SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.14 AM IST

കുലദേവതയെ ആരാധിച്ചാലുള്ള ഗുണം എന്തെന്നറിയാമോ?​ ദേവതയാരെന്ന് അറിയാത്തവർക്ക് കണ്ടെത്താനും വഴിയുണ്ട്

kuldevta

ഹൈന്ദവാരാധന മാർഗങ്ങൾ പ്രകാരം ഏറെ പ്രാധാന്യമർഹിക്കുന്ന ഉപാസനാ മൂർത്തിയാണ് കുലദേവത. കുലദേവത ഒരു ദേവിയാണോ ദേവനാണോ എന്നെല്ലാം പലർക്കും സംശയങ്ങളുണ്ടാവാം. ഒരു കുലത്തിന് എപ്പോഴും ഒരു കുലദേവതയുണ്ടാകും. അത് നമ്മുടെ അച്ഛന്റെയോ അമ്മയുടെയോ കുടുംബത്തിൽ നിന്നാകാം. ഇരു കുടുംബദേവതകൾക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്നാണ് ഹൈന്ദവ ആചാര്യന്മാർ പലരും പറയുന്നത്.

എന്നാൽ പലർക്കും മതിയായ ആരാധനയില്ലാത്തതിനാൽ സ്വന്തം കുലദേവതയേത് എന്നറിവുണ്ടാകാത്ത അവസ്ഥയുമുണ്ട്. ഇത്തരത്തിൽ ആരാണ് കുലദേവത എന്ന് അറിയാൻ കുറച്ച് മാർഗങ്ങൾ ആചാര്യന്മാർ നിർദ്ദേശിക്കുന്നുണ്ട്. ഒരു അഷ്‌ടമംഗല ദേവപ്രശ്‌നം വച്ച് അറിയുകയാണ് ആദ്യം വേണ്ടത്. ഇതിനുമുന്നോടിയായി ആ കുലത്തിലുള്ളവർ ഈശ്വരനോട് പ്രാർത്ഥന നടത്തണം. അഷ്‌ടമംഗല ദേവപ്രശ്‌നത്തിൽ ഫലം ലഭിക്കുന്നില്ലെങ്കിൽ നിങ്ങളുടെ കുടുംബമുള്ള ആ നാട്ടിലെ പ്രധാന ക്ഷേത്രത്തിലെ ദേവനെ,​ ദേവിയെ കുലദേവതയായി മനസാലുറപ്പിച്ച് പ്രാർത്ഥിക്കാം.

ഇതിനായി ക്ഷേത്രത്തിൽ പോയിത്തന്നെ തൊഴുന്നതിലല്ല പകരം ആ ദേവനെ മനസുകൊണ്ട് ഉപാസിച്ച് തന്റെ കുലദേവതയാക്കുന്നതാണ് പ്രധാനം. ഓരോ കുടുംബാംഗങ്ങളും ആത്മീയ ആചാര്യനിൽ നിന്ന് ഇതിനുവേണ്ടി ഉപദേശങ്ങൾ സ്വീകരിച്ചിരിക്കുകയും വേണം. ഓരോ വ്യക്തിയുടെയും സർവതോന്മുഖമായ പുരോഗതിയ്‌ക്ക് കുലദേവതാ പ്രാർത്ഥന അത്യാവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RITUALS, KULADEVATHA, WORSHIP, HINDU RITUAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL