SignIn
Kerala Kaumudi Online
Sunday, 17 May 2026 9.15 PM IST

വാടക മുറിയിലും വാസ്തുനോക്കണം, എല്ലാം നിങ്ങൾക്ക് സ്വയം ചെയ്യാം; ഇതാ ചില ടിപ്പുകൾ

room

സ്വന്തമായി വീടുവയ്ക്കുമ്പോൾ ഒട്ടുമിക്കവരും വാസ്തു നോക്കാറുണ്ട്. എന്നാൽ വാടക വീട്ടിൽ താമസിക്കുമ്പോൾ വാസ്തുനോക്കേണ്ടതുണ്ടോ? ഉണ്ടെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. ഇങ്ങനെ ചെയ്താൽ കൂടുതൽ ഗുണഫലങ്ങൾ കിട്ടുമെന്നകാര്യത്തിൽ സംശയം വേണ്ടെന്നും അവർ പറയുന്നു. അതിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും അവർ പറയുന്നുണ്ട്.

വസ്തുക്കൾ അടുക്കിവയ്ക്കുന്നതുമുതൽ വാടക വീട്ടിലെ വാസ്തുശ്രദ്ധ തുടങ്ങാം. വസ്തുക്കൾ അടുക്കി വയ്ക്കുമ്പോൾ എപ്പോഴും വീടിന്റെ വടക്ക് കിഴക്കു ഭാഗം ഒഴിച്ചിടാൻ ശ്രദ്ധിക്കണം. തെക്കുപടിഞ്ഞാറ് ഭാഗത്തായി കട്ടിൽ പോലുള്ള വലിയ വസ്തുക്കൾ ക്രമീകരിക്കുന്നതാണ് ഏറ്റവും ഉത്തമം. കിടക്കുമ്പോൾ തല തെക്കോട്ടുവരത്തക്ക രീതിയിൽ കട്ടിൽ ക്രമീകരിക്കാൻ മറക്കരുത്. ഉറങ്ങാൻ കിടക്കുമ്പോൾ തല തെക്കു ഭാഗത്തേക്കും പാദങ്ങൾ വടക്കോട്ടും ആയിരിക്കണം. ഇങ്ങനെ കട്ടിൽ സെറ്റുചെയ്യാൻ പറ്റാത്ത രീതിയിൽ അസൗകര്യമുണ്ടെങ്കിൽ തല കിഴക്ക് ഭാഗത്ത് വരത്തക്ക രീതിയിലും കട്ടിൽ ക്രമീകരിക്കാം. അതും പറ്റില്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്തേക്ക് തല വച്ച് കിടക്കുന്നതിലും വലിയ തെ​റ്റില്ല.

എന്നാൽ വടക്കു ദിശയിലേക്ക് തല വയ്ക്കുന്നത് ദോഷങ്ങൾക്കിടയാക്കും. വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ഭാഗത്തായി ഒരു പാത്രത്തിൽ കുടിക്കുന്നതിനുള്ള വെള്ളം സൂക്ഷിക്കാവുന്നതാണ്. മുറിയുടെ ഇതേ ഭാഗം തന്നെ ആരാധനയ്ക്കും തിരഞ്ഞെടുക്കാം.

പഠിക്കാനും വായിക്കാനുമുള്ള മേശയും മറ്റും ക്രമീകരിക്കുമ്പോൾ ശുദ്ധമായ വായുവും നന്നായി പ്രകാശവും കിട്ടുന്നവശം നാേക്കിവേണം ചെയ്യാൻ. അല്ലെങ്കിൽ പെട്ടെന്ന് ക്ഷീണവും ഉറക്കവും വരും. ഇങ്ങനെവന്നാൽ പഠനത്തെയും ബാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VASTHU, RENTED ROOM, VASTHU TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL