നാഗ്‌പൂർ: പാചകം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ഭർത്താവ് അടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. യാമിനി കൃഷ്ണ ലാൽ യാദവ് (38) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഭർത്താവ് കൃഷ്ണലാൽ യാദവിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ജോലി കഴിഞ്ഞ് മദ്യലഹരിയിൽ വീട്ടിലെത്തിയ കൃഷ്ണലാൽ ഭാര്യയോട് ഭക്ഷണമുണ്ടാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ഡാൻസ് ക്ലാസ് ഉണ്ടെന്നും ഭക്ഷണമുണ്ടാക്കാനുള്ള സമയം ഇപ്പോഴില്ലെന്നുമായിരുന്നു യാമിനിയുടെ മറുപടി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതോടെ ഡാൻസ് ക്ലാസിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്ന യാമിനിയെ കൃഷ്ണലാൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മക്കളുടെ മുന്നിൽവച്ചായിരുന്നു കൃഷ്ണലാലിന്റെ മർദനം. വയറ്റിലും കഴുത്തിലുമാണ് കൂടുതൽ മർദനമേറ്റത്. രാത്രിയോടെ മർദനമേറ്റിടത്ത് കടുത്ത വേദന അനുഭവപ്പെട്ട യാമിനി ഭർത്താവിനോട് മരുന്ന് വാങ്ങിത്തരാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ ഇയാൾ മരുന്ന് വാങ്ങാൻ പോയെങ്കിലും കടകൾ അടച്ചിരുന്നു. പിന്നാലെ യാമിനിയുടെ നില വഷളായി. ഉടൻ തന്നെ കൃഷ്ണലാൽ യാമിനിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റതാണെന്നാണ് ഭർത്താവ് ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് അപകടമല്ല യാമിനിക്ക് ഗുരുതരമായി പരിക്കേറ്റത് മർദനം മൂലമാണെന്ന് കണ്ടെത്തിയത്. കഴുത്തെല്ല് ഒടിഞ്ഞിരുന്നെന്നും വയറ്റിൽ ഗുരുതര പരിക്കും രക്തസ്രാവവും ഉണ്ടായിരുന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പിന്നാലെ യാമിനിയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
A 38-year-old woman, Yamini Krishna Lal Yadav, was allegedly beaten to death by her husband in Nagpur, Maharashtra, after she refused to cook because she had a dance class. Police arrested her husband, 41-year-old Krishnalal Yadav.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |