SignIn
Kerala Kaumudi Online
Sunday, 13 September 2026 11.36 AM IST

വിദ്യാർത്ഥിയെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്, അദ്ധ്യാപകൻ അറസ്റ്റിൽ

teacher-arrested

ചെന്നൈ: വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ കടലൂർ ചിദംബരത്തെ നന്തനാർ സർക്കാർ സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകൻ സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ക്ളാസിൽ കൃത്യമായി എത്തുന്നില്ലെന്ന പേരിൽ ആറ് വിദ്യാർഥികളെ ഇയാൾ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതിൽ ഒരു വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടിയെ വടി ഉപയോഗിച്ച് തല്ലുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നുണ്ട്. കൂടാതെ മുട്ടുകാലിൽ നിർത്തി മർദിക്കുകയും ചെയ്തു. ക്ളാസിലെ മറ്റൊരു വിദ്യാർത്ഥിയാണ് ദൃശ്യങ്ങൾ പകർത്തിയത്.

ഇത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ജനപ്രതിനിധികൾ അടക്കമുള്ളവർ അദ്ധ്യാപകനെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ഇതേതുടർന്ന് കടലൂർ ജില്ലാ കളക്ടർ പ്രാഥമിക അന്വേഷണം നടത്തി അറസ്റ്റ് രേഖപ്പെടുത്തി . ജാമ്യമില്ലാത്ത അഞ്ചു വകുപ്പുകളാണ് ഇയാൾക്കുമേൽ ചുമത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, TAMILNADU, TEACHER, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY