SignIn
Kerala Kaumudi Online
Monday, 21 September 2026 7.31 AM IST

പരസ്ത്രീബന്ധം ചോദ്യം ചെയ്തു, ഭാര്യയെയും പെൺമക്കളെയും യുവാവ് തീവെച്ച് കൊന്നു

fire

മുംബയ്: പരസ്ത്രീബന്ധം ചോദ്യം ചെയ്ത ഭാര്യയെയും മകളെയും തീവെച്ച് കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് അതിദാരുണമായ സംഭവമുണ്ടായത്. സംഭവത്തിൽ പ്രതിയായ പ്രസാദ് ശാന്താറാം പാട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് തീകൊളുത്തുന്നതിനിടയിൽ പരിക്കേറ്റിട്ടുണ്ട്. വിവാഹേതര ബന്ധത്തെക്കുറിച്ച് ഭാര്യയുമായി തർക്കത്തിലേർപ്പെട്ട യുവാവ് ഭാര്യ പ്രീതി(35) മക്കളായ സമീര ശാന്താറാം പാട്ടിൽ (14), സഹോദരി സമീക്ഷ ശാന്താറാം പാട്ടിൽ (11 ) എന്നിവരെയും അഗ്നിക്കിരയാക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പെൺകുട്ടികളും ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടികളുടെ മാതാവ് ഞായറാഴ്ച മരണപ്പെട്ടിരുന്നു.

ശനിയാഴ്ച രാവിലെയാണ് പ്രതി കൃത്യം നിർവ്വഹിച്ചതെങ്കിലും രാവിലെ എട്ടരയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. അതിനാൽ ക‌ൃത്യസമയത്ത് തന്നെ പൊള്ളലേറ്റ പ്രീതിയെയും മക്കളയും ആശുപത്രിയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. പ്രതിയ്ക്ക് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നതായും ഇത് ചോദ്യം ചെയ്തതാണ് കൊലയിൽ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, FIRE, EXTRA, CRIME, NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY