
കൊച്ചി: പാലാരിവട്ടത്തെ സ്ഥാപനത്തിൽ അതിക്രമിച്ചുകയറി 70000രൂപ വിലവരുന്ന ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ച പ്രതികളെ പാലാരിവട്ടം പൊലീസ് അറസ്റ്റ്ചെയ്തു. വയനാട് താഴമുണ്ട സ്വദേശി മാരിമുത്തു (31), പങ്കാളി കണ്ണൂർ പയ്യന്നൂർ സ്വദേശിനി ദേവി (30) എന്നിവരാണ് പിടിയിലായത്. സംഭവസ്ഥലത്തുനിന്നും ലഭിച്ച സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വൈറ്റിലയിൽനിന്നാണ് പിടികൂടിയത്. എറണാകുളത്തും പരിസരത്തും നിരവധി മോഷണങ്ങൾ നടത്തിയതായി സൂചനയുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലാരിവട്ടം ഇൻസ്പെക്ടർ മഞ്ചിത്ലാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രദീഷ്, എ.എസ്.ഐ അബിൻ, സി.പി.ഒമാരായ ബിബിൻമോൻ, നിയാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |