SignIn
Kerala Kaumudi Online
Sunday, 06 September 2026 1.40 AM IST

വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്: പ്രതി പിടിയിൽ

mala-arrest-binu

മാള: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ച് യുവതിക്ക് വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാള പൊലീസ് പിടികൂടി. പത്തനംതിട്ട തിരുവല്ല കുറ്റൂർ വില്ലേജിലെ തെങ്ങേലി ദേശം കണ്ടത്തിൽ വീട്ടിൽ ബിനു എന്ന ഡേവിഡാണ് പിടിയിലായത്. യുവതിക്ക് വിവാഹ വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഇയാൾ നേരത്തെ റിമാൻഡിലായിരുന്നു.

തുടർന്ന് തൃശൂർ എസ്.സി./എസ്.ടി. സ്‌പെഷ്യൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതി കഴിഞ്ഞ രണ്ട് വർഷമായി ഒളിവിലായിരുന്നു. ചെങ്ങന്നൂരിൽ നിന്നാണ് മാള പൊലീസ് സബ് ഇൻസ്‌പെക്ടർ വിശാഖ് കെ. വിശ്വന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. ജി.എസ്.സി.പി.ഒ ഉണ്ണിക്കൃഷ്ണൻ, സി.പി.ഒമാരായ രഞ്ജിത്ത്, റാം ഗോപാൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, MALA, LATESTNEWS, MARRIAGE FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY