക് ​തു​ട​ക്കം​ ​കു​റി​ച്ച​ ​അ​ദ്ദേ​ഹം​ ​ത​ന്റെ​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ന്റെ​ ​പ​ണി​പ്പു​ര​യി​ലാ​ണ്.​ ​ജീ​വ​കാ​രു​ണ്യ​ ​മേ​ഖ​ല​യി​ലും​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​യ​ ​അ​ദ്ദേ​ഹ​ത്തെ​ ​മു​ന്നോ​ട്ട് ​ന​യി​ക്കു​ന്ന​ത് ​ഒ​ന്നു​മി​ല്ലാ​യ്മ​യി​ലും​ ​സ​ഹാ​യം​ ​ചോ​ദി​ച്ച് ​മു​ന്നി​ലെ​ത്തു​ന്ന​വ​ർ​ക്ക് ​കൈ​ത്താ​ങ്ങാ​വ​ണ​മെ​ന്ന​ ​അ​മ്മ​ ​ദേ​വ​കി​യു​ടെ​ ​വാ​ക്കു​ക​ളാ​ണ്.

ഒ​ന്നു​മി​ല്ലാ​യ്മ​യു​ടെ​ ​ദി​ന​ങ്ങ​ളി​ൽ​ ​വി​ശ​പ്പ​ട​ക്കാ​ൻ​ ​എ​ന്തെ​ങ്കി​ലും​ ​ജോ​ലി​ ​ചെ​യ്യ​ണ​മെ​ന്ന​ ​ചി​ന്ത​ ​മാ​ത്ര​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ന​സ്സി​ലെ​ങ്ങും.​ ​സ്‌​കൂ​ൾ​ ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സ​മീ​പ​ത്തെ​ ​ഓ​ട്ടോ​റി​ക്ഷാ​ ​വ​ർ​ക്ക്‌​ഷോ​പ്പി​ൽ​ ​ജോ​ലി​ ​ചെ​യ്‌​തെ​ങ്കി​ലും​ ​വി​ശ​പ്പ് ​അ​ട​ങ്ങി​യി​ല്ല.​ ​ആ​ദ്യ​ ​ശ​മ്പ​ളം​ ​അ​ച്ഛ​ന്റെ​ ​കൈ​ക​ളി​ൽ​ ​വെ​ച്ചു​കൊ​ടു​ത്ത​പ്പോ​ൾ​ ​'​എ​ന്റെ​ ​കു​ട്ടി​ ​പോ​യി​ ​വ​യ​റ് ​നി​റ​യെ​ ​ബി​രി​യാ​ണി​ ​ക​ഴി​ക്കൂ​'​ ​എ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​ആ​ ​വാ​ക്കു​ക​ളി​ലു​ണ്ടാ​യി​രു​ന്നു​ ​അ​ന്നേ​വ​രെ​ ​അ​നു​ഭ​വി​ച്ച​ ​ദാ​രി​ദ്ര്യ​ത്തി​ന്റെ​ ​മു​ഴു​വ​ൻ​ ​ആ​ഴ​വും.​ ​ഒ​ടു​വി​ൽ​ ​ആ​റാം​ ​ക്ലാ​സി​ൽ​ ​പ​ഠ​നം​ ​ഉ​പേ​ക്ഷി​ച്ചാ​ണ് ​പ്ര​തീ​ക്ഷ​ക​ളു​ടെ​ ​ബാം​ഗ്ലൂ​ർ​ ​ന​ഗ​ര​ത്തി​ലേ​ക്ക് ​വ​ണ്ടി​ ​ക​യ​റി​യ​ത്.​ ​ബാം​ഗ്ലൂ​ർ​ ​ന​ഗ​ര​ത്തി​ന്റെ​ ​തി​ര​ക്കു​ക​ളി​ലേ​ക്ക് ​ത​നി​ച്ച് ​ന​ട​ന്ന് ​ക​യ​റു​മ്പോ​ൾ​ ​സ്വ​ന്ത​മെ​ന്ന് ​പ​റ​യാ​ൻ​ ​ആ​രും​ ​കൂ​ട്ടി​നു​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​തി​ജീ​വ​ന​ത്തി​നാ​യി​ ​ചെ​യ്യാ​ത്ത​ ​ജോ​ലി​ക​ളി​ല്ല.​ ​കൊ​ടും​ത​ണു​പ്പു​ള്ള​ ​രാ​ത്രി​ക​ളി​ൽ​ ​ത​ല​ചാ​യ്ക്കാ​ൻ​ ​ഇ​ട​മി​ല്ലാ​തെ​ ​തെ​രു​വോ​ര​ങ്ങ​ളി​ൽ​ ​ചു​രു​ണ്ടു​കൂ​ടി.​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​മേ​ശ​ ​തു​ട​ച്ചു,​ ​പാ​ത്ര​ങ്ങ​ളും​ ​ഗ്ലാ​സു​ക​ളും​ ​ക​ഴു​കി.​ ​ഈ​ ​ദി​ന​ങ്ങ​ളി​ലും​ ​അ​വ​ന്റെ​ ​മ​ന​സ്സി​ൽ​ ​മാ​യാ​തെ​ ​നി​ന്നൊ​രു​ ​ഓ​ർ​മ്മ​യു​ണ്ടാ​യി​രു​ന്നു.​ ​പ​ണ്ട് ​വീ​ടി​ന്റെ​ ​ഒ​രു​ ​ഭാ​ഗ​ത്ത് ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​ചേ​ർ​ന്ന് ​ന​ട​ത്തി​യി​രു​ന്ന​ ​കൊ​ച്ചു​ ​ഹോ​ട്ട​ൽ.​ ​സ്‌​നേ​ഹം​ ​വി​ള​മ്പി​യ​ ​ആ​ ​ഹോ​ട്ട​ലി​ന്റെ​ ​ഓ​ർ​മ്മ​ക​ളി​ൽ​ ​നി​ന്നാ​ണ് ​സ്വ​ന്ത​മാ​യൊ​രു​ ​റെ​സ്‌​റ്റോ​റ​ന്റ് ​എ​ന്ന​ ​ആ​ശ​യം​ ​മ​ണി​യു​ടെ​ ​ഉ​ള്ളി​ലു​മെ​ത്തി​യ​ത്.​ ​പ​ക്ഷേ,​ ​വ​ള​ർ​ച്ച​യു​ടെ​ ​വ​ഴി​ക​ൾ​ ​എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.​ ​ബാം​ഗ്ലൂ​രി​ൽ​ ​ആ​രം​ഭി​ച്ച​ ​ബി​സി​ന​സ്സ് ​അ​ട​ച്ച് ​പൂ​ട്ടേ​ണ്ടി​ ​വ​ന്ന​ ​നി​മി​ഷം,​ ​താ​ങ്ങാ​യി​ ​നി​ൽ​ക്കാ​ൻ​ ​ആ​രു​മി​ല്ലാ​തെ​ ​പോ​യ​ ​സ​ങ്ക​ട​ക്കാ​ല​ങ്ങ​ൾ...​അ​വി​ടെ​യും​ ​തോ​റ്റ് ​കൊ​ടു​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ല്ല.​ ​വി​ടാ​തെ​ ​പി​ടി​ച്ച​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന് ​മു​ന്നി​ൽ​ ​വി​ധി​യും​ ​വ​ഴി​മാ​റി.​ ​അ​ങ്ങ​നെ​ ​'​ഡെ​ൽ​റ്റ​ ​ഹോ​ട്ട​ൽ​" ​രു​ചി​യി​ട​മാ​യി​ ​വ​ള​ർ​ന്നു.
മ​ണി​ക​ണ്ഠ​ൻ​ ​പി​ന്നീ​ട് ​ഡെ​ൽ​റ്റ​ ​മ​ണി​യാ​യി​ ​മാ​റി.​ ​ഇ​ന്ന് ​മ​ല​ബാ​റി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​റെ​സ്റ്റോ​റ​ന്റടക്കം അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ദ്ധ്വാ​ന​ത്തി​ന്റെ​ ​മ​നോ​ഹ​ര​മാ​യ​ ​സാ​ക്ഷാ​ത്കാ​ര​മാ​ണ്.​ ​താ​ൻ​ ​വി​ള​മ്പു​ന്ന​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​യാ​തൊ​രു​ ​മ​റ​യും​ ​പാ​ടി​ല്ലെ​ന്ന​ ​നി​ർ​ബ​ന്ധ​മു​ള്ള​തി​നാ​ൽ​ ​പാ​ച​കം​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​നേ​രി​ട്ട് ​കാ​ണാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​'​ഓ​പ്പ​ൺ​ ​കി​ച്ച​ൺ​'​ ​മാ​തൃ​ക​യാ​ണ് ​ഒ​രു​ക്കി​യ​ത്.​ ​ഇ​തേ​ ​മാ​തൃ​ക​യി​ൽ​ ​എ​റ​ണാ​കു​ള​ത്തും​ ​റെ​സ്റ്റോ​റ​ന്റ്‌​ ​ഒ​രു​ങ്ങു​ന്നു​ണ്ട്.​ ​സ്ഥാ​പ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​രോ​ട് ​'​സാ​റേ​'​ ​എ​ന്ന് ​വി​ളി​ക്ക​രു​തെ​ന്നും​ ​'​മ​ണി​യേ​ട്ടാ​'​ ​എ​ന്ന് ​വി​ളി​ച്ചാ​ൽ​ ​മ​തി​യെ​ന്നും​ ​നി​ർ​ബ​ന്ധം​ ​പി​ടി​ച്ചു.​ ​അ​ല്ലാ​ത്ത​പ​ക്ഷം​ ​ത​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​ഒ​രു​ ​അ​ക​ൽ​ച്ച​ ​തോ​ന്നും​ ​എ​ന്നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വി​ശ്വാ​സം.

നന്മ വറ്റാത്ത വഴി

നി​ര​വ​ധി​ ​കു​ട്ടി​ക​ൾ​ക്ക് ​ഡെ​ൽ​റ്റ​ ​മ​ണി​ ​സ്വ​ന്തം​ ​അ​ച്ഛ​നെ​പ്പോ​ലെ​യാ​ണ്.​ ​നി​ര​വ​ധി​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ​ഠ​ന​ച്ചെ​ല​വ് ​അ​ദ്ദേ​ഹം​ ​ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.​ ​അ​വ​രി​ൽ​ ​പ​ല​രേ​യും​ ​നേ​രി​ട്ട് ​ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ൽ​ ​പോ​ലും​ ​പ​ഠ​ന​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​ചി​റ​ക് ​ന​ൽ​കു​ന്ന​ത് ​ഡെ​ൽ​റ്റ​ ​മ​ണി​യാ​ണ്.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ബാം​ഗ്ലൂ​രി​ലെ​ ​മ​ല​യാ​ളി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കി​റ്റു​ക​ൾ​ ​ന​ൽ​കി​യും​ ​ഡ്യൂ​ട്ടി​യി​ലു​ള്ള​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഭ​ക്ഷ​ണം​ ​എ​ത്തി​ച്ചും​ ​ന​ന്മ​യു​ടെ​ ​ക​ര​ങ്ങ​ളാ​യി.​ ​താ​മ​സി​ക്കാ​ൻ​ ​ഇ​ടം​ ​ല​ഭി​ക്കാ​തെ​ ​താ​ൻ​ ​അ​നു​ഭ​വി​ച്ച​ ​നി​സ്സ​ഹാ​യാ​വ​സ്ഥ​ ​ആ​ർ​ക്കും​ ​ഉ​ണ്ടാ​വ​രു​തെ​ന്ന​ ​ല​ക്ഷ്യ​ത്തി​ലൂ​ന്നി​ ​ബാം​ഗ്ലൂ​രി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പി​നാ​യി​ ​എ​ത്തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​താ​മ​സ​ ​സൗ​ക​ര്യ​മ​ട​ക്കം​ ​ന​ൽ​കി.​ ​എ​ട്ട് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ബാം​ഗ്ലൂ​രി​ലെ​ ​തെ​രു​വി​ൽ​ ​ആ​രോ​രു​മി​ല്ലാ​തെ​ ​മു​ഷി​ഞ്ഞ​ ​വ​സ്ത്ര​ങ്ങ​ളു​മാ​യി​ ​ഒ​രു​ ​രൂ​പ​ ​യാ​ചി​ച്ച് ​ന​ട​ന്ന​ ​വ​യോ​ധി​ക​നെ​ ​അ​ദ്ദേ​ഹം​ ​നെ​ഞ്ചോ​ട് ​ചേ​ർ​ത്തു.​ ​മ​ക്ക​ൾ​ ​സ്വ​ത്തെ​ല്ലാം​ ​വാ​ങ്ങി​ ​വി​ദേ​ശ​ത്തേ​ക്ക് ​പോ​വു​ക​യും​ ​ഭാ​ര്യ​ ​റോ​ഡി​ൽ​ ​മ​ര​ണ​പ്പെ​ടു​ക​യും​ ​ചെ​യ്ത​ ​ആ​ ​മ​നു​ഷ്യ​ൻ​ ​ഇ​ന്ന് ​ഡെ​ൽ​റ്റ​ ​മ​ണി​യു​ടെ​ ​ത​ണ​ലി​ൽ​ ​സു​ര​ക്ഷി​ത​മാ​യ​ ​ജീ​വി​തം​ ​ന​യി​ക്കു​ക​യാ​ണ് ​ഈ​ 105ാം​ ​വ​യ​സി​ലും.​ ​ദു​രി​തം​ ​അ​നു​ഭ​വി​ക്കു​ന്ന​ ​പ്രാ​യ​മാ​യ​ 50​ല​ധി​കം​ ​പേ​രെ​ ​ഏ​റ്റെ​ടു​ത്ത് ​എ​ല്ലാ​വി​ധ​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ന​ൽ​കു​ന്നു​ണ്ട്.​ ​സ്‌​നേ​ഹം​ ​പ​ങ്കു​വെ​ക്കാ​ൻ​ ​ര​ക്ത​ബ​ന്ധ​ങ്ങ​ൾ​ ​ത​ന്നെ​ ​വേ​ണ​മെ​ന്നി​ല്ലെ​ന്ന് ​സ്വ​ന്തം​ ​ജീ​വി​തം​ ​കൊ​ണ്ട് ​തെ​ളി​യി​ക്കു​ക​യാ​ണ് ​ഡെ​ൽ​റ്റ​ ​മ​ണി.

സിനിമ വിനോദമല്ല സ്വപ്നം

സി​നി​മ​യെ​ന്ന​ത് ​ഡെ​ൽ​റ്റ​ ​മ​ണി​ക്ക് ​കേ​വ​ല​മൊ​രു​ ​വി​നോ​ദ​മ​ല്ല,​ ​മ​റി​ച്ച് ​വ​ലി​യൊ​രു​ ​സ്വ​പ്ന​മാ​ണ്.​ ​ആ​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​ചി​റ​കു​മു​ള​പ്പി​ച്ചാ​ണ് ​'​ഡ്രീം​ ​മെ​ർ​ച്ച​ന്റ്'​ ​എ​ന്ന​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​മ്പ​നി​ക്ക് ​അ​ദ്ദേ​ഹം​ ​തു​ട​ക്ക​മി​ടു​ന്ന​ത്.​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​വെ​റു​മൊ​രു​ ​കാ​ഴ്ച​യ്ക്ക​പ്പു​റം​ ​മ​നു​ഷ്യ​ ​ന​ന്മ​യെ​യും​ ​ന​ല്ല​ ​പ്ര​മേ​യ​ങ്ങ​ളെ​യും​ ​തൊ​ട്ട​റി​യു​ന്ന​ ​സി​നി​മ​ക​ൾ​ ​ജ​ന​ങ്ങ​ളി​ലേ​ക്ക് ​എ​ത്തി​ക്കു​ക​ ​എ​ന്ന​താ​ണ് ​ഈ​ ​ബാ​ന​റി​ലൂ​ടെ​ ​അ​ദ്ദേ​ഹം​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ആ​ ​വ​ലി​യ​ ​ആ​ഗ്ര​ഹ​ത്തി​ന്റെ​ ​ആ​ദ്യ​പ​ടി​യാ​യി​ ​ഡ്രീം​ ​മെ​ർ​ച്ച​ന്റ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ക്യാ​മ​റ​യ്ക്ക് ​പി​ന്നി​ൽ​ ​മാ​ത്ര​മ​ല്ല,​ ​മു​ന്നി​ലും​ ​ത​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന് ​സാ​ധി​ച്ചി​ട്ടു​ണ്ട്.​ ​'​ഓ​ഫീ​സ​ർ​ ​ഓ​ൺ​ ​ഡ്യൂ​ട്ടി​'​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​'​ശി​വ​പ്പ​'​ ​എ​ന്ന​ ​എ.​എ​സ്.​ഐ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​അ​ദ്ദേ​ഹം​ ​വേ​ഷ​മി​ട്ടി​രു​ന്നു.​ ​ര​ണ്ട് ​ചി​ത്ര​ങ്ങ​ൾ​ ​കൂ​ടി​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്നു​ണ്ട്.​ ​'​എ​ന്റെ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​മ്പ​നി​യു​ടെ​ ​പേ​ര് ​പോ​ലെ​ത്ത​ന്നെ,​ ​ഉ​ണ​ർ​ന്നി​രി​ക്കു​മ്പോ​ൾ​ ​സ്വ​പ്നം​ ​കാ​ണാ​ൻ​ ​ഇ​ഷ്ട​പ്പെ​ടു​ന്നൊ​രാ​ളാ​ണ് ​ഞാ​ൻ...​'​ ​നി​റ​ഞ്ഞ​ ​പു​ഞ്ചി​രി​യോ​ടെ​ ​അ​ദ്ദേ​ഹം​ ​പ​റ​യു​മ്പോ​ൾ,​ ​ആ​ ​വാ​ക്കു​ക​ളി​ൽ​ ​സി​നി​മ​യോ​ടു​ള്ള​ ​അ​ട​ങ്ങാ​ത്ത​ ​സ്‌​നേ​ഹ​വും​ ​നാ​ളെ​യെ​ക്കു​റി​ച്ചു​ള്ള​ ​പ്ര​തീ​ക്ഷ​ക​ളും​ ​തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്നു.

സ്നേഹത്തിന്റെ തണൽമരം

അ​മ്മ​യു​ടെ​ ​ക​ണ്ണു​ക​ളി​ലെ​ ​വെ​ളി​ച്ച​മാ​യി​രു​ന്നു​ ​എ​ന്നും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​ഴി​കാ​ട്ടി.​ ​'​അ​മ്മ​യാ​ണ് ​എ​ന്റെ​ ​ജീ​വി​തം,​ ​എ​നി​ക്ക് ​അ​മ്മ​യൊ​രു​ ​രാ​ജ​കു​മാ​രി​യാ​ണ്'​ ​എ​ന്ന് ​ഡെ​ൽ​റ്റ​ ​മ​ണി​ ​പ​റ​യു​മ്പോ​ൾ,​ ​ആ​ ​വാ​ക്കു​ക​ളി​ൽ​ ​കേ​വ​ല​മൊ​രു​ ​മ​ക​ന്റെ​ ​സ്‌​നേ​ഹം​ ​മാ​ത്ര​മ​ല്ല​ ​ഉ​ള്ള​ത്.​ ​മ​റി​ച്ച്,​ ​ഒ​രു​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​ൻ​ ​പ​ക​ർ​ന്നു​ന​ൽ​കി​യ​ ​വാ​ത്സ​ല്യ​ത്തോ​ടു​ള്ള​ ​ആ​ഴ​ത്തി​ലു​ള്ള​ ​ന​ന്ദി​ ​കൂ​ടി​യു​ണ്ട്.​ ​അ​മ്മ​യു​ടെ​ ​വാ​ക്കു​ക​ളി​ൽ​ ​നി​ന്നും​ ​പ്ര​വൃ​ത്തി​ക​ളി​ൽ​ ​നി​ന്നും​ ​ക​ണ്ടു​പ​ഠി​ച്ച​ ​ക​രു​ണ​യും​ ​ലാ​ളി​ത്യ​വു​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ലെ​ ​മ​നു​ഷ്യ​നെ​ ​പാ​ക​പ്പെ​ടു​ത്തി​യ​ത്.​ ​പി​താ​വ് ​ചാ​മി​യു​ടെ​ ​ക​രു​ത​ലും​ ​ത​ണ​ലാ​യി​ ​കൂ​ടെ​യു​ള്ള​ ​ഭാ​ര്യ​ ​സ്മൃ​തി​യു​ടെ​യും​ 10​-ാം​ ​ക്ലാ​സു​കാ​ര​നാ​യ​ ​മ​ക​ൻ​ ​നി​ര​ഞ്ജ​ന്റെ​യും​ ​സ്‌​നേ​ഹ​വു​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജീ​വ​കാ​രു​ണ്യ​ ​യാ​ത്ര​ക​ൾ​ക്ക് ​ക​രു​ത്തു​പ​ക​രു​ന്ന​ത്.​ ​എ​ന്ത് ​ചെ​യ്യു​മ്പോ​ഴും​ ​ഉ​റ​ച്ച​ ​പി​ന്തു​ണ​യു​മാ​യി​ ​കു​ടും​ബം​ ​ഒ​പ്പ​മു​ണ്ടെ​ന്ന​താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ധൈ​ര്യം.​ ​സ്വ​ന്തം​ ​കു​ടും​ബ​ത്തോ​ടൊ​പ്പം​ ​ത​ന്നെ​ ​ഡെ​ൽ​റ്റ​ ​മ​ണി​ ​നെ​ഞ്ചോ​ട് ​ചേ​ർ​ക്കു​ന്ന​ ​മ​റ്റൊ​ന്നു​ണ്ട്,​ ​ബാം​ഗ്ലൂ​ർ​ ​ന​ഗ​രം.​ ​പ്ര​തി​സ​ന്ധി​ക​ളി​ൽ​ ​ആ​ശ്വാ​സ​മേ​കി​ ​ത​നി​ക്ക് ​ത​ണ​ലാ​യി​ ​നി​ന്ന​ ​ആ​ ​ന​ഗ​ര​ത്തെ​ ​ഒ​രു​ ​വ​ള​ർ​ത്ത​മ്മ​യെ​പ്പോ​ലെ​യാ​ണ് ​അ​ദ്ദേ​ഹം​ ​കാ​ണു​ന്ന​ത്.​ ​'​ഈ​ ​ബാം​ഗ്ലൂ​ർ​ ​ന​ഗ​ര​മി​ല്ലെ​ങ്കി​ൽ​ ​ഇ​ന്ന​ത്തെ​ ​ഞാ​നി​ല്ല​'​ ​എ​ന്ന് ​നി​റ​ഞ്ഞ​ ​മ​ന​സ്സോ​ടെ​ ​അ​ദ്ദേ​ഹം​ ​ഓ​ർ​ത്തെ​ടു​ക്കു​മ്പോ​ൾ​ ​ആ​ ​വാ​ക്കു​ക​ളി​ൽ​ ​ഈ​ ​ന​ഗ​ര​ത്തോ​ടു​ള്ള​ ​അ​റ്റ​മി​ല്ലാ​ത്ത​ ​സ്‌​നേ​ഹ​വും​ ​ക​ട​പ്പാ​ടും​ ​വ്യ​ക്ത​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANIPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY