തിരുവനന്തപുരം: കോവളത്തെ സ്പായിലേയ്ക്ക് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും ചേര്ന്ന് വിറ്റു. പത്തോളം സ്പാകൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു. ആന്ധ്രാ സ്വദേശിനിയാണ് പതിനാറുകാരി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി സജിത്, പൂവാർ സ്വദേശിയായ നിശാന്ത് എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെണ്കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല് കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്ക്കായിരുന്നു. കുട്ടിയെ വിറ്റ ബന്ധുക്കള് ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് വിവരം.
ജൂലായ് മുതല് വിവിധ സ്പാകളിലായി പെൺകുട്ടി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായത്. ഒരു സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിന് പിന്നിൽ സെക്സ് റാക്കറ്റാണോ എന്നാണ് സംശയം. വിവിധ ഏജന്റുകൾ വഴി നടന്ന ഇടപാടുകളെക്കുറിച്ചും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Police arrested two individuals in Thiruvananthapuram for selling a 16-year-old Andhra Pradesh girl under the guise of a spa. The minor was sexually exploited by approximately ten spas. Sajith from Alappuzha and Nishanth from Poovar were apprehended. Authorities are investigating other accused, a potential sex racket, and illegally operating spas involved in the case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |