ഇൻഡോർ: സഹോദരനെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ ഒളിപ്പിച്ച് സഹോദരി. വന്ദന (21) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ റാവു മേഖലയിലുള്ള ന്യൂ നെഹ്റു നഗറിലാണ് സംഭവം. സംഭവത്തിൽ വന്ദനയുടെ ഭർത്താവിന്റെ സഹോദരി പാർവതി ഭായ് കുശ്വാഹയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബത്തിന്റെ എതിർപ്പ് വകവെയ്ക്കാതെ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് വന്ദനയും ഉപേന്ദ്രയും ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. കുടുംബങ്ങൾ തമ്മിലുള്ള തർക്കവും ശത്രുതയും കാരണം ഇരുവരും വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം പാർവതിയുടെ സഹോദരൻ ബലാത്സംഗ കേസിൽ ദാമോയിലെ ജയിലിൽ കഴിയുന്നതിനെക്കുറിച്ച് വന്ദന പരിഹസിച്ച് സംസാരിച്ചിരുന്നു. ഇത് പാർവതിയെ ചൊടിപ്പിച്ചു. തുടർന്നുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
കൊലപാതകം നടക്കുമ്പോൾ പ്രതിയുടെ കുട്ടികൾ സ്‌കൂളിലും ഭർത്താവ് ആശുപത്രിയിലുമായിരുന്നു. തക്കം നോക്കി അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് പാർവതി വന്ദനയുടെ കഴുത്തിൽ രണ്ട് തവണ കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം വീടിന് പുറത്തുണ്ടായിരുന്ന ടാങ്കിൽ ഒളിപ്പിച്ചു. അതിനുശേഷമാണ് പ്രതി ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവിനെ കാണാൻ പോയത്.
തുടർന്ന് വന്ദനയെ കാണാനില്ലെന്ന് കണ്ട് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് പൊലീസിനെത്താൻ സഹായിച്ചത്. ആദ്യം ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, കൊലപാതകത്തിന് ഉപയോഗിച്ച കത്തിയിൽ നിന്നും പ്രതിയുടെ വിരലടയാളങ്ങൾ ലഭിച്ചതായും രക്ഷപ്പെടാൻ മാർഗമില്ലെന്ന് മനസിലാക്കിയതോടെ പാർവതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
Police in Indore arrested Parvathi Bhai Kushwaha for allegedly stabbing her sister-in-law, Vandana (21), to death and hiding the body in a water tank. The murder reportedly stemmed from an argument over Vandana's derogatory comments about Parvathi's brother, who is in jail. Parvathi confessed after evidence was presented.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |