SignIn
Kerala Kaumudi Online
Sunday, 01 November 2026 4.59 AM IST

സെറീനയിലെ പെൺതിളക്കവുമായി ഷീലാ ജെയിംസ്‌

sheela-jaims

കേ​ര​ള​ത്തി​ന്റെ​ ​ഫാ​ഷ​ൻ​രം​ഗ​ത്ത് ​ത​ന്റേ​താ​യ​ ​വ്യ​ക്തി​മു​ദ്ര​ ​പ​തി​പ്പി​ച്ച​ ​പ്ര​മു​ഖ​ ​സം​രം​ഭ​ക​യും​ ​ഡി​സൈ​ന​റും​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​പ്ര​ശ​സ്ത​മാ​യ​ ​സെ​റീ​ന​ ​ബോ​ട്ടി​ക്സി​ന്റെ​ ​സ്ഥാ​പ​ക​ ​ഉ​ട​മ​യു​മാ​ണ് ​ഷീ​ലാ​ ​ജെ​യിം​സ്.​മു​ൻ​ ​മ​ന്ത്രി​യും​ ​റ​വ​ല്യൂ​ഷ​ണ​റി​ ​സോ​ഷ്യ​ലി​സ്റ്റ്(​ആ​ർ.​എ​സ്.​പി​)​ ​നേ​താ​വു​മാ​യി​രു​ന്ന​ ​ബേ​ബി​ ​ജോ​ണി​ന്റെ​ ​മ​ക​ളും​ ​ഇ​പ്പോ​ഴ​ത്തെ​ ​വ​നം ​- ​വ​ന്യ​ജീ​വി​ ​വ​കു​പ്പ് ​മ​ന്ത്രി​യു​മാ​യ​ ​ഷി​ബു​ ​ബേ​ബി​ ​ജോ​ണി​ന്റെ​ ​സ​ഹോ​ദ​രി​യു​മാ​യ​ ​ഷീ​ലാ​ ​ജെ​യിം​സു​മാ​യി​ ​കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ട​ർ​ ​അ​ന​ന്തു​ ​അ​നി​ൽ​ ​ന​ട​ത്തി​യ​ ​അ​ഭി​മു​ഖം.

​നി​ര​വ​ധി​ ​ബോ​ട്ടി​ക് ​അ​ല്ലെ​ങ്കി​ൽ​ ​ഡി​സൈ​ന​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ഇ​തി​ൽ​ ​നി​ന്ന് ​സെ​റീ​ന​ ​എ​ന്ന​ ​സ്ഥാ​പ​നം​ ​എ​ങ്ങ​നെ​യാ​ണ് ​വ്യ​ത്യ​സ്ത​മാ​യി​ ​നി​ൽ​ക്കു​ന്ന​ത്?
കൈ​ത്ത​റി​യു​ടെ​ ​ത​നി​മ​യും​ ​ക​ലാ​പ​ര​മാ​യ​ ​ക്യൂ​റേ​ഷ​നും​ ​ഒ​ത്തു​ചേ​രു​ന്നി​ട​ത്താ​ണ് ​സെ​റീ​ന​ ​വേ​റി​ട്ടു​നി​ൽ​ക്കു​ന്ന​ത്.​ട്രെ​ൻ​ഡു​ക​ൾ​ക്കൊ​പ്പം​ ​മാ​റു​ന്ന​ ​വ​സ്ത്ര​വി​ൽ​പ്പ​ന​ശാ​ല​ ​എ​ന്ന​തി​ലു​പ​രി,​കൈ​ത്ത​റി​യെ​യും​ ​പാ​ര​മ്പ​ര്യ​ ​നെ​യ്ത്തു​കാ​രെ​യും​ ​ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​ ​സം​സ്കാ​ര​മാ​ണ് ​ഇ​തി​ന്റെ​ ​അ​ടി​ത്ത​റ.
സെ​റീ​ന​യെ​ ​സ​വി​ശേ​ഷ​മാ​ക്കു​ന്ന​ ​ പ്ര​ധാ​ന​ ​ഘ​ട​ക​ങ്ങ​ൾ:
സൂ​ക്ഷ്മ​ത​യോ​ടെ​യു​ള്ള​ ​ക്യൂ​റേ​ഷ​ൻ​:​ ​T​u​s​s​a​r,​ഓ​ർ​ഗ​ൻ​സ,​ഗ​ഡ്‌​വാ​ൾ,​കാ​ഞ്ചീ​പു​രം,​മം​ഗ​ൾ​ഗി​രി,​കോ​ട്ട​ ​ഡോ​റി​യ,​ച​ന്ദേ​രി,​ബ​നാ​റ​സി​ ​ഖ​ഡ്ഡി​ ​തു​ട​ങ്ങി​യ​ ​ഭാ​ര​തീ​യ​ ​കൈ​ത്ത​റി​ ​വൈ​വി​ധ്യ​ങ്ങ​ൾ​ ​ഓ​രോ​ന്നും​ ​നെ​യ്ത്തി​ന്റെ​ ​മേ​ന്മ​യും​ ​ത​നി​മ​യും​ ​ഉ​റ​പ്പു​വ​രു​ത്തി​ ​നേ​രി​ട്ട് ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​യാ​ണ്.​മാ​സ്-​പ്രൊ​ഡ​ക്ഷ​ൻ​ ​വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ഓ​രോ​ ​സാ​രി​യു​ടെ​യും​ ​വ്യ​തി​രി​ക്ത​ത​ ​ഇ​വി​ടെ​ ​നി​ല​നി​ൽ​ക്കു​ന്നു.​പാ​ര​മ്പ​ര്യ​വും​ ​ആ​ധു​നി​ക​ത​യും​ ​ത​മ്മി​ലു​ള്ള​ ​സ​മ​ന്വ​യം​:​ ​പ​ര​മ്പ​രാ​ഗ​ത​ ​നെ​യ്ത്തു​രീ​തി​ക​ളെ​ ​പു​തു​ത​ല​മു​റ​യു​ടെ​ ​അ​ഭി​രു​ചി​ക്കി​ണ​ങ്ങു​ന്ന​ ​നി​റ​ങ്ങ​ളി​ലും​ ​ഡി​സൈ​നു​ക​ളി​ലും​ ​എ​ത്തി​ക്കാ​ൻ​ ​സാ​ധി​ക്കു​ന്നു.​പ്ര​കൃ​തി​ദ​ത്ത​ ​തു​ണി​ത്ത​ര​ങ്ങ​ളും​ ​ബൊ​ട്ടാ​ണി​ക്ക​ൽ​ ​ഇ​ക്കോ​-​പ്രി​ന്റിം​ഗ് ​പോ​ലു​ള്ള​ ​പ​രി​സ്ഥി​തി​സൗ​ഹൃ​ദ​ ​ആ​ശ​യ​ങ്ങ​ളും​ ​പാ​ര​മ്പ​ര്യ​ത്തി​ന് ​ന​ൽ​കു​ന്ന​ ​പു​തി​യ​ ​മു​ഖ​മാ​ണ്.
നെ​യ്ത്തു​കാ​രോ​ടു​ള്ള​ ​നേ​രി​ട്ടു​ള്ള​ ​ബ​ന്ധം​:​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​ ​പ​ര​മ്പ​രാ​ഗ​ത​ ​നെ​യ്ത്തു​കാ​രു​മാ​യി​ ​ദ​ശാ​ബ്ദ​ങ്ങ​ളാ​യി​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ ​ആ​ത്മ​ബ​ന്ധം​ ​ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ​ത​നി​മ​യും​ ​ഗു​ണ​നി​ല​വാ​ര​വും​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്നു.
വ്യ​ക്തി​ഗ​ത​മാ​യ​ ​ശ്ര​ദ്ധ​യും​ ​വി​ശ്വാ​സ്യ​ത​യും​:​ ​ഓ​രോ​ ​ഉ​പ​ഭോ​ക്താ​വി​ന്റെ​യും​ ​വ്യ​ക്തി​ത്വം,​ശ​രീ​ര​പ്ര​കൃ​തി,​സ​ന്ദ​ർ​ഭം​ ​എ​ന്നി​വ​ ​മ​ന​സ്സി​ലാ​ക്കി​ ​ശ​രി​യാ​യ​ ​വ​സ്ത്രം​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​ഒ​രു​ ​വ്യ​ക്തി​ഗ​ത​ ​അ​നു​ഭ​വം​(​P​e​r​s​o​n​a​l​i​z​e​d​ ​S​t​y​l​i​n​g​)​ ​ന​ൽ​കു​ന്നു.​ഇ​ത് ​ത​ല​മു​റ​ക​ളാ​യി​ ​തു​ട​രു​ന്ന​ ​ഒ​രു​ ​വി​ശ്വാ​സ​മാ​യി​ ​മാ​റി​യി​രി​ക്കു​ന്നു.
നാ​ല് ​പ​തി​റ്റാ​ണ്ടി​ന്റെ​ ​ഫാ​ഷ​ൻ​ ​ദ​ർ​ശ​നം​:​ ​വി​പ​ണി​യി​ലെ​ ​താ​ൽ​ക്കാ​ലി​ക​ ​ത​രം​ഗ​ങ്ങ​ൾ​ക്ക​പ്പു​റം,​തു​ണി​യു​ടെ​ ​ഗു​ണ​നി​ല​വാ​ര​ത്തെ​യും​ ​രൂ​പ​ക​ൽ​പ്പ​ന​യെ​യും​ ​കു​റി​ച്ച് ​ആ​ഴ​ത്തി​ലു​ള്ള​ ​ഉ​ൾ​ക്കാ​ഴ്ച​യും​ ​അ​നു​ഭ​വ​സ​മ്പ​ത്തും​ ​ഓ​രോ​ ​ശേ​ഖ​ര​ത്തി​ലും​ ​പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്.
വ​സ്ത്ര​ങ്ങ​ൾ​ ​വി​ല്ക്കു​ന്ന​ ​ഒ​രു​ ​ക​ട​ ​എ​ന്ന​തി​ലു​പ​രി,​ ​ഇ​ന്ത്യ​ൻ​ ​നെ​യ്ത്തു​പാ​ര​മ്പ​ര്യ​ത്തെ​യും​ ​ക്ലാ​സി​ക് ​സൗ​ന്ദ​ര്യ​ത്തെ​യും​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​ഒ​രു​ ​സാം​സ്കാ​രി​ക​ ​ഇ​ടം​ ​കൂ​ടി​യാ​യാ​ണ് ​സെ​റീ​ന​ ​മാ​റു​ന്ന​ത്.

​മു​ൻ​പു​ള്ള​ത്തി​നെ​ ​അ​പേ​ക്ഷി​ച്ച് ​വ​ള​രെ​ ​വേ​ഗ​ത്തി​ലാ​ണ് ​


ഫാ​ഷ​നു​ക​ൾ​ ​അ​ഥ​വാ​ ​ട്രെ​ൻ​ഡു​ക​ൾ​ ​മാ​റു​ന്ന​ത്.​ഈ​ ​ട്രെ​ൻ​ഡു​ക​ളെ​ ​എ​ങ്ങ​നെ​യാ​ണ് ​സെ​റീ​ന​യി​ലേ​യ്ക്ക് ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ?
സോ​ഷ്യ​ൽ​ ​മീ​ഡി​യ​യും​ ​ഡി​ജി​റ്റ​ൽ​ ​ലോ​ക​വും​ ​സ​ജീ​വ​മാ​യ​തോ​ടെ​ ​ഇ​ന്ന് ​ലോ​ക​മെ​മ്പാ​ടും​ ​ഫാ​ഷ​ൻ​ ​ട്രെ​ൻ​ഡു​ക​ൾ​ ​മാ​റു​ന്ന​ത് ​മി​ന്ന​ൽ​ ​വേ​ഗ​ത്തി​ലാ​ണ്.​ഇ​തി​ൽ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​കാ​ര്യം,​ ​ലോ​ക​ത്ത് ​എ​ന്ത് ​മാ​റു​ന്നു​ ​എ​ന്ന​തി​നെ​ക്കു​റി​ച്ച് ​ഞാ​നും​ ​എ​പ്പോ​ഴും​ ​പൂ​ർ​ണ്ണ​മാ​യും​ ​അ​പ്‌​ഡേ​റ്റ​ഡ് ​ആ​യി​രി​ക്ക​ണം​ ​എ​ന്ന​താ​ണ്.​ഫാ​ഷ​ൻ​ ​ലോ​ക​ത്ത് ​നാ​ല് ​പ​തി​റ്റാ​ണ്ട് ​പൂ​ർ​ത്തി​യാ​ക്കു​മ്പോ​ഴും,​ഒ​രു​ ​ഡി​സൈ​ന​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ​ഠ​നം​ ​ഇ​വി​ടെ​ ​അ​വ​സാ​നി​ക്കു​ന്നി​ല്ല.​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​വ​രു​ന്ന​ ​ക​ള​ർ​ ​പാ​ല​റ്റു​ക​ൾ,​സ്റ്റൈ​ലിം​ഗ് ​പാ​റ്റേ​ണു​ക​ൾ,​ഫാ​ബ്രി​ക് ​ഇ​ന്നൊ​വേ​ഷ​നു​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​നി​ര​ന്ത​രം​ ​നി​രീ​ക്ഷി​ക്കു​ക​യും​ ​മ​ന​സ്സി​ലാ​ക്കു​ക​യും​ ​ചെ​യ്യേ​ണ്ട​ത് ​അ​ത്യാ​വ​ശ്യ​മാ​ണ്.​ലോ​കം​ ​എ​ങ്ങോ​ട്ടാ​ണ് ​ചി​ന്തി​ക്കു​ന്ന​ത് ​എ​ന്ന് ​ന​മ്മ​ൾ​ ​കൃ​ത്യ​മാ​യി​ ​അ​റി​ഞ്ഞി​രി​ക്ക​ണം.​എ​ന്നാ​ൽ,​ ​ആ​ ​ട്രെ​ൻ​ഡു​ക​ളെ​ ​ഞാ​ൻ​ ​സെ​റീ​ന​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രു​ന്ന​ത് ​അ​ന്ധ​മാ​യി​ ​പ​ക​ർ​ത്തി​ക്കൊ​ണ്ട​ല്ല,​ ​മ​റി​ച്ച് ​ന​മ്മു​ടെ​ ​പാ​ര​മ്പ​ര്യ​ത്തി​ലേ​ക്ക് ​മ​നോ​ഹ​ര​മാ​യി​ ​ഇ​ണ​ക്കി​ച്ചേ​ർ​ത്തു​കൊ​ണ്ടാ​ണ്.
ഉ​ദാ​ഹ​ര​ണ​ത്തി​ന്,​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ശ്ര​ദ്ധേ​യ​മാ​കു​ന്ന​ ​സൂ​ക്ഷ്മ​മാ​യ​ ​പാ​സ്റ്റ​ൽ​ ​ഷേ​ഡു​ക​ൾ,​മി​നി​മ​ലി​സ്റ്റി​ക് ​പാ​റ്റേ​ണു​ക​ൾ,​മോ​ഡേ​ൺ​ ​ഡ്രേ​പ്പിം​ഗ് ​ശൈ​ലി​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​ന​മ്മു​ടെ​ ​പ​ര​മ്പ​രാ​ഗ​ത​ ​T​u​s​s​a​r,​ഓ​ർ​ഗ​ൻ​സ,​കോ​ട്ട,​ജോ​ർ​ജ​റ്റ് ​തു​ട​ങ്ങി​യ​ ​നെ​യ്ത്തു​ക​ളി​ലേ​ക്ക് ​ഞ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രു​ന്നു.​അ​ങ്ങ​നെ​ ​വ​രു​മ്പോ​ൾ​ ​അ​ത് ​പെ​ട്ടെ​ന്ന് ​ഔ​ട്ട്ഡേ​റ്റ​ഡ് ​ആ​കു​ന്ന​ ​ഒ​രു​ ​'​ഫാ​സ്റ്റ് ​ഫാ​ഷ​ൻ​'​ ​ആ​കു​ന്നി​ല്ല​;​ ​ഇ​ന്ന​ത്തെ​ ​കാ​ല​ത്തി​ന്റെ​ ​പു​തു​മ​യു​ള്ള,​എ​ന്നാ​ൽ​ ​എ​പ്പോ​ഴും​ ​അ​ണി​യാ​ൻ​ ​ക​ഴി​യു​ന്ന​ ​ഒ​രു​ ​ടൈം​ലെ​സ്സ് ​പീ​സാ​യി​ ​അ​ത് ​മാ​റു​ന്നു.
ര​ണ്ടാ​മ​താ​യി,​പു​തു​ത​ല​മു​റ​യു​ടെ​ ​പ​ൾ​സ് ​അ​റി​യു​ക​ ​എ​ന്ന​താ​ണ്.​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​നി​ക​ളും​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​പെ​ൺ​കു​ട്ടി​ക​ളു​മൊ​ക്കെ​ ​ഇ​ന്ന് ​സാ​രി​ക​ളെ​ ​ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ട്.​അ​വ​ർ​ക്ക് ​വേ​ണ്ട​ത് ​ഹാ​ൻ​ഡി​ൽ​ ​ചെ​യ്യാ​ൻ​ ​എ​ളു​പ്പ​മു​ള്ള,​ഭാ​ര​ക്കു​റ​വു​ള്ള,​എ​ന്നാ​ൽ​ ​ഒ​രു​ ​ക്ലാ​സി​ക് ​ലു​ക്ക് ​ത​രു​ന്ന​ ​വ​സ്ത്ര​ങ്ങ​ളാ​ണ്.​അ​തു​കൊ​ണ്ടാ​ണ് ​'​ജെ​ൻ​-​സി​ ​ഡ്രേ​പ്സ്'​ ​പോ​ലെ​യു​ള്ള​ ​ക​ള​ക്ഷ​നു​ക​ളും,​പ്ര​കൃ​തി​ദ​ത്ത​ ​ഇ​ല​ക​ളും​ ​പൂ​ക്ക​ളും​ ​ചേ​ർ​ത്തു​ള്ള​ ​ഇ​ക്കോ​-​പ്രി​ന്റിം​ഗ് ​പോ​ലു​ള്ള​ ​സു​സ്ഥി​ര​മാ​യ​(​s​u​s​t​a​i​n​a​b​l​e​)​ ​പു​ത്ത​ൻ​ ​ആ​ശ​യ​ങ്ങ​ളും​ ​ഞ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
മാ​റു​ന്ന​ ​ട്രെ​ൻ​ഡു​ക​ളെ​ക്കു​റി​ച്ച് ​പൂ​ർ​ണ്ണ​ ​ബോ​ധ്യ​മു​ണ്ടാ​യി​രി​ക്കു​ക,​എ​ന്നാ​ൽ​ ​ന​മ്മു​ടെ​ ​ത​നി​മ​യി​ലും​ ​തു​ണി​യു​ടെ​ ​ഗു​ണ​നി​ല​വാ​ര​ത്തി​ലും​ ​ഒ​രു​ ​വി​ട്ടു​വീ​ഴ്ച​യും​ ​ചെ​യ്യാ​തി​രി​ക്കു​ക​—​അ​താ​ണ് ​സെ​റീ​ന​യു​ടെ​ ​വ​ഴി.​ട്രെ​ൻ​ഡു​ക​ൾ​ ​വ​ന്നു​പോ​കും,​എ​ന്നാ​ൽ​ ​ന​മ്മു​ടെ​ ​വ്യ​ക്തി​ത്വ​ത്തി​ന് ​ഇ​ണ​ങ്ങു​ന്ന​ ​ക്ലാ​സി​ക് ​ഭം​ഗി​ ​എ​ന്നും​ ​നി​ല​നി​ൽ​ക്കും.

ഈ​ ​അ​ടു​ത്ത​ ​കാ​ല​ത്താ​യി​ ​ഏ​റ്റ​വും​ ​ട്രെ​ൻ​ഡിം​ഗാ​യ​ ​ഡി​സൈ​ൻ​ ​ഏ​താ​ണ്?
ഒ​രു​ ​പ്ര​ത്യേ​ക​ ​ഡി​സൈ​ൻ​ ​മാ​ത്ര​മാ​യി​ ​ട്രെ​ൻ​ഡി​ങ് ​എ​ന്ന് ​പ​റ​യു​ന്ന​തി​നേ​ക്കാ​ൾ,​ ​ഇ​ന്ന് ​ആ​ളു​ക​ളു​ടെ​ ​മു​ൻ​ഗ​ണ​ന​ക​ളി​ൽ​ ​വ​ന്ന​ ​വ​ലി​യൊ​രു​ ​മാ​റ്റ​ത്തെ​ക്കു​റി​ച്ചാ​ണ് ​ഞാ​ൻ​ ​ആ​ദ്യം​ ​പ​റ​യു​ക.​സെ​റീ​ന​ ​പ്ര​ധാ​ന​മാ​യും​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ​ഇ​ന്ത്യ​ൻ​ ​ട്ര​ഡീ​ഷ​ണ​ൽ​ ​വെ​യ​റു​ക​ളി​ലാ​ണ്.​ ​സാ​രി​ക​ൾ​ ​മാ​ത്ര​മ​ല്ല,​ ​വ​ള​രെ​ ​ഭം​ഗി​യാ​യി​ ​ഡി​സൈ​ൻ​ ​ചെ​യ്ത​ ​ചു​രി​ദാ​റു​ക​ൾ,​കു​ർ​ത്ത​ക​ൾ,​സ​ൽ​വാ​ർ​ ​ക​മ്മീ​സ് ​സെ​റ്റു​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാ​മാ​ണ് ​ഞ​ങ്ങ​ൾ​ ​ഇ​വി​ടെ​ ​ഒ​രു​ക്കു​ന്ന​ത്.​ഈ​ ​മേ​ഖ​ല​യി​ൽ​ ​ഈ​ ​അ​ടു​ത്ത​ ​കാ​ല​ത്താ​യി​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​തും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ​ ​ചി​ല​ ​പ്ര​ധാ​ന​ ​ട്രെ​ൻ​ഡു​ക​ളു​ണ്ട്:
ആ​ദ്യ​ത്തേ​ത്,​ ​മി​നി​മ​ൽ​ ​എ​ല​ഗ​ൻ​സും​ ​പാ​സ്റ്റ​ൽ​–​എ​ർ​തി​ ​ക​ള​ർ​ ​പാ​ല​റ്റു​ക​ളു​മാ​ണ്(​M​i​n​i​m​a​l​ ​E​l​e​g​a​n​c​e​ ​&​ ​E​a​r​t​h​y​ ​T​o​n​e​s​).​മു​ൻ​പ​ത്തെ​പ്പോ​ലെ​ ​ഭാ​ര​മേ​റി​യ​ ​ക​ന​ത്ത​ ​വ​ർ​ക്കു​ക​ളേ​ക്കാ​ൾ,​ല​ളി​ത​വും​ ​എ​ന്നാ​ൽ​ ​അ​തീ​വ​ ​രാ​ജ​കീ​യ​വു​മാ​യ​ ​ലു​ക്കാ​ണ് ​എ​ല്ലാ​വ​ർ​ക്കും​ ​പ്രി​യം.​സാ​രി​ക​ളി​ലാ​യാ​ലും​ ​കു​ർ​ത്ത​ക​ളി​ലാ​യാ​ലും​ ​മൃ​ദു​വാ​യ​ ​ഓ​ർ​ഗ​ൻ​സ,​ലൈ​റ്റ് ​വെ​യ്റ്റ് ​T​u​s​s​a​r​ ​കോ​ട്ട,​ബ​നാ​റ​സി​ ​ജോ​ർ​ജ​റ്റ്,​ച​ന്ദേ​രി​ ​എ​ന്നി​വ​യി​ൽ​ ​വ​രു​ന്ന​ ​സൂ​ക്ഷ്മ​മാ​യ​ ​എം​ബ്രോ​യി​ഡ​റി​ക​ളും​ ​മി​നി​മ​ലി​സ്റ്റി​ക് ​ബോ​ർ​ഡ​റു​ക​ളു​മാ​ണ് ​ഇ​പ്പോ​ൾ​ ​ത​രം​ഗം.
ര​ണ്ടാ​മ​ത്തേ​ത്,​ ​കം​ഫ​ർ​ട്ടും​ ​ക്ലാ​സി​ക് ​ലു​ക്കും​ ​ഒ​ന്നി​ക്കു​ന്ന​ ​സ​ൽ​വാ​ർ​-​കു​ർ​ത്ത​ ​സെ​റ്റു​ക​ൾ.​ദി​വ​സേ​ന​യു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​ച​ട​ങ്ങു​ക​ൾ​ക്കും​ ​ഒ​രു​പോ​ലെ​ ​ഇ​ണ​ങ്ങു​ന്ന​താ​ണ് ​ഇ​ത്ത​രം​ ​സെ​റ്റു​ക​ൾ.​പ്ര​കൃ​തി​ദ​ത്ത​ ​തു​ണി​ത്ത​ര​ങ്ങ​ളി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​ക​ട്ട് ​വ​ർ​ക്കു​ക​ൾ,​നേ​ർ​ത്ത​ ​ത്രെ​ഡ് ​വ​ർ​ക്കു​ക​ൾ,​ഫ്ലോ​യി​ങ് ​ആ​യ​ ​ദു​പ്പ​ട്ട​ക​ൾ​ ​എ​ന്നി​വ​യ്ക്കാ​ണ് ​ഇ​ന്ന് ​വ​ലി​യ​ ​ഡി​മാ​ൻ​ഡ്.
മൂ​ന്നാ​മ​താ​യി,​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ട്രെ​ൻ​ഡ് ​എ​ന്ന് ​ഞാ​ൻ​ ​പ​റ​യു​ന്ന​ത് ​സ​സ്റ്റെ​യ്ന​ബി​ൾ​ ​ഫാ​ഷ​നും​ ​ത​ന​താ​യ​ ​നെ​യ്ത്തു​ക​ളു​മാ​ണ്.​പ​ര​മ്പ​രാ​ഗ​ത​ ​നെ​യ്ത്തു​രീ​തി​ക​ളോ​ട് ​ആ​ളു​ക​ൾ​ക്ക് ​വ​ലി​യ​ ​താ​ൽ​പ്പ​ര്യ​മു​ണ്ട്.​പ്ര​കൃ​തി​ദ​ത്ത​ ​ഇ​ല​ക​ളും​ ​പൂ​ക്ക​ളും​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​ബൊ​ട്ടാ​ണി​ക്ക​ൽ​ ​ഇ​ക്കോ​-​പ്രി​ന്റു​ക​ൾ,​പ്യു​വ​ർ​ ​ഹാ​ൻ​ഡ്‌​ലൂം​ ​തു​ണി​ത്ത​ര​ങ്ങ​ൾ​ ​എ​ന്നി​വ​ ​പു​തു​ത​ല​മു​റ​ ​പോ​ലും​ ​ഏ​റെ​ ​കൗ​തു​ക​ത്തോ​ടെ​യാ​ണ് ​സ്വീ​ക​രി​ക്കു​ന്ന​ത്.​ചു​രു​ക്ക​ത്തി​ൽ​ ​പ​റ​ഞ്ഞാ​ൽ,​ധ​രി​ക്കാ​ൻ​ ​സു​ഖ​പ്ര​ദ​മാ​യ​(​c​o​m​f​o​r​t​a​b​l​e​),​അ​മി​ത​ ​ആ​ർ​ഭാ​ട​മി​ല്ലാ​ത്ത,​എ​ന്നാ​ൽ​ ​നോ​ക്കു​ന്ന​വ​രു​ടെ​ ​ക​ണ്ണി​ൽ​ ​ത​ങ്ങി​നി​ൽ​ക്കു​ന്ന​ ​'​അ​ണ്ട​ർ​സ്റ്റേ​റ്റ​ഡ് ​എ​ല​ഗ​ൻ​സ്'​(​U​n​d​e​r​s​t​a​t​e​d​ ​E​l​e​g​a​n​c​e​)​ ​ത​ന്നെ​യാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ട്രെ​ൻ​ഡ്.​ആ​ ​ഒ​രു​ ​സൗ​ന്ദ​ര്യ​മാ​ണ് ​ഞ​ങ്ങ​ളു​ടെ​ ​ഓ​രോ​ ​ക​ള​ക്ഷ​നി​ലും​ ​ഞ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത്.

വ​ലി​യ​ ​മ​ത്സ​ര​മാ​ണ് ​ഈ​ ​മേ​ഖ​ല​യി​ൽ​ ​ഉ​ള്ള​ത്.​ ഇ​വ​ ​ആ​രോ​ഗ്യ​പ​ര​മാ​യ​ ​ഒ​ന്നാ​ണോ?
മ​ത്സ​ര​ത്തെ​ ​ഞാ​ൻ​ ​എ​പ്പോ​ഴും​ ​വ​ള​രെ​ ​പോ​സി​റ്റീ​വ് ​ആ​യാ​ണ് ​കാ​ണു​ന്ന​ത്.​സ​ത്യ​ത്തി​ൽ,​അ​ങ്ങ​നെ​യൊ​രു​ ​കോ​മ്പ​റ്റീ​ഷ​ൻ​ ​ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് ​ന​മ്മ​ൾ​ ​കൂ​ടു​ത​ൽ​ ​ജാ​ഗ​രൂ​ക​രാ​കു​ന്ന​ത്,​പു​തി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചി​ന്തി​ക്കാ​ൻ​ ​ന​മ്മ​ൾ​ ​സ്വ​യം​ ​മോ​ട്ടി​വേ​റ്റ​ഡ് ​ആ​കു​ന്ന​ത്.​അ​ത് ​ന​മ്മ​ളെ​ ​കൂ​ടു​ത​ൽ​ ​മി​ക​ച്ച​താ​ക്കാ​ൻ​ ​മാ​ത്ര​മേ​ ​സ​ഹാ​യി​ക്കൂ.
ഞാ​ൻ​ ​എ​പ്പോ​ഴും​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ​എ​ന്റെ​ ​സ്വ​ന്തം​ ​കാ​ഴ്ച​പ്പാ​ടി​ലും​ ​എ​ന്റെ​ ​ക്രി​യേ​റ്റീ​വ് ​അ​ഭി​രു​ചി​യി​ലു​മാ​ണ്.​ഫാ​ഷ​ൻ​ ​രം​ഗ​ത്തു​ള്ള​ ​എ​ന്റെ​ ​ഇ​ത്ര​യും​ ​വ​ർ​ഷ​ത്തെ​ ​അ​നു​ഭ​വ​ത്തി​ൽ​ ​നി​ന്ന് ​രൂ​പ​പ്പെ​ട്ട​ ​ഒ​രു​ ​സി​ഗ്നേ​ച്ച​ർ​ ​ശൈ​ലി​യു​ണ്ട് ​സെ​റീ​ന​യ്ക്ക്.​ആ​ ​ത​നി​മ​ ​മു​റു​കെ​പ്പി​ടി​ച്ചു​കൊ​ണ്ട്,​ ​ഓ​രോ​ ​വ​സ്ത്ര​ത്തി​ലും​ ​എ​ന്റെ​ ​ഭാ​വ​ന​യും​ ​ക്രാ​ഫ്റ്റും​ ​എ​ങ്ങ​നെ​ ​കൊ​ണ്ടു​വ​രാം​ ​എ​ന്ന് ​മാ​ത്ര​മാ​ണ് ​ഞാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​ത്.
മ​റ്റു​ള്ള​വ​രെ​ ​അ​നു​ക​രി​ക്കാ​തെ,​ന​മ്മ​ൾ​ ​ന​മ്മ​ളാ​യി​ത്ത​ന്നെ​ ​നി​ന്നു​കൊ​ണ്ട് ​ഏ​റ്റ​വും​ ​മി​ക​ച്ച​ത് ​ന​ൽ​കു​മ്പോ​ൾ​ ​അ​തൊ​രു​ ​പോ​രാ​ട്ട​മ​ല്ല​;​ ​മ​റി​ച്ച് ​ന​മ്മു​ടെ​ ​സൃ​ഷ്ടി​ക​ൾ​ ​കൂ​ടു​ത​ൽ​ ​മ​നോ​ഹ​ര​മാ​ക്കാ​നു​ള്ള​ ​ഒ​രു​ ​ന​ല്ല​ ​പ്രേ​ര​ണ​യാ​യി​ ​മ​ത്സ​രം​ ​മാ​റും.​ചു​രു​ക്ക​ത്തി​ൽ,​എ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മ​ത്സ​രം​ ​എ​പ്പോ​ഴും​ ​എ​ന്നോ​ട് ​ത​ന്നെ​യാ​ണ്—​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തേ​ക്കാ​ൾ​ ​മ​നോ​ഹ​ര​മാ​യി​ ​അ​ടു​ത്ത​ ​ക​ള​ക്ഷ​ൻ​ ​എ​ങ്ങ​നെ​ ​ചെ​യ്യാം​ ​എ​ന്ന​തി​ൽ​ ​മാ​ത്രം.

എ​ങ്ങ​നെ​യാ​ണ് ​ഈ​ ​മേ​ഖ​ല​യി​ലേ​യ്ക്ക് ​ക​ട​ന്നുവ​ന്ന​ത്.?
വ​ള​രെ​ ​സ്വാ​ഭാ​വി​ക​മാ​യി​ ​സം​ഭ​വി​ച്ച​ ​ഒ​രു​ ​തു​ട​ക്ക​മാ​യി​രു​ന്നു​ ​അ​ത്.1986​ൽ​ ​ഞ​ങ്ങ​ൾ​ ​കു​ടും​ബ​മാ​യി​ ​ചെ​ന്നൈ​യി​ലാ​യി​രു​ന്നു​ ​താ​മ​സം.​ചെ​റു​പ്പ​കാ​ലം​ ​മു​ത​ലേ​ ​ഞാ​ൻ​ ​ധ​രി​ക്കു​ന്ന​ ​വ​സ്ത്ര​ങ്ങ​ൾ​ ​മ​റ്റു​ള്ള​വ​രി​ൽ​ ​നി​ന്നും​ ​വ്യ​ത്യ​സ്ത​മാ​യി​രി​ക്ക​ണം​ ​എ​ന്നൊ​രു​ ​ആ​ഗ്ര​ഹം​ ​എ​നി​ക്കു​ണ്ടാ​യി​രു​ന്നു.​അ​ങ്ങ​നെ​ ​ചെ​ന്നൈ​ ​ജീ​വി​ത​ത്തി​ലെ​ ​ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ​ ​എ​നി​ക്കി​ണ​ങ്ങു​ന്ന​ ​അ​ള​വി​ലും​ ​ശൈ​ലി​യി​ലും​ ​ഞാ​ൻ​ ​സ​ൽ​വാ​ർ​ ​ക​മ്മീ​സു​ക​ൾ​ ​ഡി​സൈ​ൻ​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങി.
അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് ​പ്ര​ശ​സ്ത​ ​ന​ടി​ ​ശാ​ര​ദ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​'​പാ​ഞ്ചാ​ലി​'​ ​എ​ന്ന​ ​പ്ര​മു​ഖ​ ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് ​എ​ന്റെ​ ​ചി​ല​ ​ഡി​സൈ​നു​ക​ൾ​ ​ന​ൽ​കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കു​ന്ന​ത്.​അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ ​മി​സി​സ് ​നാ​യ​ർ​ ​എ​ന്ന​ ​മാ​നേ​ജ​ർ​ക്ക് ​എ​ന്റെ​ ​ഡി​സൈ​നു​ക​ൾ​ ​ക​ണ്ട​പ്പോ​ൾ​ ​ത​ന്നെ​ ​വ​ള​രെ​ ​ഇ​ഷ്ട​പ്പെ​ട്ടു.​അ​വ​രു​ടെ​ ​ആ​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​വും​ ​വ​ലി​യ​ ​പി​ന്തു​ണ​യു​മാ​ണ് ​സ​ത്യ​ത്തി​ൽ​ ​എ​നി​ക്ക് ​വ​ലി​യൊ​രു​ ​വ​ഴി​ത്തി​രി​വാ​യ​ത്.​ആ​ ​ആ​ന്റി​യു​ടെ​ ​പ്രോ​ത്സാ​ഹ​ന​മാ​ണ് ​കൂ​ടു​ത​ൽ​ ​പു​തി​യ​ ​പാ​റ്റേ​ണു​ക​ൾ​ ​പ​രീ​ക്ഷി​ക്കാ​ൻ​ ​എ​നി​ക്ക് ​ധൈ​ര്യം​ ​ത​ന്ന​ത്.
അ​വ​ ​ആ​ളു​ക​ൾ​ക്കി​ട​യി​ൽ​ ​പെ​ട്ടെ​ന്ന് ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും,​അ​ത് ​കേ​ട്ട​റി​ഞ്ഞ് ​മ​റ്റ് ​ബൊ​ട്ടീ​ക്കു​ക​ളി​ൽ​ ​നി​ന്ന് ​എ​നി​ക്ക് ​ഓ​ർ​ഡ​റു​ക​ൾ​ ​വ​രാ​ൻ​ ​തു​ട​ങ്ങു​ക​യും​ ​ചെ​യ്തു.​ആ​വ​ശ്യ​ക്കാ​ർ​ ​ഏ​റി​യ​തോ​ടെ​ ​എ​ന്റെ​ ​വ​സ്ത്ര​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​പേ​രി​ലേ​ക്ക് ​എ​ത്തി​ക്ക​ണ​മെ​ന്ന​ ​വ​ലി​യൊ​രു​ ​ആ​ഗ്ര​ഹ​വും​ ​എ​ന്നി​ലു​ണ്ടാ​യി.​എ​ന്നാ​ൽ​ ​ഓ​ർ​ഡ​റു​ക​ൾ​ ​കൂ​ടി​യ​പ്പോ​ൾ​ ​സ്വാ​ഭാ​വി​ക​മാ​യും​ ​സ്വ​ന്ത​മാ​യി​ ​ഉ​ത്പാ​ദ​നം​ ​കൂ​ട്ടേ​ണ്ട​ ​ഒ​രു​ ​ഘ​ട്ട​മെ​ത്തി.​അ​ങ്ങ​നെ​ ​കൂ​ടു​ത​ൽ​ ​ത​യ്യ​ൽ​ക്കാ​രെ​യും​ ​സ​ഹാ​യി​ക​ളെ​യും​ ​ഒ​പ്പം​ ​കൂ​ട്ടി.
1986​-​ൽ​ ​സ​ൽ​വാ​ർ​ ​ക​മ്മീ​സു​ക​ൾ​ ​ചെ​യ്തു​കൊ​ണ്ടാ​ണ് ​ഞാ​ൻ​ ​ഈ​ ​രം​ഗ​ത്തേ​ക്ക് ​സ​ജീ​വ​മാ​യി​ ​ക​ട​ന്നു​വ​രു​ന്ന​ത്.​പി​ന്നീ​ടാ​ണ് ​സാ​രി​ക​ളു​ടെ​ ​വി​ശാ​ല​മാ​യ​ ​ലോ​ക​ത്തേ​ക്ക് ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.​തു​ട​ർ​ന്ന് 1988​-​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​'​ബോ​ഡി​ട്യൂ​ൺ​സ് ​ഡി​സൈ​ന​ർ​ ​വെ​യ​ർ​'​ ​എ​ന്ന​ ​പേ​രി​ൽ​ ​എ​ന്റെ​ ​ആ​ദ്യ​ ​സം​രം​ഭം​ ​ആ​രം​ഭി​ച്ചു.​ഇ​ന്ന​ത്തെ​പ്പോ​ലെ​ ​'​ബൊ​ട്ടീ​ക്ക്'​ ​എ​ന്ന​ ​സ​ങ്ക​ല്പം​ ​പോ​ലും​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​അ​ധി​കം​ ​പ​രി​ച​യ​മി​ല്ലാ​ത്ത​ ​ഒ​രു​ ​കാ​ല​ഘ​ട്ട​മാ​യി​രു​ന്നു​ ​അ​ത്.​മ​മ്മൂ​ട്ടി​യാ​ണ് ​അ​ന്ന് ​അ​തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ്വ​ഹി​ച്ച​ത്.​അ​തോ​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും​ ​ഇ​ര​ട്ടി​യാ​യി.​വ്യ​ത്യ​സ്ത​മാ​യ​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഒ​രു​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​ത്തി​ൽ,​വി​ദ​ഗ്ദ്ധ​രാ​യ​ ​പ​ത്ത് ​ആ​ർ​ട്ടി​സാ​ൻ​സി​നെ​ ​അ​വ​രു​ടെ​ ​കു​ടും​ബ​ത്തോ​ടൊ​പ്പം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പി.​ടി.​പി​ ​ന​ഗ​റി​ൽ​ ​കൊ​ണ്ടു​വ​ന്ന് ​താ​മ​സി​പ്പി​ച്ചാ​ണ് ​ഞ​ങ്ങ​ൾ​ ​ആ​ദ്യ​കാ​ല​ത്ത് ​വ​ർ​ക്കു​ക​ൾ​ ​ചെ​യ്തി​രു​ന്ന​ത്.​സ്വ​ന്തം​ ​വ​സ്ത്ര​ങ്ങ​ളി​ൽ​ ​തു​ട​ങ്ങി​യ​ ​ആ​ ​കൊ​ച്ചു​ ​പ​രീ​ക്ഷ​ണം,​കാ​ല​ക്ര​മേ​ണ​ ​വ​ള​ർ​ന്ന് ​നാ​ല് ​പ​തി​റ്റാ​ണ്ടി​ന്റെ​ ​വ​ലി​യൊ​രു​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​യാ​ത്ര​യാ​യി​ ​മാ​റു​ക​യാ​യി​രു​ന്നു.

​അ​ന്ന​ത്തെ​ ​കാ​ല​ത്ത് ​വ​ള​രെ​ ​അ​പൂ​ർ​വ്വ​മാ​യി​രു​ന്ന​ല്ലോ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ഡി​സൈ​നിം​ഗ് ​സ്റ്റു​ഡി​യോ​സ്.​ ഇ​തി​നൊ​ക്കെ​യു​ള്ള​ ​പ്ര​ചോ​ദ​നം​ ​എ​വി​ടെ​ ​നി​ന്ന് ​കി​ട്ടി?
​തീ​ർ​ച്ച​യാ​യും,​അ​ക്കാ​ല​ത്ത് ​ബൊ​ട്ടീ​ക്കു​ക​ളും​ ​ഡി​സൈ​നിം​ഗ് ​സ്റ്റു​ഡി​യോ​ക​ളും​ ​ഇ​വി​ടെ​ ​തീ​ർ​ത്തും​ ​അ​പ​രി​ചി​ത​മാ​യ​ ​ഒ​ന്നാ​യി​രു​ന്നു.​അ​തു​കൊ​ണ്ടു​ത​ന്നെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഇ​ങ്ങ​നെ​യൊ​രു​ ​സം​രം​ഭം​ ​തു​ട​ങ്ങു​മ്പോ​ൾ​ ​എ​ന്നെ​ ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ​ ​ഒ​രു​പാ​ട് ​പേ​രു​ണ്ടാ​യി​രു​ന്നു.​'​തി​രു​വ​ന​ന്ത​പു​രം​ ​ഇ​തി​നൊ​ന്നും​ ​പ​റ്റി​യ​ ​ഒ​രു​ ​മാ​ർ​ക്ക​റ്റ​ല്ല,​ആ​ളു​ക​ൾ​ ​ഇ​ത് ​സ്വീ​ക​രി​ക്കി​ല്ല​'​ ​എ​ന്നൊ​ക്കെ​ ​പ​ല​രും​ ​പ​റ​ഞ്ഞു.
പ​ക്ഷേ,​എ​ന്നെ​ ​മു​ന്നോ​ട്ട് ​ന​യി​ച്ച​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ചോ​ദ​നം​ ​ഇ​വി​ടു​ത്തെ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​ത​ന്നെ​യാ​ണ്.​ഞാ​ൻ​ ​ഡി​സൈ​ൻ​ ​ചെ​യ്ത​ ​ആ​ ​വ​സ്ത്ര​ങ്ങ​ളെ​യും​ ​സാ​രി​ക​ളെ​യും​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ജ​ന​ങ്ങ​ൾ​ ​ഇ​രു​കൈ​യ്യും​ ​നീ​ട്ടി​യാ​ണ് ​സ്വീ​ക​രി​ച്ച​ത്.​ന​മ്മ​ൾ​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​ചെ​യ്യു​ന്ന​ ​ഒ​രു​ ​കാ​ര്യം​ ​ആ​ളു​ക​ൾ​ ​ഏ​റ്റെ​ടു​ക്കു​ക​യും​ ​വി​ജ​യി​ക്കു​ക​യും​ ​ചെ​യ്യു​മ്പോ​ൾ,​അ​തി​ൽ​ ​നി​ന്നും​ ​ല​ഭി​ക്കു​ന്ന​ ​ഒ​രു​ ​ഊ​ർ​ജ്ജ​മു​ണ്ട്;​ ​അ​താ​ണ് ​എ​ന്നെ​ ​ഓ​രോ​ ​ദി​വ​സ​വും​ ​മു​ന്നോ​ട്ട് ​ന​യി​ച്ച​ത്.​ഇ​ഷ്ട​മു​ള്ള​ ​മേ​ഖ​ല​യി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ജോ​ലി​ ​എ​ന്ന​ത് ​ഒ​രു​ ​ഭാ​ര​മേ​യ​ല്ല,​ ​അ​തൊ​രു​ ​വ​ലി​യ​ ​ആ​സ്വാ​ദ​ന​മാ​ണ്.​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ഈ​ ​നാ​ല് ​പ​തി​റ്റാ​ണ്ട് ​എ​ങ്ങ​നെ​ ​ക​ട​ന്നു​പോ​യി​ ​എ​ന്ന് ​സ​ത്യ​ത്തി​ൽ​ ​ഞാ​ൻ​ ​അ​റി​ഞ്ഞി​ട്ടേ​യി​ല്ല.​ഈ​ ​നീ​ണ്ട​ ​യാ​ത്ര​യി​ൽ​ ​എ​ന്നെ​ ​നി​ര​ന്ത​രം​ ​പ്രോ​ത്സാ​ഹി​പ്പി​ച്ച​ത് ​ല​ഭി​ച്ച​ ​ഓ​രോ​ ​അം​ഗീ​കാ​ര​ങ്ങ​ളും​ ​അ​വാ​ർ​ഡു​ക​ളു​മാ​ണ്.​അ​വ​യെ​ല്ലാം​ ​എ​ന്റെ​ ​വ​ലി​യൊ​രു​ ​പ്ര​ചോ​ദ​ന​മാ​യി​ ​മാ​റി​യി​ട്ടു​ണ്ട്.​അ​തി​ൽ​ ​ഏ​റ്റ​വും​ ​വി​ല​പ്പെ​ട്ട​ ​ഒ​ന്നാ​ണ് 2020​-​ൽ​ ​ല​ഭി​ച്ച​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​'​ഔ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് ​എ​ന്റ​ർ​പ്ര​ണ​ർ​ ​അ​വാ​ർ​ഡ്.​അന്നത്തെ മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നി​ൽ​ ​നി​ന്ന് ​ആ​ ​പു​ര​സ്കാ​രം​ ​ഏ​റ്റു​വാ​ങ്ങി​യ​ത് ​വ​ലി​യൊ​രു​ ​ബ​ഹു​മ​തി​യാ​യി​രു​ന്നു.
അ​തു​പോ​ലെ​ത​ന്നെ​ ​വി​ല​പ്പെ​ട്ട​തും​ ​എ​ന്റെ​ ​മ​ന​സ്സി​ന് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സ​ന്തോ​ഷം​ ​ന​ൽ​കി​യ​തു​മാ​യ​ ​ഒ​ന്നാ​ണ്,​ ​ഈ​ ​വ​ർ​ഷം​ ​ഫാ​ഷ​ൻ​-​ബി​സി​ന​സ് ​രം​ഗ​ത്തെ​ ​എ​ന്റെ​ 40​-ാ​മ​ത്തെ​ ​വ​ർ​ഷം​ ​പ്ര​മാ​ണി​ച്ച് ​ബി​സി​ന​സ്സ് ​ഇ​ൻ​സൈ​റ്റ് ​മാ​ഗ​സി​ൻ​ ​എ​നി​ക്ക് ​ന​ൽ​കി​യ​ ​ആ​ദ​ര​വ്.​ആ​ ​ആ​ദ​ര​വ് ​എ​ന്റെ​ ​സ്വ​ന്തം​ ​സ​ഹോ​ദ​ര​നും​ ​വ​നം​വ​കു​പ്പ് ​മ​ന്ത്രി​യു​മാ​യ​ ​ഷി​ബു​ ​ബേ​ബി​ ​ജോ​ണി​ൽ​ ​നി​ന്ന് ​ത​ന്നെ​ ​ഏ​റ്റു​വാ​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞു​ ​എ​ന്ന​താ​ണ് ​എ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​അ​ഭി​മാ​ന​വും​ ​സ​ന്തോ​ഷ​വും​ ​ന​ൽ​കി​യ​ ​നി​മി​ഷം.​ഇ​ത്ത​രം​ ​അം​ഗീ​കാ​ര​ങ്ങ​ളെ​ല്ലാം​ ​ഞാ​ൻ​ ​കാ​ണു​ന്ന​ത് ​ഒ​രു​ ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​എ​ന്ന​ ​നി​ല​യ്ക്ക​ല്ല,​മ​റി​ച്ച് ​ഇ​നി​യും​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​കൂ​ടു​ത​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും​ ​ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ​യും​ ​മു​ന്നോ​ട്ടു​പോ​കാ​നു​ള്ള​ ​വ​ലി​യൊ​രു​ ​പ്രേ​ര​ണ​യാ​യി​ട്ടാ​ണ്.

​ഓ​ൺ​ലൈ​ൻ​ ​രം​ഗ​ത്തേ​യ്ക്ക് ​തി​രി​യാ​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​എ​ങ്ങ​നെ​യാ​യി​രു​ന്നു?
തീ​ർ​ച്ച​യാ​യും,​ക​ഴി​ഞ്ഞ​ ​നാ​ല് ​പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ​ ​ലോ​കം​ ​ഒ​രു​പാ​ട് ​മാ​റി,​ആ​ളു​ക​ളു​ടെ​ ​ഷോ​പ്പിം​ഗ് ​രീ​തി​ക​ളും​ ​വ​ലി​യ​ ​തോ​തി​ൽ​ ​മാ​റി​ക്ക​ഴി​ഞ്ഞു.​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​വി​ദേ​ശ​ത്തു​മു​ള്ള​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​കൂ​ടി​ ​സെ​റീ​ന​യു​ടെ​ ​ക​ള​ക്ഷ​നു​ക​ൾ​ ​ല​ഭ്യ​മാ​ക്കു​ക​ ​എ​ന്ന​താ​യി​രു​ന്നു​ ​ഓ​ൺ​ലൈ​ൻ​ ​പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ​ശ്ര​ദ്ധ​ ​തി​രി​ക്കാ​നു​ള്ള​ ​പ്ര​ധാ​ന​ ​കാ​ര​ണം.​എ​ന്നാ​ൽ,​ ​ഈ​ ​സം​രം​ഭം​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ളി​ലേ​ക്ക് ​എ​ത്തി​യ​തും​ ​ഓ​ൺ​ലൈ​ൻ​ ​ബി​സി​ന​സ്സ് ​വ​ള​രെ​ ​സ​ജീ​വ​മാ​യ​തും​ ​കോ​വി​ഡ് ​കാ​ല​ത്താ​ണ്.​ആ​ളു​ക​ൾ​ക്ക് ​നേ​രി​ട്ട് ​ക​ട​ക​ളി​ൽ​ ​എ​ത്താ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​ആ​ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ,​ഞ​ങ്ങ​ളു​ടെ​ ​വ​സ്ത്ര​ങ്ങ​ൾ​ ​ത​ട​സ്സ​മി​ല്ലാ​തെ​ ​അ​വ​രി​ലേ​ക്ക് ​എ​ത്തി​ക്കാ​ൻ​ ​ഈ​ ​ഡി​ജി​റ്റ​ൽ​ ​സം​വി​ധാ​നം​ ​വ​ലി​യൊ​രു​ ​പാ​ല​മാ​യി​ ​മാ​റി.​ആ​ളു​ക​ൾ​ ​ഓ​ൺ​ലൈ​ൻ​ ​പ​ർ​ച്ചേ​സിം​ഗി​നെ​ ​പൂ​ർ​ണ്ണ​മാ​യും​ ​വി​ശ്വ​സി​ക്കാ​നും​ ​സ്വീ​ക​രി​ക്കാ​നും​ ​തു​ട​ങ്ങി​യ​തും​ ​ആ​ ​സ​മ​യ​ത്താ​ണ്. ഇ​ന്ന് ​കേ​ര​ള​ത്തി​ന് ​പു​റ​മെ​ ​ഇ​ന്ത്യ​യി​ലെ​ ​വി​വി​ധ​ ​ന​ഗ​ര​ങ്ങ​ളി​ലു​ള്ള​വ​രും​ ​വി​ദേ​ശ​ത്തു​ള്ള​വ​രു​മാ​യ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​വ​ള​രെ​ ​എ​ളു​പ്പ​ത്തി​ൽ​ ​സെ​റീ​ന​യി​ൽ​ ​നി​ന്ന് ​വ​സ്ത്ര​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്നു​ണ്ട്.​ആ​ ​തീ​രു​മാ​ന​ത്തി​ൽ​ ​ഇ​ന്ന് ​വ​ലി​യ​ ​വി​ജ​യം​ ​കാ​ണാ​ൻ​ ​സാ​ധി​ച്ച​തി​ൽ​ ​എ​നി​ക്ക് ​ഏ​റെ​ ​സ​ന്തോ​ഷ​വും​ ​അ​ഭി​മാ​ന​വു​മു​ണ്ട്.
​
ഇ​പ്പോ​ൾ​ ​നി​ര​വ​ധി​ ​സം​രം​ഭ​ക​ർ​ ​ഈ​ ​രം​ഗ​ത്തേ​യ്ക്ക് ​എ​ത്തു​ന്നു​ണ്ട്.​ ഈ​ ​നാ​ല്പ​ത് ​വ​ർ​ഷ​ത്തെ​ ​പ​രി​ച​യ​സ​മ്പ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഒ​രു​ ​ബി​സി​ന​സ്സ് ​എ​ങ്ങ​നെ​ ​ലാ​ഭ​ക​ര​മാ​ക്കാ​മെ​ന്നുള്ള​
എന്ത് ഉപദേശമാണ് അ​വ​ർ​ക്ക് ​ന​ൽ​കാ​നുള്ളത്?

പു​തി​യ​ ​സം​രം​ഭ​ക​ർ​ ​ഈ​ ​രം​ഗ​ത്തേ​ക്ക് ​ക​ട​ന്നു​വ​രു​ന്ന​ത് ​കാ​ണു​മ്പോ​ൾ​ ​എ​നി​ക്ക് ​വ​ലി​യ​ ​സ​ന്തോ​ഷ​മു​ണ്ട്.​ഫാ​ഷ​ൻ​-​ബി​സി​ന​സ് ​രം​ഗ​ത്തെ​ ​എ​ന്റെ​ ​ഈ​ ​നാ​ല് ​പ​തി​റ്റാ​ണ്ടി​ന്റെ​ ​അ​നു​ഭ​വ​ത്തി​ൽ​ ​നി​ന്ന് ​അ​വ​ർ​ക്ക് ​ന​ൽ​കാ​ൻ​ ​പ്ര​ധാ​ന​മാ​യും​ ​ചി​ല​ ​കാ​ര്യ​ങ്ങ​ളാ​ണു​ള്ള​ത്:
ആ​ദ്യ​ത്തേ​ത്,​ന​മ്മു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​അ​ഭി​രു​ചി​ ​തി​രി​ച്ച​റി​യു​ക​ ​എ​ന്ന​താ​ണ്.​മ​റ്റാ​രോ​ ​ചെ​യ്ത​തു​കൊ​ണ്ട് ​മാ​ത്രം​ ​ഈ​ ​രം​ഗ​ത്തേ​ക്ക് ​വ​രാ​തെ,​ ​ന​മു​ക്ക് ​എ​ന്തി​ലാ​ണോ​ ​താ​ല്പ​ര്യം,​ ​അ​തി​ൽ​ ​മാ​ത്രം​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ത​ന​താ​യ​ ​ഒ​രു​ ​ഐ​ഡ​ന്റി​റ്റി​ ​ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്ക​ണം. ര​ണ്ടാ​മ​താ​യി,​ ​നി​ര​ന്ത​ര​മാ​യ​ ​പ​ഠ​ന​മാ​ണ്.​നാ​ല്പ​ത് ​വ​ർ​ഷം​ ​ക​ഴി​ഞ്ഞാ​ലും​ ​പ​ഠ​നം​ ​അ​വ​സാ​നി​ക്കു​ന്നി​ല്ല.​തു​ണി​ത്ത​ര​ങ്ങ​ൾ,​നെ​യ്ത്തു​രീ​തി​ക​ൾ,​വി​പ​ണി​യി​ലെ​ ​മാ​റ്റ​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ക്കു​റി​ച്ച് ​മാ​ത്ര​മ​ല്ല,​ഇ​ന്ന് ​ന​മ്മു​ടെ​ ​ബി​സി​ന​സ്സ് ​കൂ​ടു​ത​ൽ​ ​എ​ളു​പ്പ​മാ​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​ ​എ.​ഐ​ ​(​A​I​)​ ​സം​വി​ധാ​ന​ങ്ങ​ൾ,​ ​പു​തി​യ​ ​എ.​ഐ​ ​ആ​പ്പു​ക​ൾ​ ​എ​ന്നി​വ​യെ​ക്കു​റി​ച്ചും​ ​അ​റി​വു​ണ്ടാ​യി​രി​ക്ക​ണം.​അ​തോ​ടൊ​പ്പം​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ,​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ് ​രം​ഗ​ങ്ങ​ളി​ൽ​ ​അ​നു​ദി​നം​ ​വ​രു​ന്ന​ ​പു​തി​യ​ ​ഇ​ന്നൊ​വേ​ഷ​നു​ക​ൾ​ ​കൃ​ത്യ​മാ​യി​ ​മ​ന​സ്സി​ലാ​ക്കാ​നും​ ​അ​ത് ​ബി​സി​ന​സ്സി​ൽ​ ​ഫ​ല​പ്ര​ദ​മാ​യി​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും​ ​ന​മ്മ​ൾ​ ​എ​പ്പോ​ഴും​ ​സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണം.
മൂ​ന്നാ​മ​ത്തെ​യും​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ​ ​കാ​ര്യ​മാ​ണ് ​സാ​മ്പ​ത്തി​ക​ ​അ​ച്ച​ട​ക്കം​(​F​i​n​a​n​c​i​a​l​ ​D​i​s​c​i​p​l​i​n​e​).​ഒ​രു​ ​ബി​സി​ന​സ്സ് ​തു​ട​ങ്ങി​യാ​ൽ​ ​മാ​ത്രം​ ​പോ​രാ,​അ​ത് ​ലാ​ഭ​ക​ര​മാ​യി​ ​മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ​ ​വ​രു​മാ​ന​ത്തി​ലും​ ​ചെ​ല​വി​ലും​ ​കൃ​ത്യ​മാ​യ​ ​പ്ലാ​നിം​ഗും​ ​ധ​ന​കാ​ര്യ​ ​അ​ച്ച​ട​ക്ക​വും​ ​ഉ​ണ്ടാ​യേ​ ​തീ​രൂ.​പ​ടി​പ​ടി​യാ​യി​ ​അ​ടി​ത്ത​റ​ ​ശ​ക്ത​മാ​ക്കി​ ​വേ​ണം​ ​ബി​സി​ന​സ്സ് ​വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ. നാ​ലാ​മ​താ​യി,​ബി​സി​ന​സ്സി​ലെ​ ​സ​ത്യ​സ​ന്ധ​ത​യും​ ​ഗു​ണ​നി​ല​വാ​ര​വും.​ഇ​ന്ന് ​വി​പ​ണി​യി​ൽ​ ​എ​ളു​പ്പ​വ​ഴി​ക​ളും​ ​വ്യാ​ജ​ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​ധാ​രാ​ള​മു​ണ്ട്.​എ​ന്നാ​ൽ​ ​അ​ത്ത​രം​ ​പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ​ ​വീ​ഴാ​തെ,​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 100​%​ ​വി​ശ്വ​സ​നീ​യ​വും​ ​മി​ക​ച്ച​തു​മാ​യ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ന​ൽ​കു​ക.​പ​റ​ഞ്ഞ​ ​സ​മ​യ​ത്ത് ​ത​ന്നെ​ ​കൃ​ത്യ​മാ​യി​ ​സേ​വ​നം​ ​എ​ത്തി​ക്കു​ക.​ആ​ളു​ക​ൾ​ക്ക് ​ന​മ്മ​ളി​ലു​ള്ള​ ​വി​ശ്വാ​സ​മാ​ണ് ​ബി​സി​ന​സി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മൂ​ല​ധ​നം. ക​ഠി​നാ​ധ്വാ​ന​ത്തി​ന് ​പ​ക​രം​ ​വ​യ്ക്കാ​ൻ​ ​മ​റ്റൊ​ന്നു​മി​ല്ല​ ​എ​ന്ന് ​ഞാ​ൻ​ ​ഉ​റ​ച്ചു​ ​വി​ശ്വ​സി​ക്കു​ന്നു.​പൂ​ർ​ണ്ണ​മാ​യ​ ​ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ​യും​ ​അ​ച്ച​ട​ക്ക​ത്തോ​ടെ​യും​ ​ക​ഠി​നാ​ധ്വാ​നം​ ​ചെ​യ്യാ​ൻ​ ​ത​യ്യാ​റാ​ണെ​ങ്കി​ൽ,​ഏ​തൊ​രു​ ​പു​തി​യ​ ​സം​രം​ഭ​ക​നും​ ​ഈ​ ​രം​ഗ​ത്ത് ​ഉ​റ​ച്ചു​നി​ൽ​ക്കാ​നും​ ​വ​ലി​യ​ ​വി​ജ​യം​ ​നേ​ടാ​നും​ ​സാ​ധി​ക്കും.

മ​റ്റ് ​ഹോ​ബി​ക​ൾ​ ​എ​ന്തെ​ല്ലാം?
ഫാ​ഷ​നും​ ​ബി​സി​ന​സ്സും​ ​മാ​ത്ര​മ​ല്ല​ ​എ​ന്റെ​ ​ലോ​കം.​ജീ​വി​ത​ത്തി​ന് ​എ​പ്പോ​ഴും​ ​പു​തി​യൊ​രു​ ​ഉ​ന്മേ​ഷം​ ​ന​ൽ​കു​ന്ന​ ​മ​റ്റ് ​ചി​ല​ ​പ്രി​യ​പ്പെ​ട്ട​ ​താ​ല്പ​ര്യ​ങ്ങ​ൾ​ ​കൂ​ടി​യു​ണ്ട്.​അ​തി​ൽ​ ​ഏ​റ്റ​വും​ ​പ്ര​ധാ​നം​ ​സം​ഗീ​ത​മാ​ണ്.​പാ​ട്ട് ​എ​നി​ക്ക് ​മ​ന​സ്സി​ന് ​അ​ത്ര​യേ​റെ​ ​ശാ​ന്തി​യും​ ​സ​ന്തോ​ഷ​വും​ ​ത​രു​ന്ന​ ​ഒ​ന്നാ​ണ്.​സം​ഗീ​ത​ത്തോ​ടു​ള്ള​ ​ആ​ ​വ​ലി​യ​ ​ഇ​ഷ്ടം​ ​കൊ​ണ്ടാ​ണ് ​ഞാ​നും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​ചേ​ർ​ന്ന് ​'​ധ്വ​നി​ ​മ്യൂ​സി​ക് ​ക്ല​ബ്'​ ​എ​ന്ന​ ​കൂ​ട്ടാ​യ്മ​യ്ക്ക് ​രൂ​പം​ ​ന​ൽ​കു​ന്ന​ത്.​ഞ​ങ്ങ​ൾ​ ​എ​ല്ലാ​ ​മാ​സ​വും​ ​ഒ​ത്തു​ചേ​രു​ക​യും​ ​പാ​ട്ടു​ക​ൾ​ ​പാ​ടു​ക​യും​ ​സം​ഗീ​ത​ത്തെ​ ​ആ​സ്വ​ദി​ക്കു​ക​യും​ ​ചെ​യ്യാ​റു​ണ്ട്.​അ​ത് ​ന​ൽ​കു​ന്ന​ ​ഊ​ർ​ജ്ജം​ ​വ​ള​രെ​ ​വ​ലു​താ​ണ്.
സം​ഗീ​ത​ത്തി​ന് ​പു​റ​മെ,​പ്ര​കൃ​തി​യോ​ട് ​ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​ ​ഗാ​ർ​ഡ​നിം​ഗ് ​എ​നി​ക്ക് ​ഏ​റെ​ ​പ്രി​യ​പ്പെ​ട്ട​താ​ണ്.​അ​തോ​ടൊ​പ്പം​ ​വാ​യ​ന​യും​ ​പു​സ്ത​ക​ങ്ങ​ളും​ ​എ​ന്റെ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​എ​പ്പോ​ഴും​ ​കൂ​ടെ​യു​ണ്ടാ​കും.​മ​റ്റൊ​രു​ ​വ​ലി​യ​ ​ഇ​ഷ്ടം​ ​ചി​ത്ര​ക​ല​യാ​ണ്.​വ​ര​യോ​ട് ​വ​ലി​യ​ ​താ​ല്പ​ര്യ​മു​ണ്ടെ​ങ്കി​ലും,​ബി​സി​ന​സ്സി​ന്റെ​യും​ ​മ​റ്റ് ​ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ടെ​യും​ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ​ ​ഈ​യി​ടെ​യാ​യി​ ​അ​തി​നാ​യി​ ​സ​മ​യം​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യാ​റി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം.​എ​ങ്കി​ലും​ ​ആ​ ​ക​ല​യോ​ടു​ള്ള​ ​സ്നേ​ഹം​ ​മ​ന​സ്സി​ൽ​ ​എ​പ്പോ​ഴു​മു​ണ്ട്.​ബി​സി​ന​സ്സി​ന്റെ​ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും​ ​സം​ഗീ​ത​വും​ ​പു​സ്ത​ക​ങ്ങ​ളും​ ​പ്ര​കൃ​തി​യു​മെ​ല്ലാം​ ​ചേ​രു​ന്ന​താ​ണ് ​എ​ന്റെ​ ​ജീ​വി​തം.​ജീ​വി​ത​ത്തെ​ ​കൂ​ടു​ത​ൽ​ ​സ​ർ​ഗ്ഗാ​ത്മ​ക​വും​ ​മ​നോ​ഹ​ര​വു​മാ​ക്കാ​ൻ​ ​ഈ​ ​ഇ​ഷ്ട​ങ്ങ​ൾ​ ​എ​ന്നെ​ ​എ​പ്പോ​ഴും​ ​സ​ഹാ​യി​ക്കു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SELEENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION