SignIn
Kerala Kaumudi Online
Sunday, 04 October 2026 1.44 PM IST

'അവർ വളരെ ശാന്തമായാണ് പ്രതികരിച്ചത്'; ക്യാപ്റ്റൻ സ്‌മിത്തിന്റെ ഭാര്യയുടെ മനക്കരുത്തിനെ പ്രശംസിച്ച് അയൽവാസി

captain-smith-and-wife
കാപ്‌റ്റൻ സ്‌മിത്തും ഭാര്യയും

അബുദാബി: വിമാനത്തിന്റെ കോക്‌പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ക്യാപ്റ്റൻ സ്‌മിത് മച്ച്‌ഛാർ കാട്ടിയ അസാമാന്യ ധൈര്യത്തിനൊപ്പം സംഭവത്തിനൊപ്പം അദ്ദേഹത്തിന്റെ കുടുംബം പ്രകടിപ്പിച്ച മനക്കരുത്തും ശ്രദ്ധ നേടുകയാണ്. സ്‌മിതിന്റെ ഭാര്യ ഈ പ്രതിസന്ധിഘട്ടത്തെ കൈകാര്യം ചെയ്‌ത രീതിയെ പ്രശംസിച്ച് രംഗത്തെത്തുകയാണ് അയൽവാസി. ക്യാപ്‌റ്റൻ സ്‌മിത്തും കുടുംബവും താമസിക്കുന്ന റെസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരിയായ ഡോ ആർതി ശർമ്മയാണ് സോഷ്യൽ മീഡിയയിലൂടെ കുടുംബത്തിന്റെ പ്രതികരണം പങ്കുവച്ചത്.

സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ അയൽവാസികൾ ക്യാപ്റ്റന്റെ ഭാര്യയെ ബന്ധപ്പെട്ട് സഹായം ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ആശങ്കാജനകമായ സാഹചര്യത്തിലും സ്‌മിത്തിന്റെ ഭാര്യ ശാന്തമായാണ് പ്രതികരിച്ചതെന്ന് ഡോ ശർമ്മ പറഞ്ഞു. അയൽവാസികളുടെ പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ അവർ ഭർത്താവ് സുരക്ഷിതനാണെന്നും അറിയിച്ചു.

ഈ പ്രതികരണമാണ് പ്രതിസന്ധി നേരിടുന്ന വ്യക്തികൾക്ക് പിന്നിൽനിൽക്കുന്ന കുടുംബാംഗങ്ങളുടെ പങ്കിനെക്കുറിച്ച് ചിന്തിക്കാൻ ഡോ. ശർമ്മയെ പ്രേരിപ്പിച്ചത്. 'നമ്മൾ ഒരാളുടെ ധൈര്യത്തെ ആഘോഷിക്കുമ്പോഴെല്ലാം, ആ വ്യക്തിയുടെ പിന്നിൽ തങ്ങൾക്ക് പ്രിയപ്പെട്ടയാൾ സുരക്ഷിതനായി വീട്ടിലേക്ക് മടങ്ങിവരുന്നതിനായി കാത്തിരിക്കുന്ന ഒരു കുടുംബമുണ്ടാകും. അവർ ഭയത്തോടെയും പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയുമാണ് കഴിയുന്നത്'- ഡോ.ശർമ്മ പറഞ്ഞു.

English Summary

Captain Smit Machchhar’s wife remained calm after the cockpit attack, thanking neighbours for their prayers and assuring them he was safe, a neighbour said.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLYDUBAI PILOT, INDIAN CAPTAIN SMIT MACHCHHAR, SMIT MACHCHHAR WIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360