SignIn
Kerala Kaumudi Online
Sunday, 01 November 2026 3.54 AM IST

അഗ്നി ശുദ്ധിയുള്ള ആത്മസന്ന്യാസം

aswa

അനുഭവങ്ങളുടെ കഠിനമായ അഗ്നിശുദ്ധിയിലൂടെ സ്വയം പ്രകാശമായി മാറിയൊരു സന്യാസ ജീവിതമാണ് പ്രദീപ് സ്വാമിയുടേത്. മൗനത്തിന്റെ വാത്മീകത്തിൽ നിന്ന് അദ്ധ്യാത്മികതയുടെ പുതിയൊരു അദ്ധ്യായം കുറിക്കുകയാണ് അദ്ദേഹം. വലിയ മഠങ്ങളുടെയോ ആചാര്യന്മാരുടെയോ തണലില്ലാതെ, ഉള്ളിൽ നിറയുന്ന അദ്ധ്യാത്മിക ചിന്തകളുടെ വെളിച്ചത്തിൽ അദ്ദേഹം സഞ്ചരിക്കുന്നു. കർമ്മയോഗത്തിന്റെ തീച്ചൂടിൽ സ്വയം എരിഞ്ഞുതീർന്ന്, കഠിനമായ പ്രതിസന്ധികളെ അതിജീവിച്ചാണ് അദ്ദേഹം ഈ ആത്മീയ പാതയിലെത്തിയത്. ഫലപ്രവചനങ്ങളോ
മന്ത്രവാദങ്ങളോ ഇല്ലാതെ, സ്വന്തം അദ്ധ്വാനവും മനസിന്റെ വിശുദ്ധിയും കൊണ്ട് അദ്ദേഹം സന്യാസത്തിന് പുതിയൊരു അർത്ഥം നൽകുന്നു. പ്രസംഗ പീഠങ്ങളിൽ വാഗ്ദാനങ്ങൾ ചൊരിയുന്നവരേക്കാൾ, ജനങ്ങൾക്കിടയിൽ അവരിലൊരാളായി നിന്ന് നന്മയുടെ വഴി കാണിച്ചുകൊടുക്കുന്ന പ്രദീപ് സ്വാമിയുടെ ജീവിതം വേറിട്ടൊരു തീർത്ഥയാത്രയാണ്. ബാഹ്യമായ ആഡംബരങ്ങളേക്കാൾ ആത്മാവിന്റെ ശുദ്ധിയാണ് പ്രധാനമെന്ന് ഓർമ്മിപ്പിക്കുന്നു ആ ജീവിതം...


കൈ​യി​ൽ​ ​ദ​ണ്ഡി​ല്ല.​ ​നീ​ണ്ടു​വ​ള​ർ​ന്ന​ ​ജ​ഡ​ക​ളി​ല്ല.​ ​ആ​ത്മീ​യ​ ​പ്ര​ബോ​ധ​ന​ങ്ങ​ളി​ല്ല.​ ​ആ​ത്മീ​യ​ ​ഗു​രു​വും​ ​ശി​ഷ്യ​രു​മി​ല്ല.​ ​അ​ത്ഭു​ത​ ​സി​ദ്ധി​ക​ളി​ല്ല.​ ​പൂ​ജ​യും​ ​ക​ർ​മ്മ​ങ്ങ​ളു​മി​ല്ല.​ ​ഇ​ന്നേ​വ​രെ​ ​ദ​ക്ഷി​ണ​ ​വാ​ങ്ങി​യി​ട്ടി​ല്ല.​ ​ഇ​നി​ ​വാ​ങ്ങു​ക​യു​മി​ല്ല.​ ​ആ​രെ​യും​ ​ആ​ശ്ര​യി​ക്കു​ന്നി​ല്ല.​ ​ആ​രി​ൽ​ ​നി​ന്നും​ ​ഒ​ന്നും​ ​പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല.​ ​അ​ന്ന​ത്തി​നു​ള്ള​ ​വ​ക​യ്ക്കാ​യി​ ​സ്വ​യം​ ​അ​ദ്ധ്വാ​നി​ക്കു​ന്നു.​ ​ഇ​ത് ​അ​പൂ​ർ​വ​മാ​യൊ​രു​ ​ആ​ത്മീ​യ​ ​ജീ​വി​തം.​ ​പ്ര​ദീ​പ് ​സ്വാ​മി​യു​ടെ​ ​അ​ഗ്നി​ശു​ദ്ധി​യു​ള്ള​ ​ആ​ത്മ​സ​ന്ന്യാ​സം.
പ്ര​ദീ​പ് ​സ്വാ​മി​യെ​ ​തേ​ടി​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നാ​ടാ​യ​ ​കൊ​ല്ലം​ ​വെ​ളി​യ​ത്ത് ​എ​ത്തി​യാ​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ക​ ​ഒ​രു​ ​സി​മെ​ന്റ് ​ക​ട​യാ​കും.​ ​സി​മെ​ന്റ് ​വി​ല്പ​ന​യ്ക്കൊ​പ്പം​ ​നി​ർ​മ്മാ​ണ​ ​സാ​മ​ഗ്രി​ക​ളും​ ​വാ​ട​ക​യ്ക്ക് ​കൊ​ടു​ക്കു​ന്ന​ ​കേ​ന്ദ്രം.​ ​പ​ക​ൽ​നേ​രം​ ​അ​വി​ടെ​ ​ജോ​ലി​ക്കാ​ർ​ക്കി​ട​യി​ലാ​ണ് ​പ്ര​ദീ​പ് ​സ്വാ​മി.​ ​പു​റം​ ​കാ​ഴ്ച​യി​ൽ​ ​മ​റ്റ് ​സ​ന്ന്യാ​സി​ക​ളെ​പ്പോ​ലെ​ ​അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത് ​കാ​ഷാ​യ​ ​വ​സ്ത്ര​വും​ ​നീ​ണ്ട​ ​താ​ടി​യും​ ​രു​ദ്രാ​ക്ഷ​മാ​ല​യും​ ​മാ​ത്രം.​ ​ജോ​ലി​ക്കാ​ർ​ക്ക് ​അ​ദ്ദേ​ഹം​ ​ന​ല്ല​ ​മു​ത​ലാ​ളി.​ ​
പ​രി​ച​യ​പ്പെ​ടു​മ്പോ​ൾ​ ​ചി​രി​ക്കു​ക​യും​ ​ചി​രി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​സ്വാ​മി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വാ​ക്കു​ക​ൾ​ ​നി​റ​യെ​ ​ന​ർ​മ്മ​മാ​ണ്.​ ​ആ​ ​ന​ർ​മ്മ​ങ്ങ​ൾ​ക്ക് ​ജീ​വി​ത​ത്തി​ന്റെ​ ​അ​ർ​ത്ഥാ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ആ​ഴ​മു​ണ്ട്.​ ​അ​ദ്ദേ​ഹം​ ​മ​റ്റാ​രെ​യും​ ​ശു​ദ്ധീ​ക​രി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നി​ല്ല.​ ​സ്വ​യം​ ​വി​മ​ലീ​ക​രി​ക്കാ​ൻ​ ​മാ​ത്ര​മാ​ണ് ​ശ്ര​മം.​ ​സ്വ​ന്തം​ ​മ​ന​സും​ ​ശ​രീ​ര​വും​ ​ശു​ദ്ധ​മാ​യി​ ​സൂ​ക്ഷി​ക്കു​ന്ന​താ​ണ് ​സ​ന്ന്യാ​സം​ ​എ​ന്നാ​ണ് ​പ്ര​ദീ​പ് ​സ്വാ​മി​യു​ടെ​ ​വി​ശ്വാ​സം.​ ​അ​തു​കൊ​ണ്ട് ​ആ​രോ​ടും​ ​വൈ​രാ​ഗ്യ​വും​ ​ശ​ത്രു​ത​യു​മി​ല്ല.​ ​അ​ദ്ധ്വാ​ന​വും​ ​ക​ർ​മ്മ​വു​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​ധ്യാ​നം.​ ​അ​ധ്വാ​നി​ച്ച് ​അ​ദ്ദേ​ഹം​ ​മ​ന​സി​ന് ​ശാ​ന്തി​ ​സ​മ്മാ​നി​ക്കു​ന്നു.
സം​സാ​രി​ച്ച് ​ഇ​രി​ക്കു​മ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വാ​ക്കു​ക​ളി​ൽ​ ​വേ​ദാ​ർ​ത്ഥ​ങ്ങ​ൾ​ ​നി​റ​യും.​ ​ദുഃ​ഖ​ത്തി​ന്റെ​ ​കാ​ര​ണ​ങ്ങ​ളും​ ​സ​ത്യ​വും​ ​ദ​യ​യും​ ​നി​റ​യും.​ ​പി​ന്നെ​ ​ക​ണ്ണി​ൽ​ ​ബു​ദ്ധ​ന്റെ​ ​തി​ള​ക്ക​ത്തോ​ടെ​ ​ജീ​വി​തം​ ​അ​ർ​ത്ഥ​പൂ​ർ​ണ​മാ​ക്കാ​നു​ള്ള​ ​വ​ഴി​ക​ളി​ലേ​ക്ക് ​വാ​ക്കു​ക​ൾ​ ​സ​ഞ്ച​രി​ക്കും.​ ​ആ​ ​വ​ഴി​യി​ൽ​ ​ബു​ദ്ധ​ന്റെ​ ​പ്ര​ബോ​ധ​ന​ങ്ങ​ൾ​ ​ക​ട​ന്നു​വ​രും.​ ​ഗു​രു​വ​രു​ളു​ക​ൾ​ ​നി​റ​യും.​ ​ശ​ങ്ക​ര​ന്റെ​ ​അ​ദ്വൈ​ത​ദ​ർ​ശ​നം​ ​പ​ട​രും.​ ​
ആ​ ​മ​ഹാ​ത​ത്വ​ങ്ങ​ൾ​ക്ക് ​ജീ​വി​ത​പ​രി​സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ​ ​നി​ര​ത്തും.​ ​അ​തി​നി​ട​യി​ൽ​ ​പ്ര​ദീ​പ് ​സ്വാ​മി​ ​പ​റ​യും.​ ​ഞാ​ൻ​ ​എ​ത്ര​യോ​ ​ചെ​റി​യ​വ​ൻ,​ ​ഞാ​നൊ​രു​ ​പാ​മ​ര​ൻ.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വാ​ക്കു​ക​ൾ​ക്ക് ​ക​ട​ലോ​ളം​ ​ആ​ഴ​മു​ണ്ട്.​ ​പ​ക്ഷെ​ ​അ​ദ്ദേ​ഹം​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് ​പോ​കാ​റി​ല്ല.​ ​വേ​ദി​ക​ളി​ൽ​ ​അ​ധി​കം​ ​പ്ര​സം​ഗി​ക്കാ​റി​ല്ല.​ ​'​'​എ​നി​ക്ക് ​ആ​രെ​യും​ ​പ​ഠി​പ്പി​ക്കാ​നാ​കി​ല്ല.​ ​അ​തി​നു​ള്ള​ ​ജ്ഞാ​നം​ ​എ​നി​ക്കി​ല്ല.​ ​മ​റ്റു​ള്ള​വ​രി​ൽ​ ​നി​ന്ന് ​എ​നി​ക്ക് ​പ​ഠി​ക്കാ​നേ​യു​ള്ളു​'​'​ ​എ​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​പ​റ​യു​ന്ന​ത്.

ഒ​രു​ ​ത​ഥാ​ഗ​തൻ
ആ​രും​ ​വ​ഴി​കാ​ട്ടാ​തെ​ ​സ്വ​യം​ ​സ​ത്യ​ത്തെ​ ​ക​ണ്ടെ​ത്തി​യ​ ​ഒ​രു​ ​ത​ഥാ​ഗ​ത​നാ​ണ് ​പ്ര​ദീ​പ് ​സ്വാ​മി.​ ​വേ​ദ​ങ്ങ​ളും​ ​ഉ​പ​നി​ഷ​ത്തു​ക​ളും​ ​പ​ഠി​ക്കാ​തെ​ ​സ്വ​ന്തം​ ​അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​ ​ബൗ​ദ്ധി​ക​മാ​യി​ ​ഉ​യ​രു​ക​യാ​യി​രു​ന്നു.​ ​അ​ത്ര​ത്തോ​ളം​ ​തീ​ക്ഷ്ണ​മാ​യ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​നി​റ​ഞ്ഞ​താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പൂ​ർ​വ​കാ​ലം.​ ​സി​ദ്ധാ​ർ​ത്ഥ​ ​രാ​ജ​കു​മാ​ര​ൻ​ ​ഒ​രു​നാ​ൾ​ ​സൗ​ഭാ​ഗ്യ​ങ്ങ​ളെ​ല്ലാം​ ​ഉ​പേ​ക്ഷി​ച്ച് ​ത​പ​സ് ​അ​നു​ഷ്ഠി​ച്ച് ​ജ്ഞാ​നോ​ദ​യം​ ​ല​ഭി​ച്ച​ത് ​പോ​ലെ​യാ​ണ് ​പ്ര​ദീ​പ് ​സ്വാ​മി​യു​ടെ​ ​ജീ​വി​തം.​ ​മ​ദ്യ​പി​ച്ച് ​ല​ക്കു​കെ​ട്ട് ​അ​ടി​പി​ടി​യു​മാ​യി​ ​ന​ട​ന്നി​രു​ന്ന​ ​പ്ര​ദീ​പ് ​ഒ​രു​നാ​ൾ​ ​പെ​ട്ടെ​ന്ന് ​വ​ഴി​മാ​റി​ ​സ​ഞ്ച​രി​ക്കാ​ൻ​ ​തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.​ ​നാ​ട്ടു​കാ​ർ​ ​ഒ​രു​കാ​ല​ത്ത് ​നെ​റ്റി​ ​ചു​ളി​ച്ച് ​നോ​ക്കി​യി​രു​ന്ന​ ​പ്ര​ദീ​പ് ​അ​ങ്ങ​നെ​യാ​ണ് ​പ്ര​ദീ​പ് ​സ്വാ​മി​യാ​യി​ ​മാ​റി​യ​ത്.
പ്ര​ദീ​പ് ​സ്വാ​മി​യെ​ ​കേ​ട്ടി​രി​ക്കു​മ്പോ​ൾ​ ​മ​ന​സി​ൽ​ ​ബു​ദ്ധ​ൻ​ ​തെ​ളി​യും.​ ​ബു​ദ്ധ​നെ​പ്പോ​ലെ​ ​അ​ദ്ദേ​ഹം​ ​വാ​ക്കു​ക​ളി​ലും​ ​പെ​രു​മാ​റ്റ​ത്തി​ലും​ ​മാ​ത്ര​മ​ല്ല​ ​ജീ​വി​ത​ത്തി​ലാ​കെ​ ​മി​ത​ത്വ​വും​ ​ശാ​ന്ത​ത​യും​ ​ക്ഷ​മ​യും​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു.​ ​ഉ​ള്ളി​ൽ​ ​എ​ന്നോ​ ​ബു​ദ്ധ​ൻ​ ​ക​ട​ന്നു​കൂ​ടി​യ​തു​കൊ​ണ്ടാ​കാം​ ​ഒ​രു​നാ​ൾ​ ​അ​ദ്ദേ​ഹം​ ​ലൗ​കി​ക​ ​ചി​ന്ത​ക​ൾ​ ​പ​ല​തും​ ​ഉ​പേ​ക്ഷി​ച്ച് ​പെ​ട്ടെ​ന്ന് ​മു​നി​തു​ല്യ​മാ​യ​ ​ജീ​വി​തം​ ​ആ​രം​ഭി​ച്ച​ത്.​ ​ജീ​വി​തം​ ​ഒ​രു​ ​തീ​ർ​ത്ഥ​യാ​ത്ര​യാ​ക്കി​യ​ത്.​ ​പ്ര​ദീ​പ് ​സ്വാ​മി​ ​ഒ​രു​ ​വാ​തി​ലാ​ണ് ​ന​മ്മ​ളെ​ ​ബു​ദ്ധ​നി​ലേ​ക്കും​ ​ശ​ങ്ക​രാ​ചാ​ര്യ​രി​ലേ​ക്കും​ ​ഗു​രു​ദേ​വ​നി​ലേ​ക്കും​ ​ന​യി​ക്കു​ന്ന​ ​വാ​തി​ൽ.

വി​ശ​പ്പാ​യി​രു​ന്നു​ ​പ്ര​ശ്നം
വെ​ളി​യം​ ​പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര​യി​ൽ​ ​കൈ​ത്ത​റി​ ​തൊ​ഴി​ലാ​ളി​യാ​യ​ ​തു​ള​സീ​ധ​ര​ന്റെ​യും​ ​പോ​രു​വ​ഴി​ ​കു​ടും​ബാം​ഗം​ ​ദേ​വ​യാ​നി​യു​ടെ​യും​ ​നാ​ല് ​മ​ക്ക​ളി​ൽ​ ​മൂ​ന്നാ​മ​നാ​യാ​ണ് ​പ്ര​ദീ​പ് ​സ്വാ​മി​യു​ടെ​ ​ജ​ന​നം.​ ​അ​ച്ഛ​ന്റെ​ ​ക​ച്ച​വ​ട​മൊ​ക്കെ​ ​ത​ക​ർ​ന്ന​തോ​ടെ​ ​വീ​ട്ടി​ൽ​ ​ദാ​രി​ദ്ര്യ​മാ​യി.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​സ്കൂ​ളി​ൽ​ ​പോ​യെ​ങ്കി​ലും​ ​പ്ര​ദീ​പ് ​ക്ലാ​സി​ൽ​ ​ക​യ​റി​യി​ല്ല.​ ​സ്കൂ​ളി​ലെ​ ​പാ​ച​ക​പ്പു​ര​യി​ൽ​ ​ഗോ​ത​മ്പി​ന്റെ​യും​ ​ചോ​ള​ത്തി​ന്റെ​യും​ ​പാ​ച​ക​വും​ ​വി​ള​മ്പ​ലും​ ​ഏ​റ്റെ​ടു​ത്തു.​ ​പാ​ച​ക​ത്തി​ന് ​സ​ഹാ​യി​ച്ച് ​രാ​ത്രി​യി​ൽ​ ​ക​ഴി​ക്കാ​നു​ള്ള​ത് ​കൂ​ടി​ ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന​ത് ​മാ​ത്ര​മാ​യി​രു​ന്നു​ ​സ്കൂ​ളി​ൽ​ ​പോ​കു​ന്ന​തി​ന്റെ​ ​ല​ക്ഷ്യം.
ധ​രി​ക്കാ​ൻ​ ​ന​ല്ല​ ​വ​സ്ത്ര​ങ്ങ​ളി​ല്ലാ​യി​രു​ന്നു.​ ​ന​ല്ല​ ​ഉ​ടു​പ്പ് ​വാ​ങ്ങാ​ൻ​ ​നാ​ലാം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​ഇ​ലി​മ്പി​ക്ക​ ​ക​ച്ച​വ​ടം​ ​തു​ട​ങ്ങി.​ ​അ​ഞ്ചാം​ ​ക്ലാ​സി​ൽ​ ​പു​തി​യ​ ​സ്കൂ​ളി​ൽ​ ​ചേ​ർ​ത്തെ​ങ്കി​ലും​ ​പോ​യി​ല്ല.​ ​പി​ന്നെ​ ​ചാ​യ​ക്ക​ട​യി​ൽ​ ​നി​ന്നു.​ ​ആ​റ്റി​ലെ​ ​മ​ണ​ൽ​ ​വാ​ര​ൻ​ ​പോ​യി.​ ​പാ​ൽ​ ​സൊ​സൈ​റ്റി​യി​ൽ​ ​നി​ന്ന് ​പാ​ൽ​ ​വാ​ങ്ങി​ ​സൈ​ക്കി​ളി​ൽ​ ​കൊ​ണ്ടു​ന​ട​ന്ന് ​വി​റ്റു.​ ​വ​ണ്ടി​ ​ക​ച്ച​വ​ടം​ ​ന​ട​ത്തി.​ ​ഓ​ട്ടോ​റി​ക്ഷ​ ​ഓ​ടി.​ ​
ത​മി​ഴ്നാ​ട്ടി​ൽ​ ​പോ​യി​ ​ക​രി​മ്പെ​ടു​ത്ത് ​ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ൽ​ ​കൊ​ണ്ടു​പോ​യി​ ​വി​റ്റു.​ ​ഈ​റോ​ഡി​ൽ​ ​നി​ന്ന് ​തു​ണി​യെ​ടു​ത്ത് ​വീ​ടു​ക​ൾ​ ​ക​യ​റി​യി​റ​ങ്ങി​ ​ക​ച്ച​വ​ടം​ ​ന​ട​ത്തി.​ ​ഇ​ട​യ്ക്ക് ​ടൈ​ൽ​സ് ​പാ​കു​ന്ന​ ​പ​ണി​ക്ക് ​പോ​യി.​ ​പെ​യി​ന്റിം​ഗ്,​ ​ലോ​ഡിം​ഗ്,​ ​എ​ന്നി​വ​യ്ക്ക് ​പു​റ​മേ​ ​മീ​ൻ​ ​ക​ച്ച​വ​ടം​ ​ന​ട​ത്തി.​ ​നാ​ട്ടി​ൽ​ ​നി​ന്ന് ​ച​ക്ക​യും​ ​മാ​ങ്ങ​യും​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​കൊ​ണ്ടു​പോ​യി​ ​വി​റ്റു.​ ​ഇ​ങ്ങ​നെ​ ​പ​ല​ ​തൊ​ഴി​ലു​ക​ൾ​ ​ചെ​യ്തെ​ങ്കി​ലും​ ​പ​ണ​മൊ​ന്നും​ ​ക​രു​തി​ ​വ​ച്ചി​ല്ല.​ ​എ​ല്ലാ​ ​കൂ​ട്ടു​കാ​ർ​ക്കൊ​പ്പം​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചും​ ​മ​ദ്യ​പി​ച്ചും​ ​തീ​ർ​ത്തു.​ ​പ​ക്ഷെ​ ​കൂ​ലി​പ്പ​ണി​യി​ലും​ ​ക​ച്ച​വ​ട​ത്തി​ലും​ ​സൗ​ഹൃ​ദ​ത്തി​ലും​ ​ആ​രെ​യും​ ​വ​ഞ്ചി​ച്ചി​ല്ല.

ആ​ ​മു​റി​വ്
2011​ൽ​ ​അ​ന്ന് ​പ്ര​ദീ​പി​ന് 37​ ​വ​യ​സ്.​ ​പ​തി​വ് ​പോ​ലെ​ ​സ​ന്ധ്യ​യ്ക്ക് ​ബാ​റി​ൽ​പോ​യി.​ ​ഇ​ട​യ്ക്കി​ടെ​ ​താ​ൻ​ ​മ​ദ്യം​ ​വാ​ങ്ങി​ ​ന​ൽ​കാ​റു​ള്ള​ ​സു​ഹൃ​ത്ത് ​അ​വി​ടെ​യി​രു​ന്ന് ​മ​ദ്യ​പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​പ്ര​ദീ​പി​നെ​ ​ക​ണ്ട​തോ​ടെ​ ​പ​തി​വി​ന് ​വി​രു​ദ്ധ​മാ​യി​ ​അ​യാ​ൾ​ ​കാ​ർ​ക്കി​ച്ച് ​തു​പ്പി.​ ​അ​ത് ​മ​ന​സ് ​നോ​വി​ച്ചെ​ങ്കി​ലും​ ​പ്ര​തി​ക​രി​ച്ചി​ല്ല.​ ​സ്വ​ന്തം​ ​സ്റ്റൈ​ലി​ൽ​ ​ര​ണ്ട് ​കൈ​ക​ളി​ലും​ ​ഗ്ലാ​സെ​ടു​ത്ത്,​ ​ര​ണ്ടി​ലും​ ​അ​റു​പ​ത് ​വീ​തം​ ​നി​റ​ച്ച് ​സോ​ഡ​ ​ഒ​ഴി​ച്ച് ​കു​ടി​ച്ചു​ ​തു​ട​ങ്ങി.​ ​കു​ടി​ച്ച്,​ ​കു​ടി​ച്ച് ​ല​ക്ക് ​പോ​യി.​ ​ഒ​ടു​വി​ൽ​ ​ബാ​റി​ൽ​ ​നി​ന്ന് ​വീ​ട്ടി​ലേ​ക്ക് ​പോ​കു​ന്ന​തി​നി​ടെ​ ​സ്കൂ​ട്ട​റി​ന്റെ​ ​നി​യ​ന്ത്ര​ണം​ ​ന​ഷ്ട​മാ​യി​ ​റോ​ഡി​ൽ​ ​വീ​ണ് ​ത​ല​യ്ക്ക് ​പ​രി​ക്കേ​റ്റു.
പ്ര​ദീ​പി​നൊ​പ്പം​ ​മ​ദ്യ​പി​ച്ചി​ട്ടു​ള്ള​ ​പ​ല​രും​ ​അ​തു​വ​ഴി​ ​ക​ട​ന്നു​പോ​യി.​ ​റോ​ഡി​ൽ​ ​കി​ട​ന്ന് ​പ്ര​ദീ​പ് ​സ​ഹാ​യം​ ​അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടും​ ​ആ​രും​ ​തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല.​ ​ഒ​ടു​വി​ൽ​ ​എ​ങ്ങ​നെ​യോ​ ​എ​ഴു​ന്നേ​റ്റ് ​ന​ട​ന്ന് ​വീ​ട്ടി​ലെ​ത്തി.​ ​ത​ല​യി​ലെ​ ​മു​റി​വ് ​തു​ന്ന​ൽ​ ​ഇ​ടേ​ണ്ട​ത് ​ആ​യി​രു​ന്നെ​ങ്കി​ലും​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പോ​യി​ല്ല.​ ​മ​രു​ന്നും​ ​വ​ച്ചി​ല്ല.​ ​ര​ണ്ട് ​ദി​വ​സം​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങി​യി​ല്ല.​ ​ഒ​ന്നും​ ​ക​ഴി​ച്ച​തു​മി​ല്ല.
​മൂ​ന്നാം​ ​ദി​വ​സം​ ​രാ​വി​ലെ​ ​എ​ഴു​ന്നേ​റ്റ് ​കു​ളി​ച്ചു.​ ​എ​ന്നി​ട്ട് ​ഭാ​ര്യ​യോ​ട് ​പ​റ​ഞ്ഞു.​ ​'​'​എ​ല്ലാം​ ​മാ​റി​യ​ടി.​'​'​ ​ന​ല്ല​ ​ഷ​ർ​ട്ടൊ​ക്കെ​ ​ധ​രി​ച്ച് ​ബാ​റി​ൽ​ ​പോ​യി​ ​സു​ഹൃ​ത്തു​ക്ക​ളെ​യൊ​ക്കെ​ ​ക​ണ്ടു.​ ​പ​ക്ഷെ​ ​മ​ദ്യ​പി​ച്ചി​ല്ല.​ ​അ​വി​ടെ​ ​നി​ന്ന് ​സു​ഹൃ​ത്താ​യ​ ​അ​പ്പി​യു​ടെ​ ​വീ​ട്ടി​ലേ​ക്ക് ​പോ​യി.​ ​'​'​അ​ളി​യാ​ ​എ​നി​ക്കൊ​രു​ ​ഡീ​സ​ൽ​ ​വ​ണ്ടി​ ​വേ​ണം.​'​'​ ​എ​ന്ന് ​പ​റ​ഞ്ഞു.​ ​അ​ളി​യാ​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ഒ​രെ​ണ്ണം​ ​എ​ടു​ത്തോ​ളാ​ൻ​ ​അ​പ്പി​യു​ടെ​ ​മ​റു​പ​ടി.

ജ​ന​കീ​യ​ ​ഓ​ട്ടോ​ക്കാ​രൻ
കൈ​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​പ​തി​നൊ​ന്ന് ​രൂ​പ​ ​കൈ​നീ​ട്ട​മാ​യി​ ​ന​ൽ​കി​ ​അ​പ്പി​യു​ടെ​ ​വീ​ട്ടി​ലെ​ ​ഷെ​ഡി​ൽ​ ​കി​ട​ന്ന​ ​ഓ​ട്ടോ​റി​ക്ഷ​ ​എ​ടു​ത്ത് ​നേ​രെ​ ​വീ​ട്ടി​ലെ​ത്തി.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ക്കാ​ര​നാ​യ​ത് ​കൊ​ണ്ട് ​പ്ര​ദീ​പി​ന് ​അ​ന്ന് ​ജ്യോ​തി​ഷ​ത്തി​ൽ​ ​വി​ശ്വാ​സം​ ​ഇ​ല്ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഭാ​ര്യ​ ​ജോ​ത്സ്യ​ന​ടു​ത്ത് ​പോ​യ​പ്പോ​ൾ​ ​മൂ​ന്ന് ​ദി​വ​സം​ ​ക​ഴി​ഞ്ഞ് ​വ​ണ്ടി​ ​എ​ടു​ത്താ​ൽ​ ​മ​തി​യെ​ന്ന് ​പ​റ​ഞ്ഞു.​ ​
അ​ങ്ങ​നെ​ ​മൂ​ന്നാം​ ​നാ​ൾ​ ​ക്ഷേ​ത്ര​ത്തി​ൽ​പോ​യ​ ​ശേ​ഷം​ ​ഓ​ട്ടം​ ​തു​ട​ങ്ങി.​ ​
വെ​ളി​യം​ ​നെ​ടു​മ​ൺ​കാ​വ് ​റോ​ഡി​ൽ​ ​അ​ങ്ങോ​ട്ടും​ ​ഇ​ങ്ങോ​ട്ടും​ ​ഓ​ടി​ക്കൊ​ണ്ടേ​യി​രു​ന്നു.​ ​കൊ​ച്ചു​കു​ട്ടി​ക​ൾ​ക്ക് ​എ​സ്.​ടി​ ​ന​ൽ​കി​യും​ ​പ്രാ​യ​മു​ള്ള​വ​രി​ൽ​ ​നി​ന്ന് ​കൂ​ലി​ ​കു​റ​ച്ച് ​വാ​ങ്ങി​യും​ ​ജ​ന​കീ​യ​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റാ​യി.​ ​അ​തി​നി​ട​യി​ൽ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​മ​ദ്യ​പി​ക്കാ​ൻ​ ​വി​ളി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും​ ​പോ​കി​ല്ലാ​യി​രു​ന്നു.
അ​ങ്ങ​നെ​യി​രി​ക്കെ​ ​സു​ഹൃ​ത്തി​ന്റെ​ ​ക​ട​മു​റി​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്ത് ​സി​മ​ന്റ് ​ക​ച്ച​വ​ടം​ ​തു​ട​ങ്ങി.​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​സി​മ​ന്റ് ​ചാ​ക്കു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​സ്വ​ന്ത​മാ​യാ​ണ് ​സി​മ​ന്റ് ​ചാ​ക്കു​ക​ൾ​ ​ക​യ​റ്റു​ക​യും​ ​ഇ​റ​ക്കു​ക​യും​ ​ചെ​യ്തി​രു​ന്ന​ത്.​ ​പി​ന്നീ​ട് ​ആ​ ​ക​ട​മു​റി​ ​വി​ല​യ്ക്ക് ​വാ​ങ്ങി.​ ​അ​വി​ടെ​ ​ഇ​പ്പോ​ഴും​ ​സി​മ​ന്റ് ​ക​ച്ച​വ​ട​വും​ ​നി​ർ​മ്മാ​ണ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ട​ക​യ്ക്ക് ​കൊ​ടു​ക്കു​ന്ന​ ​കേ​ന്ദ്ര​വും​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.

ആ​ത്മ​സ​ന്യാ​സ​ത്തി​ലേ​ക്ക്
ക​ഠി​ന​മാ​യി​ ​ജോ​ലി​ ​ചെ​യ്ത​തി​ന്റെ​ ​ക്ഷീ​ണ​ത്തി​ൽ​ ​രാ​ത്രി​ ​ഉ​റ​ങ്ങു​മ്പോ​ഴും​ ​പ്ര​ദീ​പി​ന്റെ​ ​സ്വ​പ്ന​ത്തി​ൽ​ ​ന​ല്ല​ ​തേ​ജ​സു​ള്ള​ ​കാ​ഷാ​യ​ ​വ​സ്ത്ര​ധാ​രി​ ​ഇ​ട​യ്ക്കി​ടെ​ ​നി​റ​യു​മാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യി​രി​ക്കെ​ ​ഒ​രു​ ​ദി​വ​സം​ ​വ​ണ്ടി​യി​ൽ​ ​ഓ​ട്ടം​ ​പോ​കു​മ്പോ​ൾ​ ​വ​ഴി​യി​ൽ​ ​കാ​ഷാ​യ​ ​വ​സ്ത്ര​ധാ​രി​യാ​യ​ ​ഒ​രാ​ളെ​ ​ക​ണ്ടു.​ ​അ​യാ​ൾ​ക്ക് ​ത​ന്റെ​ ​സ്വ​പ്ന​ങ്ങ​ളി​ലെ​ ​സ​ന്ന്യാ​സി​യു​ടെ​ ​രൂ​പം.​ ​പ്ര​ദീ​പ് ​അ​ന്ന് ​കാ​ഷാ​യ​ ​വ​സ്ത്രം​ ​ധ​രി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​
പ്ര​ദീ​പി​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന​ ​പ്ര​കാ​രം​ ​ജ്യേ​ഷ്ഠ​ ​തു​ല്യ​നാ​യ​ ​പ്ര​മു​ഖ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​അ​ഡ്വ.​ ​വെ​ളി​യം​ ​രാ​ജീ​വ് ​കാ​ഷാ​യ​വ​സ്ത്രം​ ​എ​ടു​ത്ത് ​ന​ൽ​കി.​ ​അ​ങ്ങ​നെ​ ​പ്ര​ദീ​പ് ​കാ​ഷാ​യ​ ​വ​സ്ത്രം​ ​സ്വീ​ക​രി​ച്ച് ​പ്ര​ദീ​പ് ​സ്വാ​മി​യാ​യി.
കാ​ഷാ​യ​ ​വ​സ്ത്രം​ ​ധ​രി​ച്ച് ​ഓ​ട്ടോ​ ​ഓ​ടി​ക്കു​ന്ന​ത് ​ക​ണ്ട് ​പ​ല​രും​ ​ക​ളി​യാ​ക്കി​ ​ചി​രി​ച്ചു.​ ​പ​ക്ഷെ​ ​പ്ര​ദീ​പ് ​സ്വാ​മി​ ​പ്ര​തി​ക​രി​ച്ചി​ല്ല.​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​പു​ല​ർ​ച്ചെ​ ​എ​ഴു​ന്നേ​റ്റ് ​ക്ഷേ​ത്ര​ത്തി​ൽ​ ​പോ​യി.​ ​പി​ന്നെ​ ​യോ​ഗ​ ​ചെ​യ്തു.​ ​ഇ​പ്പോ​ൾ​ ​പ്രാ​ർ​ത്ഥ​ന​യും​ ​യോ​ഗ​യും​ ​ക​ഴി​ഞ്ഞ് ​രാ​വി​ലെ​ ​ജി​മ്മി​ലും​ ​പോ​കും.​ ​അ​തു​ക​ഴി​ഞ്ഞ് ​ദി​വ​സം​ 16​ ​മ​ണി​ക്കൂ​റോ​ളം​ ​ജോ​ലി​ ​ചെ​യ്യും.​ ​പ്ര​ദീ​പ് ​സ്വാ​മി​ക്ക് ​ജാ​തി​യും​ ​മ​ത​വു​മി​ല്ല.​ ​
ഇ​ട​യ്ക്കി​ടെ​ ​ശി​വ​ഗി​രി​യി​ൽ​ ​പോ​കും.​ ​ശി​വ​നാ​ണ് ​ഇ​ഷ്ട​ദൈ​വം.​ ​രു​ചി​യോ​ട് ​തീ​രെ​ ​പ്രി​യ​മി​ല്ല.​ ​ആ​രോ​ഗ്യ​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​അ​ള​വി​ൽ​ ​സ​സ്യാ​ഹാ​ര​മേ​ ​ക​ഴി​ക്കാ​റു​ള്ളു.​ ​അ​തും​ ​ര​ണ്ടു​നേ​രം​ ​മാ​ത്രം.​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​തോ​റു​മു​ള്ള​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന് ​പോ​കാ​റി​ല്ല.​ ​എ​ന്നാ​ൽ​ ​കു​ടും​ബ​ ​ക്ഷേ​ത്ര​മാ​യ​ ​വെ​ളി​യം​ ​ശ്രീ​ബാ​ല​ഭ​ദ്രാ​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​ണ്.

യോ​ഗാ​ഭ്യാ​സി
വി​സ്മ​യി​പ്പി​ക്കു​ന്ന​ ​യോ​ഗാ​ഭ്യാ​സി​ ​കൂ​ടി​യാ​ണ് ​പ്ര​ദീ​പ് ​സ്വാ​മി.​ ​യോ​ഗ​യി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഗു​രു​വി​ല്ല.​ ​പ​ക്ഷെ​ ​യോ​ഗ​ ​ആ​ഴ​ത്തി​ൽ​ ​പ​രി​ശീ​ലി​ച്ച​വ​ർ​ക്ക് ​മാ​ത്രം​ ​സാ​ദ്ധ്യ​മാ​കു​ന്ന​ ​പ​ല​ ​ആ​സ​ന​ങ്ങ​ളും​ ​പ്ര​ദീ​പ് ​സ്വാ​മി​ ​ചെ​യ്യും.​ ​ത​ന്റെ​ ​ക​രു​ത്ത് ​യോ​ഗ​ ​ആ​ണെ​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വി​ശ്വാ​സം.​ ​കു​ട്ടി​ക​ള​ട​ക്കം​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ൾ​ക്ക് ​അ​ടി​മ​പ്പെ​ടു​ന്ന​ ​കാ​ല​ത്ത് ​യോ​ഗ​പ​രി​ശീ​ല​നം​ ​പാ​ഠ്യ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​യു​ന്നു.

സ്വ​പ്നം​ ​ദേ​വാ​ര​ണ്യം
പ്ര​ദീ​പ് ​സ്വാ​മി​ക്ക് ​ഒ​രു​ ​സ്വ​പ്ന​മു​ണ്ട്.​ ​ദേ​വാ​ര​ണ്യം​ ​എ​ന്ന​ ​ആ​ശ്ര​മം.​ ​അ​വി​ടെ​ ​ഭ​ക്ത​രു​ണ്ടാ​കി​ല്ല.​ ​നി​റ​യെ​ ​പു​സ്ത​ക​ങ്ങ​ളും​ ​പൂ​ക്ക​ളും​ ​ചെ​ടി​ക​ളും​ ​നി​റ​ഞ്ഞൊ​രു​ ​ആ​ശ്ര​മം.​ ​ആ​ത്മീ​യ​ത​യും​ ​സാ​ഹി​ത്യ​വും​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ ​ഒ​രി​ടം.​ ​
അ​വി​ടെ​ ​മ​നു​ഷ്യ​ ​ന​ന്മ​യ്ക്കു​ള്ള​ ​സം​വാ​ദ​ങ്ങ​ൾ​ ​ന​ട​ക്ക​ണം.​ ​ ഗു​രു​ദേ​വ​ൻ​ ​പ​റ​ഞ്ഞ​ത് ​പോ​ലെ​ ​വാ​ദി​ക്കാ​നും​ ​ജ​യി​ക്കാ​നു​മ​ല്ല.​ ​ മ​നു​ഷ്യ​ ​ന​ന്മ​യ്ക്ക് ​വേ​ണ്ടി​യു​ള്ള​ ​ആ​ശ​യ​ങ്ങ​ൾ​ ​രൂ​പ​പ്പെ​ടു​ന്ന​ ​സം​വാ​ദം.​ ​ആ​ ​സം​വാ​ദ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ത​നി​ക്കും​ ​പ​ല​തും​ ​പ​ഠി​ക്ക​ണം.​ ​ഒ​രാ​ഗ്ര​ഹം​ ​കൂ​ടി​യു​ണ്ട് ​അ​ദ്ദേ​ഹ​ത്തി​ന്.​ ​ന​ന്മ​ ​പൂ​ക്കു​ന്ന​ ​ദേ​വാ​ര​ണ്യ​ത്തി​ൽ​ ​ത​പ​സ് ​ചെ​യ്യ​ണം.​ ​ബ്ര​ഹ്മ​ത്തെ​ ​അ​റി​യ​ണം.​ ​ബ്ര​ഹ്മ​ത്തി​ൽ​ ​ല​യി​ക്ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION