SignIn
Kerala Kaumudi Online
Monday, 19 October 2026 12.17 AM IST

ഫേസ്ബുക്കിലൂടെ സൗഹൃദം, യുവാവും സുഹൃത്തുക്കളും കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതികളിലൊരാൾ പ്രമുഖ നേതാവിന്റെ അടുത്തബന്ധുവെന്ന് പതിനേഴുകാരി

READ ENGLISH VERSION
sexual-assault-case

ഗ്വാളിയോർ: സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലായ യുവാവും സുഹൃത്തുക്കളും പതിനേഴുകാരിയെ കാറിൽ ബലാത്സംഗത്തിനിരയാക്കി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ നവംബർ ഇരുപത്തിയൊന്നിനാണ് സംഭവം.


പെൺകുട്ടിയും കുടുംബവും പരാതി നൽകിയിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് നിരഞ്ജൻ ശർമ്മ പറഞ്ഞു. പ്രതികൾക്കെതിരെ പട്ടികജാതി പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിന്റെ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷമാണ് പെൺകുട്ടി പ്രതികളിലൊരാളുമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായത്. കഴിഞ്ഞ ചൊവ്വാഴ്ച യുവാവും സുഹൃത്തുക്കളും പെൺകുട്ടിയെ കാറിൽ കയറ്റി വനമേഖലയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ബലാത്സംഗം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

നവംബർ 21 നാണ് സംഭവം നടന്നതെങ്കിലും പേടി കൊണ്ട് പെൺകുട്ടി വിവരം ആരെയും ആറിയിച്ചിരുന്നില്ല. പിന്നീടാണ് തുറന്നുപറഞ്ഞത്. പ്രതികളിലൊരാൾ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അടുത്ത ബന്ധുവാണെന്ന് അതിജീവിത മൊഴി നൽകിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതികൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SEXUAL ASSAULT CASE, POLICE, MADHYAPREDESH, SOCIAL MEDIA, FACEBOOK FRIEND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY