
നവംബർ മാസത്തെ ശമ്പളത്തോടും പെൻഷനോടൊപ്പം രണ്ടു ശതമാനം ഡി.എ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും ജീവനക്കാർക്ക് 2026 ജനുവരി ഒന്നു മുതൽ സെപ്തംബർ വരെയുള്ള രണ്ട് ശതമാനവും പെൻഷൻകാർക്ക് ഒക്ടോബർ വരെയുള്ള ഡി.ആറും നൽകാൻ ഉത്തരവിൽ പ്രതിപാദിക്കുന്നില്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ അനന്തമായി തടഞ്ഞുവയ്ക്കുന്ന സർക്കാരുകളുടെ നയം ഏറെ ഖേദകരവും നീതി നിഷേധവുമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അടിയന്തരമായി നടപടികൾ സ്വീകരിക്കണം.
-റോയി വർഗീസ് ഇലവുങ്കൽ
മുണ്ടിയപ്പള്ളി
മാലിന്യമുക്തമാക്കണം
നദികളും കായലുകളും
കേരളത്തിന്റെ ജീവനാഡിയായ നദികളും കായലുകളും ഇന്ന് കടുത്ത മലിനീകരണ ഭീഷണി നേരിടുകയാണ്. നദികളിലേക്കും കായലുകളിലേക്കും പ്ലാസ്റ്റിക് കവറുകൾ, ബോട്ടിലുകൾ, ഹോട്ടൽ-ആശുപത്രി മാലിന്യങ്ങൾ എന്നിവ അലക്ഷ്യമായി തള്ളുന്ന പ്രവണത ഇന്ന് ഏറിവരുന്നതായി കാണാം. മാലിന്യ പ്രശ്നങ്ങൾ രൂക്ഷമായ ഇത്തരം ജലാശയങ്ങൾ സംരക്ഷിക്കുന്നതിനായി കുറ്റക്കാർക്കെതിരെ അടിയന്തര നിയമനടപടികൾ സ്വീകരിക്കണം. അനധികൃത കായൽ കൈയേറ്റങ്ങൾ തിരിച്ചുപിടിക്കണം. ജലസ്രോതസുകൾ സംരക്ഷിക്കാൻ സർക്കാരും പൊതുജനങ്ങളും കൈകോർക്കണം.
-ഡോ. രാജഗോപാൽ,
കരുനാഗപ്പള്ളി
മന്ത്രിയെ വിളിച്ച്
പറയാനാകുമോ?
തെരുവു വിളക്കുകൾ കത്തുന്നില്ലെന്ന പരാതി ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിൽ വിളിച്ചുപറഞ്ഞാൽ തദ്ദേശ സ്ഥാപനങ്ങൾക്കാണ് അതിന്റെ ചുമതലയെന്നാകും മറുപടി. തദ്ദേശ സ്ഥാപനത്തിൽ വിളിച്ചാലോ ബൾബ് മാറ്റേണ്ട ജോലി കെ.എസ്.ഇ.ബിക്കാണെന്നും അവിടെ പറഞ്ഞാൽ മതിയെന്നും മറുപടി കിട്ടും. ഇനി ആരോട് പരാതിപ്പെടാൻ. തെരുവുവിളക്ക് കത്തുന്നില്ല എന്ന് മന്ത്രിയെ വിളിച്ച് പരാതിപ്പെടാൻ പറ്റുമോ?-എ. കെ. അനിൽകുമാർ,നെയ്യാറ്റിൻകര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |