
പാലക്കാട്: അട്ടപ്പാടിയിൽ അസാം സ്വദേശിനിയേയും മകളേയും കഴുത്തറുത്ത് കൊന്നത് യുവതി ഗർഭിണിയായതിനാലെന്ന് പ്രതി പ്രവോദ് ദാസിന്റെ മൊഴി. ഇന്നലെ രാവിലെ അഗളി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പശ്ചിമബംഗാൾ സ്വദേശിയായ പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്ന് അഗളി ഡിവൈ.എസ്.പി ആർ. അശോകന്റെ നേതൃത്വത്തിൽ ഇയാളെ മൃതദേഹങ്ങൾ കണ്ടെത്തിയ ചീരക്കടവിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രവോദിന്റെ സുഹൃത്ത് കുനു മുർമുവിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട പ്രോണിത. പ്രവോദും പ്രോണിതയും അടുപ്പത്തിലായിരുന്നു. കുനു മംഗലാപുരത്ത് ജോലിക്ക് പോയ സമയത്താണ് ഇവർ അട്ടപ്പാടിയിലെത്തിയത്.
കഴിഞ്ഞ 2ന് ആശുപത്രിയിലെത്തിയ പ്രോണിത ഗർഭിണിയാണെന്ന് അറിഞ്ഞു. അന്ന് രാത്രിയിൽ ഇതിനെച്ചൊല്ലി പ്രവോദും പ്രോണിതയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. പ്രതിയ്ക്ക് വേറെ കുടുംബമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |