SignIn
Kerala Kaumudi Online
Sunday, 01 November 2026 3.54 AM IST

കാലത്തിനൊപ്പം ഗാജറ്റ്

gajet

കെ​ണി​യി​ല്ലാ​ത്ത​ ​ക​ണ​ക്കിൽ വി​ശ്വാ​സ്യ​ത​യു​ടെ​ ​വി​ജ​യം

ഗാജറ്റ് എന്ന മൂന്നക്ഷരത്തിൽ മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യം പത്തര മാറ്റോടെ തിളങ്ങുന്നു. സത്യവും സുതാര്യതയും സൂക്ഷ്മതയും സംഗമിക്കുന്ന ഈ പേരിനൊപ്പമുണ്ട് അക്കങ്ങളുടെ പെരുക്കങ്ങൾ പോലെ വളരുന്ന വിശ്വാസ്യത. സാമ്പത്തിക ആവശ്യങ്ങളുമായി സമീപിക്കുന്ന ഓരോ ഉപഭോക്താവിനോടും ഉത്തരവാദിത്തത്തോടെയും മാനുഷിക പരിഗണനയോടെയും ഇടപെടണമെന്ന നിലപാടാണ് ഈ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ (NBFC) ഗാജറ്റിന് ഉള്ളത്. വായ്പ നിബന്ധനകളിലും മറ്റും ഒളിപ്പിച്ചു വച്ച കെണികൾ ഇല്ല. അനാവശ്യമായ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കി വയ്പയുടെ നിബന്ധനകളും പലിശയും സംബന്ധിച്ച വ്യക്തത ഉറപ്പാക്കുന്നതിനാണ് സ്ഥാപനം പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ സാധാരണ തൊഴിലാളികൾ, ചെറുകിട സംരംഭകർ, വ്യാപാരികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ ഗാജറ്റിന്റെ ഉപഭോക്താക്കൾ ആണ്.
1996-ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് വളർച്ചയുടെ പുതിയ ഘട്ടത്തിലാണ്. 2027- ഓടെ കേരളത്തിൽ 50 ശാഖകളിലേയ്ക്ക് ശൃംഘല വികസിപ്പിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. തമിഴ്നാട്ടിലും കർണാടകയിലും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും സ്ഥാപനം പരിഗണിക്കുന്നു.
ഗോൾഡ് ലോൺ, കടപ്പത്രം (NCD), മൈക്രോഫിനാൻസ് എന്നിവയാണ് ഗാജറ്റിന്റെ പ്രധാന സേവന മേഖലയിൽ ഉൾപ്പെടുന്നത്. വിവിധങ്ങളായ വായ്പ പദ്ധതികളും മറ്റു സേവനങ്ങളും സമീപ ഭാവിയിൽ ആരംഭിക്കും.
നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് പൂർണ സുരക്ഷിതത്വ കടപത്രങ്ങൾ (NCD) വഴിയാണ്. നിക്ഷേപിക്കുന്ന തുകയ്ക്ക് കൃത്യമായ ഇടവേളകളിൽ സാധാരണ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളെക്കാൾ ഉയർന്ന പലിശനിരക്ക് ലഭിക്കും. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും നിശ്ചിത ഇടവേളകളിൽ പലിശ വരുമാനം ലക്ഷ്യമിടുന്നവർക്കും ഇതൊരു നല്ല നിക്ഷേപ അവസരമാണ്. ലളിതമായ നടപടിക്രമങ്ങളിലൂടെയും സുതാര്യമായ നിബന്ധനകളിലൂടെയും ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്ന സ്വർണ പണയ വായ്‌പാ പദ്ധതികളാണ് ഗാജറ്റിൽ ഉള്ളത്.
ചെറുകിട സംരംഭകരെ ഉദ്ദേശിച്ചാണ് മൈക്രോ ഫിനാൻസ്. ഇതിന്റെ ഗുണഭോക്താക്കൾ ഏറെയും വനിതകൾ ആണ്. നാലോ അഞ്ചോ പേർ ചേർന്ന് തുടങ്ങുന്ന സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു. അടുക്കളത്തോട്ടങ്ങൾ മുതൽ ഉത്പാദന യൂണിറ്റുകൾ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. നിശ്ചിതമായ ചെറിയ തുക തിരിച്ചടവായി ദിവസവും ഇവരിൽ നിന്നും നേരിട്ട് കൈപ്പറ്റുന്നു. വലിയ ഈടുകളോ സങ്കീർണ്ണമായ രേഖകളോ ഇല്ലാതെ ചെറുകിട സംരംഭകർക്ക് അവരുടെ ആശയങ്ങളെ വരുമാന മാർഗങ്ങളായി മാറ്റാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.

സാമ്പത്തിക
സാക്ഷരതയ്ക്കായി ഗാജറ്റ്

സാ​മ്പ​ത്തി​ക​ തീ​രു​മാ​ന​ങ്ങ​ൾ​ അ​റി​വോ​ടെ​യും​ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും​ എ​ടു​ക്കാ​ൻ​ ആ​ളു​ക​ളെ​ പ്രാ​പ്ത​രാ​ക്കു​ക​ എ​ന്ന​ ല​ക്ഷ്യ​ത്തോ​ടെ​ നി​ക്ഷേ​പ​വും​ വാ​യ്പ​യു​മാ​യി​ ബ​ന്ധ​പ്പെ​ട്ട​ കാ​ര്യ​ങ്ങ​ളി​ൽ​ ഇ​ട​പാ​ടു​കാ​രു​ടെ​ സാ​മ്പ​ത്തി​ക​ അ​റി​വ് വ​ർ​ധി​പ്പി​ക്കാ​ൻ​ മാ​നേ​ജ്മെ​ന്റ് ത​ല​ കൂ​ടി​ക്കാ​ഴ്ച്ച​ ന​ട​ത്തു​ന്ന​ അ​പൂ​ർ​വ്വ​ത​യും​ ഗാ​ജ​റ്റി​ന് സ്വ​ന്തം​. വ​ർ​ഷ​ത്തി​ൽ​ ര​ണ്ടോ​ മൂ​ന്നോ​ ത​വ​ണ​ ബ്രാ​ഞ്ച് ത​ല​ത്തി​ലാ​ണ് യോ​ഗ​ങ്ങ​ൾ​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നി​ർ​ദേ​ശ​ങ്ങ​ളും​ പ​രാ​തി​ക​ളും​ നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​ൻ​ ഇ​ത് സ​ഹാ​യ​ക​ര​മാ​കും​. ഈ​ സു​താ​ര്യ​ത​യാ​ണ് വി​ശ്വാ​സ്യ​ത​യു​ടെ​ അ​ടി​സ്ഥാ​നം​.
​നി​ഷേ​പ​ മാ​ർ​ഗ​ങ്ങ​ൾ​ തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ​ പ​ലി​ശ​,​ കാ​ലാ​വ​ധി​,​ സു​ര​ക്ഷ​,​ അ​പ​ക​ട​ സാ​ധ്യ​ത​ എ​ന്നി​വ​ മ​ന​സി​ലാ​ക്കി​ തീ​രു​മാ​നം​ എ​ടു​ക്ക​ണം​. വാ​യ്പ​ ഒ​രു​ സാ​മ്പ​ത്തി​ക​ ഉ​ത്ത​ര​വാ​ദി​ത്തം​ ആ​ണ്. ആ​വ​ശ്യ​ത്തി​ന് മാ​ത്രം​ വാ​യ്പ​ എ​ടു​ക്കു​ക​യും​ തി​രി​ച്ച​ട​വ് മു​ൻ​കൂ​ട്ടി​ ആ​സൂ​ത്ര​ണം​ ചെ​യ്യു​ക​യും​ വേ​ണം​.
​സം​രം​ഭ​ങ്ങ​ൾ​ തു​ട​ങ്ങു​മ്പോ​ൾ​ ആ​ശ​യം​ മാ​ത്രം​ പോ​രാ​,​ പ​ഠ​ന​വും​ ത​യ്യാ​റെ​ടു​പ്പും​ വേ​ണം​. വി​പ​ണി​യെ​കു​റി​ച്ച് ധാ​ര​ണ​യു​ണ്ടാ​ക​ണം​. താ​ത്കാ​ലി​ക​ നേ​ട്ട​ത്തി​നാ​യി​ വി​ശ്വാ​സം​ ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്.
​
വനിതാ ശാക്തീകരണത്തിലും മാതൃക
ഗാ​ജ​റ്റി​ന്റെ​ ജീ​വ​ന​ക്കാ​രി​ൽ​ ഭൂ​രി​പ​ക്ഷ​വും​ വ​നി​ത​ക​ളാ​ണ്. ഒ​രു​ സ്ഥാ​പ​ന​ത്തി​ന്റെ​ വ​ള​ർ​ച്ച​യി​ൽ​ ജീ​വ​ന​ക്കാ​രു​ടെ​ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്. സ്ഥാ​പ​ന​ത്തി​ന്റെ​ വ​ള​ർ​ച്ച​യ്ക്കൊ​പ്പം​ ജീ​വ​ന​ക്കാ​രു​ടെ​ തൊ​ഴി​ൽ​പ​ര​മാ​യ​ പു​രോ​ഗ​തി​യും​ ക്ഷേ​മ​വും​ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന​ കാ​ഴ്ച​പ്പാ​ടാ​ണ് ഗാ​ജ​റ്റി​നു​ള്ള​ത്. കൂ​ടു​ത​ൽ​ മേ​ഖ​ല​ക​ളി​ലേ​യ്ക്ക് പ്ര​വ​ർ​ത്ത​നം​ വ്യാ​പി​പ്പി​ക്കു​ന്ന​ത് വ​ഴി​ കൂ​ടു​ത​ൽ​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ സൃ​ഷ്ടി​ക്കു​വാ​ൻ​ ക​ഴി​യും​.
​
മാറ്റങ്ങൾ തിരിച്ചറിഞ്ഞ്
മുന്നേറുന്ന നേതൃത്വത്തിന്റെ മുഖം
ഗാ​ജ​റ്റി​ന്റെ​ എം​.ഡി​ പ്ര​ശാ​ന്ത് പ്ര​താ​പ​ൻ​ എം​.കോം​,​​ എം​ ബി​ എ​ ബി​രു​ദ​ധാ​രി​യാ​ണ്. സാ​മ്പ​ത്തി​ക​ മേ​ഖ​ല​യി​ൽ​ വർഷ​ങ്ങ​ളു​ടെ​ അ​നു​ഭ​വ​സ​മ്പ​ത്തും​ പ്ര​ശാ​ന്തി​നു​ണ്ട്. കൂ​ടാ​തെ​ ഇ​തേ​ മേ​ഖ​ല​യി​ൽ​ വ​ർ​ഷ​ങ്ങ​ളു​ടെ​ പ്ര​വ​ർ​ത്ത​ന​ പ​രി​ച​യ​വും​ ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ​വും​ ഉ​ള്ള​ ഒ​രു​ നേ​തൃ​നി​ര​ ഗാ​ജ​റ്റി​നു​ണ്ട്. ഡ​യ​റ​ക്ട​ർ​ ബോ​ർ​ഡി​ലു​ള്ള​ വൈ​ശാ​ഖ് വി​ജ​യ​ന്റെ​യും​ ശി​വ​കു​മാ​ർ​ എം​ന്റെ​യും​ കാ​ഴ്ച​പ്പാ​ടു​ക​ളും​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ സ്ഥാ​പ​ന​ത്തി​ന്റെ​ വ​ള​ർ​ച്ച​യ്ക്ക് ആ​ക്കം​ കൂ​ട്ടു​ന്നു​.
​ഒ​രു​പാ​ട് സം​രം​ഭ​ക​ർ​ ഉ​ണ്ടാ​കു​ന്നു​ എ​ന്ന​താ​ണ് കൊ​വി​ഡി​ന് ശേ​ഷ​മു​ള്ള​ മാ​റ്റ​മെ​ന്ന് എം​ഡി​ പ്ര​ശാ​ന്ത് പ​റ​യു​ന്നു​. വി​ദ്യാ​ഭ്യാ​സം​ നേ​ടി​ ഏ​തെ​ങ്കി​ലും​ ജോ​ലി​യി​ൽ​ ഒ​തു​ങ്ങി​ക്കൂ​ട​ണം​ എ​ന്ന​ മ​ല​യാ​ളി​ക​ളു​ടെ​ ചി​ന്ത​യി​ൽ​ പ്ര​ക​ട​മാ​യ​ മാ​റ്റ​ങ്ങ​ൾ​ വ​ന്ന​താ​യും​,​ സാ​ങ്കേ​തി​ക​ വി​ദ്യ​യി​ൽ​ ഉ​ണ്ടാ​യ​ മു​ന്നേ​റ്റം​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ പു​തി​യ​ സം​രം​ഭ​ങ്ങ​ളി​ലേ​യ്ക്ക് ക​ട​ക്കു​ന്ന​വ​രു​ടെ​ എ​ണ്ണം​ വ​ർ​ധി​ച്ച​താ​യും​ അ​ദ്ദേ​ഹം​ പ​റ​യു​ന്നു​. ഏ​തൊ​രു​ സ്ഥാ​പ​ന​ത്തി​ന്റെ​യും​ സാ​മ്പ​ത്തി​ക​ അ​ടി​ത്ത​റ​ ശ​ക്ത​വും​ വ​ള​ർ​ച്ച​ സു​സ്ഥി​ര​വും​ ആ​യി​രി​ക്ക​ണ​ മെ​ന്നും​ സ്ഥാ​പ​നം​ വ​ള​രേ​ണ്ട​ത് വി​ശ്വാ​സ്യ​ത​യി​ലും​ സാ​മ്പ​ത്തി​ക​ അ​ച്ച​ട​ക്ക​ത്തി​ലു​മാ​യി​രി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ശാ​ന്തി​ന്റെ​ നി​ഗ​മ​നം​.

കേരളം കുതിക്കും ചെറുസംരഭത്തിലൂടെ

ഇത് ചെറുകിട സംരംഭങ്ങളുടെ കാലമാണ് എന്നതാണ് പ്രശാന്തിന്റ നിരീക്ഷണം. ഓരോ വീടും ചെറു സംരംഭങ്ങളിലൂടെ വരുമാനം സൃഷ്ടിക്കുന്ന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. തമിഴ്നാട്ടിലെ ഗ്രാമീണ മേഖലകളിലുള്ള ചെറുകിട വ്യവസായ സംരംഭകത്വ മാതൃകകൾ ഈ സാധ്യതകളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള സംരംഭങ്ങൾ തുടങ്ങാൻ അറിവും കഴിവുമുള്ള ഒട്ടേറെ പ്രവാസികൾ ഉൾപ്പെടെ കേരളത്തിൽ ഉള്ളതിനാൽ ഇതിന്റെ സാധ്യത വർധിപ്പിക്കുന്നു. പുതിയ അറിവുകൾ നേടാൻ യാത്രകൾ നടത്തുന്നത് പ്രശാന്തിന്റ ശീലമാണ്. സ്ഥാപനത്തിന്റെ വളർച്ചയ്ക്കൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിലും ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ഗാജറ്റിന്റ പുതിയ ശാഖകൾ ആരംഭിക്കുമ്പോൾ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യാറുണ്ട്. അതാതു പ്രദേശത്തെ ജനപ്രതിനിധികളുടെയും മറ്റും സഹായത്തോടെയാണ് അർഹരായവരുടെ പട്ടിക തയ്യാറാക്കുന്നത്. വഴിയോര കച്ചവടക്കാർക്ക് വലിയ കുടകൾ നൽകുന്നതും, തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തുന്നതും, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും സ്ഥാപനം ചെയ്തു വരുന്നു.
വിശ്വാസ്യത, സുതാര്യത, സാമ്പത്തിക അച്ചടക്കം, സാമൂഹിക പ്രതിബദ്ധത, ഉത്തരവാദിത്തമുള്ള വളർച്ച - ഈ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി സാമ്പത്തിക സേവന മേഖലയിൽ കൂടുതൽ മുന്നേറാനുള്ള യാത്രയിൽ ആണ് ഗാജറ്റ് ഫിനാൻഷ്യൽ സർവീസസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAJET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION