SignIn
Kerala Kaumudi Online
Saturday, 17 October 2026 2.36 AM IST

യുവാവിനെ കൊലപ്പെടുത്തിയ നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

crime

നാഗർകോവിൽ: ആരുവാമൊഴിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ നാലുപേരെ പൊലീസ് പിടികൂടി. ആരുവാമൊഴി മിഷ്യൻ കോമ്പൗണ്ട് സ്വദേശി ജെഗനെ (40) കൊലപ്പെടുത്തിയ സംഭവത്തിൽ ആരുവാമൊഴി വടക്കൂർ സ്വദേശി ഗണേശൻ (28), പെരുമാൾപുരം പെരുമാൾ പിള്ള തെരുവ് സ്വദേശി നാഗസുധൻ (29),അഴകിനഗർ അമ്മൻ കോവിൽ സ്ട്രീറ്റ് സ്വദേശി സുദാ കരൻ(25), മരുതുവമനഗർ,താണുമാലയാൻ പുത്തൂർ സ്വദേശി ഭ്രമനായഗൻ (28) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആരുവാമൊഴി മലയടിവാരത്തിനടുത്തുള്ള പൊയ്കൈ കുളത്തിന് സമീപം ജെഗനും സുഹൃത്തുക്കളും മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ കൈയിലുണ്ടായിരുന്ന അരിവാൾ കൊണ്ട് ജെഗനെ വെട്ടുകയും കുത്തുകയും ചെയ്യുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി അൻശൂൽ നാഗറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ സി.സി ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞത്. ആരുവാമൊഴി പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIMENEWS, LATESTNEWS, NAGARKOVIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY