SignIn
Kerala Kaumudi Online
Sunday, 04 October 2026 3.45 AM IST

കുടുംബ നടനം

rlv-

അ​ച്ഛ​ൻ,​ ​അ​മ്മ,​ ​ര​ണ്ടു​ ​മ​ക്ക​ൾ...​ഈ​ ​കു​ടും​ബം​ ​വേ​ദി​യി​ൽ​ ​നൃ​ത്തം​ ​ചെ​യ്തു​കൊ​ണ്ടേ​യി​രി​ക്കു​ന്നു​ .​ ​കു​ടും​ബ​നാ​ഥൻ നാ​ട്യാ​ചാ​ര്യ​ൻ​ ​ആ​ർ.​എ​ൽ.​വി.​ ​ആ​ന​ന്ദ് ​മാ​സ്റ്റ​ർ.​ ​ഭാ​ര്യ​ ​പ്ര​ശ​സ്ത​ ​ന​ർ​ത്ത​കി​ ​ക​ലാ​മ​ണ്ഡ​ലം​ ​ജ​യ.​ ​
മ​ക്ക​ൾ​ ​യാ​ദ​വും​ ​അ​ള​ക​ന​ന്ദ​യും.​ ​ഈ​ ​കു​ടും​ബം​ ​അ​ടു​ത്ത​കാ​ല​ത്ത് ​നൃ​ത്ത​വേ​ദി​യി​ലെ​ ​താ​ര​ങ്ങ​ളാ​ണ്.​ ​ഭ​ര​ത​നാ​ട്യം,​ ​മോ​ഹി​നി​യാ​ട്ടം,​ ​കു​ച്ചു​പ്പു​ടി,​ ​ക​ഥ​ക​ളി,​ ​ക​ള​രി...​ ​അ​ങ്ങ​നെ​യെ​ല്ലാം​ ​വ​ഴ​ങ്ങും.​ ​ന​ടി​മാ​രാ​യ​ ​കാ​വ്യ​ ​മാ​ധ​വ​നും​ ​അ​നു​ ​സി​താ​ര​യും​ ​അ​ട​ക്കം​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധയി​ട​ങ്ങ​ളി​ലാ​യി​ ​അ​മ്പ​തി​നാ​യി​ര​ത്തി​ലേ​റെ​ ​ശി​ഷ്യ​ർ.​ ​അ​ക്കൂ​ട്ട​ത്തി​ൽ​ ​ര​ണ്ടു​പേ​രാ​ണ് ​മ​ക്ക​ളാ​യ​ ​യാ​ദ​വും​ ​അ​ള​ക​ന​ന്ദ​യും.​ ​
ക​ണ്ണ​കി​ച​രി​തം​ ​നൃ​ത്ത​നാ​ട​കം​ ​സം​സ്ഥാ​ന​ത്തെ​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​അ​വ​ത​രി​പ്പി​ച്ച​ത് ​സ​കു​ടും​ബ​മാ​ണ്.​ ​
രാ​മാ​യ​ണം,​ ​പാ​ഞ്ചാ​ലി​ ​വ​സ്ത്രാ​ക്ഷേ​പം,​ ​ഗീ​തോ​പ​ദേ​ശം,​ ​വൈ​ശാ​ലി,​ ​മ​ഹി​ഷാ​സു​ര​മ​ർ​ദ്ദ​നം,​ ​'​വ​ര​രു​ചി"​ ​മോ​ഹി​നി​യാ​ട്ടം​ ​നൃ​ത്ത​ശി​ല്പം​ ​തു​ട​ങ്ങി​ ​എ​ത്ര​യോ​ ​നൃ​ത്ത​നാ​ട​ക​ങ്ങ​ൾ​ ​അ​ര​ങ്ങി​ൽ​ ​കൈയടി​ ​നേ​ടി.
നോ​ർ​ത്ത് ​അ​മേ​രി​ക്ക​യി​ലെ​ ​ക​ലാ​കൂ​ട്ടാ​യ്മ​ ​'​മി​ത്രാ​സി​"നാ​യി​ ​മ​ഹാ​ഭാ​ര​തം​ ​നൃ​ത്ത​നാ​ട​കം​ ​ആ​ദ്യ​മാ​യി​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ര​ണ്ടു​വ​ർ​ഷം​ ​തു​ട​ർ​ച്ച​യാ​യി​ ​മി​ക​ച്ച​ ​കൊ​റി​യോ​ഗ്രാ​ഫ​ർ​ക്കു​ള്ള​ ​അ​വാ​ർ​ഡും​ ​അ​മേ​രി​ക്ക​യി​ലെ​ ​തി​യേ​റ്റ​ർ​ ​ജി​ ​നാ​ട്യ​ശ്രീ​ ​പു​ര​സ്കാ​ര​വും​ ​ല​ഭി​ച്ചു.​ ​ആ​റ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​കൊ​റി​യോ​ഗ്രാ​ഫി​യും​ ​ഡാ​ൻ​സ് ​ഡ്രാ​മ​ക​ളും​ ​നി​ർ​വ​ഹി​ച്ചു.


രാ​ജ്യാ​ന്ത​ര​ ​കൊ​റി​യോ​ഗ്രാ​ഫർ
മൂ​ന്ന​ര​ ​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​ക​ലോ​ത്സ​വ​വേ​ദി​ക​ളി​ലെ​ ​ഗു​രു​വാ​യ​ ​ആ​ന​ന്ദ്,​ ​രാ​ജ്യാ​ന്ത​ര​ ​കൊ​റി​യോ​ഗ്രാ​ഫ​റാ​ണ്.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ഭ​ര​ത​നാ​ട്യ​ത്തി​ൽ​ ​ബി​രു​ദ​വും​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും​ ​നേ​ടി.​ 19​-ാം​ ​വ​യ​സി​ൽ​ ​നൃ​ത്താ​ദ്ധ്യാ​പ​ക​നാ​യി.​ ​നി​ര​വ​ധി​ ​ക​ലാ​തി​ല​ക​ങ്ങ​ളും​ ​പ്ര​തി​ഭ​ക​ളും​ ​ശി​ഷ്യ​രാ​യി.​ ​'മീ​ശ​മാ​ധ​വ​ൻ​" ​സി​നി​മ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ശേ​ഷ​മാ​ണ് ​കാ​വ്യാ​മാ​ധ​വ​ൻ​ ​ശി​ഷ്യ​യാ​വു​ന്ന​ത്.​ ​ഇ​പ്പോ​ഴും​ ​കാ​വ്യ​യെ​ ​പ​ഠി​പ്പി​ക്കു​ന്നു.
മ​ക​ൻ​ ​യാ​ദ​വ് ​ബം​ഗളൂരു​ ​ജെ​യി​ൻ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​പ​ഠി​ച്ച​ ​ശേ​ഷം​ ​ഫ്രീ​ലാ​ൻ​സ് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യെ​ങ്കി​ലും​ ​നൃ​ത്ത​ത്തി​ൽ​ ​സ​ജീ​വം.​ ​ക​ഥ​ക​ളി​യും​ ​ക​ള​രി​യും​ ​പ​ഠി​ക്കു​ന്നു​ണ്ട്.
മ​ക​ൾ​ ​അ​ള​ക​ന​ന്ദ​ ​മൈ​സൂ​ർ​ ​ജെ.​എ​സ്.​എ​സ് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​ഫോ​റ​ൻ​സി​ക് ​മൂ​ന്നാം​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണെ​ങ്കി​ലും​ ​നൃ​ത്ത​ത്തി​നൊ​പ്പം​ ​ക​ള​രി​യും​ ​അ​ഭ്യ​സി​ക്കു​ന്നു.​ ​നാ​ലു​പേ​രും​ ​ഒ​ത്തു​ചേ​ർ​ന്നാ​ൽ​ ​വീ​ട് ​റി​ഹേ​ഴ്സ​സ​ൽ​ ​ക്യാ​മ്പാ​വും.​ ​ചാ​ല​ക്കു​ടി​ ​പു​ത്തു​പ​റ​മ്പി​ലാ​ണ് ​താ​മ​സം. മ​ഹാ​ഭാ​ര​തം​ ​ആ​ദ്യ​ന്തം​ ​വി​വ​രി​ക്കു​ന്ന​ ​നൃ​ത്ത​ ​നാ​ട​കം​ ​ആ​ദ്യ​മാ​യി​ ​സം​ഭാ​വ​ന​ ​ചെ​യ്ത​തും​ ​ആ​ന​ന്ദ് ​മാ​സ്റ്റ​റാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION