ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ക്യാപ്റ്റൻ സ്മിത് മച്ചാറിനേറ്റത് അതീവ ഗുരുതര പരിക്കെന്ന് ഡോക്ടർ മുസാവ് ഷൊത. തലയിൽനിന്നും കൈകളിൽനിന്നും വൻതോതിൽ രക്തസ്രാവമുണ്ടായിട്ടും ക്യാപ്റ്റൻ മച്ചാർ കോക്പിറ്റ് വാതിൽ തുറക്കുകയും യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തുകയും ചെയ്തതായാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി ഡെന്റിസ്റ്റ് മുസാവാണ് മച്ചാറിന് പ്രാഥമിക ശുശ്രൂഷ നൽകിയത്.
പരിക്കേറ്റ പൈലറ്റിന്റെ തലയിൽനിന്നും കൈകളിൽനിന്നും ശക്തമായ രക്തസ്രാവമാണുണ്ടായതെന്നാണ് മൊഴി. 'പൈലറ്റിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. തല ഏറെക്കുറെ പിളർന്നിരുന്നു. കൈ രണ്ടായി മുറിഞ്ഞു. എങ്ങനെയൊക്കെയോ രക്തംവാർന്ന് പോകുന്നത് നിർത്താൻ കഴിഞ്ഞു. ലാൻഡ് ചെയ്യുന്നത് വരെ ക്യാപ്റ്റനെ സ്റ്റേബിളായി നിർത്താൻ കഴിഞ്ഞു. അതിന് ശേഷമാണ് നില മോശമായത്'- മുസാവ് പറഞ്ഞു.
രക്തത്തിൽ കുളിച്ച് കിടക്കുമ്പോഴും അദ്ദേഹം സംസാരിച്ചു. തനിക്ക് 39 വയസുണ്ടെന്നും രണ്ട് മക്കളുണ്ടെന്നും ഒമാനി പൈലറ്റ് തന്നെ കുത്തിയെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കുന്നതിനിടെ അദ്ദേഹം ശാപവാക്കുകൾ ചൊരിഞ്ഞുവെന്നും സ്മിത് വെളിപ്പെടുത്തിയതായും മുസാവ് പറഞ്ഞു. ഒരുവേള പൈലറ്റിന്റെ ജീവൻ നഷ്ടമാകുമോ എന്ന് ഭയം തോന്നിയതായും അദ്ദേഹം പറഞ്ഞു.
വിമാനം അടിയന്തരമായി സൗദി അറേബ്യയിലെ തബൂക്കിൽ ഇറക്കിയശേഷം സൗദി മെഡിക്കൽ സംഘം മച്ചാറിന്റെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ പൈലറ്റ് അപകടനില തരണം ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ക്യാപ്റ്റൻ മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
Captain Smith Machar sustained serious injuries after being attacked by a co-pilot on a Fly Dubai flight. Despite severe bleeding from his head and hands, he intervened to save passengers. An Israeli dentist on board provided initial first aid. The flight made an emergency landing in Tabuk, Saudi Arabia, where Saudi medical teams took over treatment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |