SignIn
Kerala Kaumudi Online
Saturday, 05 September 2026 2.35 AM IST

തൊഴിലാളികളെ ആക്രമിച്ച്, മിനി ലോറിയുടെ ഗ്ലാസ് അടിച്ച് തകർത്തു: രണ്ടുപേർ അറസ്റ്റിൽ

hi

പാങ്ങോട്: ജോലിക്കിടെ തൊഴിലാളികളെ അക്രമിക്കുകയും,മിനി ലോറിയുടെ ഗ്ലാസടിച്ച് തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.താളിക്കുഴി തടത്തരികത്ത് വീട്ടിൽ വിഷ്ണു(28), മിതൃമ്മല പാകിസ്ഥാൻ മുക്ക് സ്വദേശി നൗഫൽ (27) എന്നിവരാണ് അറസ്റ്റിലായത്. തൊഴിലാളികളായ പാങ്ങോട് ആര്യ ഭവനിൽ പ്രതീഷ് (43),ബിനു (30) എന്നിവരാണ് അക്രമണത്തിനിരയായത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30ന് കല്ലറ തണ്ണിയം സ്‌റ്റേഡിയത്തിന് സമീപം വച്ചായിരുന്നു ആക്രമണം.

സ്വകാര്യ വ്യക്തിക്ക് ലോറിയിൽ വന്ന ടൈൽസ് ഇറക്കിക്കൊണ്ടിരിക്കെ സ്ഥലത്തെത്തിയ പ്രതികൾ തൊഴിലാളികളെ അക്രമിക്കുകയും ബിയർ കുപ്പിയടിച്ച് പൊട്ടിച്ച് ചില്ല് കൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു.തുടർന്ന് ലോറിയുടെ ചില്ലടിച്ച് പൊട്ടിക്കുകയുമായിരുന്നു.തൊഴിലാളികൾ പാങ്ങോട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.ഇവരെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST, PANGODE POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY