
പി.എസ്.സിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ കുറിച്ചുവരുന്ന വാർത്തകൾ ഉദ്യോഗാർത്ഥികളെ ആശങ്കാകുലരാക്കുന്നു. പി.എസ്.സി മെമ്പർമാരായി അനർഹരായവരെ തിരികെ കയറ്റുന്നു എന്ന ആക്ഷേപവുമുണ്ട്. അവർക്ക് കനത്ത ശമ്പളവും കാറും സ്റ്റാഫും നൽകുന്നു. ഈ രീതികൾ മാറണം. പി.എസ്.സി പ്രവർത്തനം സുതാര്യവും നിഷ്പക്ഷവുമാകണം. പി.എസ്.സി മെമ്പർമാരായി സർക്കാർ സർവീസിലുള്ള വക്കീലുമാർ, ഐ.എ.എസുകാർ, മികച്ച അദ്ധ്യാപകർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ എന്നിവരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കണം.
-ശ്രീപ്രകാശ്,
ഒറ്റപ്പാലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |