SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.38 PM IST

ആട്ടിറച്ചിയും മീൻ ചട്നിയും പ്രസാദമായി കിട്ടുന്ന ഒരു ക്ഷേത്രം നമ്മുടെ നാട്ടിലുണ്ട്, പ്രത്യേകതകൾ അറിയാം

temple

കേരളത്തിലുൾപ്പെടെ ഇന്ത്യയിലെ ചില ക്ഷേത്രങ്ങളിൽ വിചിത്ര ആരാധനാ രീതികളുണ്ട്. ഒരേ സമയം അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ ക്ഷേത്രങ്ങളിൽ തുടർന്നുവരുന്ന ആരാധനകൾ പലതും. അത്തരത്തിലൊരു ക്ഷേത്രമാണ് അസമിലെ കാമാഖ്യ ക്ഷേത്രം. സതീദേവിയുടെ ശരീരത്തിൽ നിന്ന് രൂപംകൊണ്ട ദേവതയാണ് കാമാഖ്യ എന്നാണ് വിശ്വാസം. ഗോഹട്ടിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

വ്യത്യസ്തമായ പ്രസാദ വിതരണം കൊണ്ടാണ് ക്ഷേത്രം ശ്രദ്ധനേടുന്നത്. മൺസൂൺകാലത്ത് നടക്കുന്ന അമ്പുബച്ചി മേളയെന്ന ചടങ്ങിനിടെ മാസംമാണ് പ്രസാദമായി നൽകുന്നത്. അമ്പുബച്ചി മേളയ്ക്കിടെ ദേവിക്ക് ആടിനെ നേദിക്കും. ഈ ഇറച്ചി ഭക്ഷിച്ചാൽ ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ചടങ്ങ് നടക്കുന്ന സമയം ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് ഉണ്ടാവാറ്.

ഇവിടെയെത്തുന്നവർ എല്ലാവരും മാംസം കഴിക്കണമെന്ന് നിർബന്ധമില്ല. ഭക്തർക്കായി ദേവിക്ക് നേദിച്ച രണ്ടുതരം ഭക്ഷണങ്ങളാണ് നൽകുന്നത്. ഒന്ന് മാംസാഹാരവും മറ്റൊന്ന് സസ്യാഹാരവും. ഉച്ചകഴിഞ്ഞ് രണ്ടുമണിവരെയാണ് ഈ പ്രസാദങ്ങൾ നൽകുന്നത്. ചില സമയങ്ങളിൽ മത്സ്യം ചട്നിയായും നൽകാറുണ്ടത്രേ. ഇത്തരം പ്രസാദങ്ങൾ വിതരണം ചെയ്യുമ്പോൾ ക്ഷേത്രത്തിന്റെ പ്രദാന വാതിൽ അടച്ചിട്ടിരിക്കും.

ദേവിയുടെ ആർത്തവ രക്തം പുരണ്ടുവെന്ന് വിശ്വസിക്കുന്ന വസ്ത്രങ്ങൾ ഭക്തർക്കായി വിതരണം ചെയ്യുന്ന പതിവും ഇവിടെയുണ്ട്. പ്രത്യുത്പാദനത്തിന്റെ ദേവിയാണ് കാമാഖ്യ. അതിനാൽ ഇത്തരം വസ്ത്രങ്ങൾ സൂക്ഷിച്ചാൽ മക്കൾ ഇല്ലാത്തവർക്ക് കുഞ്ഞുങ്ങളുണ്ടാവും എന്നാണ് വിശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RITUALS, TEMPLE, ASSAM, RITUAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ