SignIn
Kerala Kaumudi Online
Monday, 21 September 2026 4.52 PM IST

എട്ടു വർഷം കടുത്ത പ്രണയം; കളഞ്ഞിട്ട് പോകാൻ ഒരുങ്ങിയപ്പോൾ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

acid-attack

അഗർത്തല: തന്നെ ഒരുകാരണവശാലും വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന്റെ മുഖത്തേക്ക് യുവതി ആസിഡ് ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ മുപ്പതുകാരനെ അഗർത്തല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ശ്വാസനാളിക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്‌ടർമാർ പറഞ്ഞത്. സംഭവത്തിൽ പ്രതിയായ ബിനാത്ത സന്താൽ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ത്രിപുരയിലെ ഖോവായിലാണ് സംഭവം.

എട്ട് വർഷമായി യുവാവും യുവതിയും കടുത്ത പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇക്കാര്യം അറിഞ്ഞ ബിനാത്ത തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാൽ വിവാഹത്തിന് താത്പര്യമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെയാണ് യുവാവിന്റെ വീട്ടിൽ കയറി വന്ന് കാമുകി ആസിഡ് ആക്രമണം നടത്തിയത്.

പ്രണയത്തിലായിരുന്ന യുവാവും ബിനാത്തയും നേരത്തെ പൂനെയിൽ ഒരുമിച്ച് താമസിച്ചിരുന്നു. യുവാവ് കോളേജിൽ പഠിക്കുമ്പോൾ യുവതി വീട്ടുജോലി ചെയ്‌താണ് പണം സമ്പാദിച്ചിരുന്നത്. 2018 മാർച്ചിൽ യുവതിയെ പൂനെയിൽ തനിച്ചാക്കി യുവാവ് നാട്ടിലേക്ക് മടങ്ങി. മൂന്ന് മാസമായിട്ടും കാമുകൻ വിളിക്കുകപോലും ചെയ്തില്ല. 2018 ഓഗസ്റ്റിൽ യുവതി നാട്ടിലേക്ക് പോയെങ്കിലും കാമുകനെ കണ്ടെത്താനായില്ല. തുടർന്ന് റാഞ്ചിയിലേക്ക് പോയ യുവതി അവിടെ ജോലിചെയ്‌തു വരികയായിരുന്നു.

ദുർഗാപൂജ അവധിക്കായി നാട്ടിൽ തിരികെ എത്തിയപ്പോഴാണ് കാമുകൻ വീട്ടിലുണ്ടെന്ന വിവരമറിഞ്ഞത്. തുടർന്ന് ബിനാത്ത കാമുകന്റെ വീട്ടിലെത്തുകയും തന്നെ വിവാഹം കഴിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ കൈയിൽ കരുതിയ ആസിഡ് എടുത്ത് യുവാവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ യുവാവിന്റെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

 
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ACID ATTACK, TRIPURA ACID ATTACK, ACID ATTACK AGAINST BOY FRIEND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY