ലണ്ടൻ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി അദ്ധ്യാപിക ലൈംഗിക ബന്ധത്തിലേർപ്പെട്ട കേസിൽ വിചാരണ തുടരുന്നതിനിടെ വിദ്യാർത്ഥിയുടെ മൊഴി പുറത്ത്. വിൽറ്റ്ഷെയറിലെ ചിപ്പൻഹാമിൽ താമസിക്കുന്ന 30കാരിയായ ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപിക ബ്രോൺവെൻ ജെയിംസിനെതിരെയാണ് വിദ്യാർത്ഥി മൊഴി നൽകിയത്. അദ്ധ്യാപികയുമായുള്ള ബന്ധത്തെക്കുറിച്ച് സ്കൂൾ അധികൃതരോടും ചൈൽഡ് പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരോടും വെളിപ്പെടുത്താതിരുന്നത് അവരെ സംരക്ഷിക്കാനായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു.
സ്നാപ്പ് ചാറ്റിലൂടെയാണ് അദ്ധ്യാപികയും വിദ്യാർത്ഥിയും പരിചയപ്പെട്ടത്. പിന്നീട് കൂടുതൽ അടുത്തു. ആദ്യം കാറിൽ വച്ച് ചുംബിച്ചെന്നും പിന്നീട് അദ്ധ്യാപികയുടെ വീട്ടിലെത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും വിദ്യാർത്ഥി മൊഴി നൽകിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നാല് തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും മൊഴിയിലുണ്ട്.
ടിവിയിൽ വിംബിൾഡൺ മത്സരം കാണുന്നതിനിടെ അദ്ധ്യാപിക ആദ്യം സ്വന്തം വസ്ത്രങ്ങൾ അഴിച്ചുമാറ്റിയെന്നും തുടർന്ന് തന്റെ വസ്ത്രങ്ങൾ അഴിച്ചെന്നും വിദ്യാർത്ഥി പറഞ്ഞു. അദ്ധ്യാപികയുമായുള്ള ബന്ധം തുടരുന്നതിനിടയിലും അവരുടെ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. അന്ന് സംഭവിക്കുന്നത് തെറ്റാണെന്ന് പൂർണമായി തിരിച്ചറിഞ്ഞിരുന്നില്ലെന്നും വിദ്യാർത്ഥി മൊഴി നൽകി. ഫോണിൽ തന്റെ പേര് സേവ് ചെയ്യാതെ നമ്പർ 8 എന്നാണ് അദ്ധ്യാപിക രേഖപ്പെടുത്തിയിരുന്നതെന്നും വിദ്യാർത്ഥി പറഞ്ഞു. അദ്ധ്യാപികയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട എട്ടാമത്തെ പുരുഷനാണ് ഈ വിദ്യാർത്ഥിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഫോണിലെ മെസേജുകൾ കണ്ട മറ്റൊരു വിദ്യാർത്ഥി അദ്ധ്യാപകനെ വിവരമറിയിച്ചതോടെയാണ് സ്കൂൾ അധികൃതർ ഇക്കാര്യം അറിഞ്ഞതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
അതേസമയം ആരോപണങ്ങൾ അദ്ധ്യാപിക ബ്രോൺവെൻ ജെയിംസ് നിഷേധിച്ചു. വിദ്യാർത്ഥി തന്റെ വീട്ടിലെത്തിയിട്ടില്ലെന്നും ലൈംഗിക ബന്ധത്തിലേർപ്പെട്ടില്ലെന്നും അദ്ധ്യാപിക ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കേസിൽ വിചാരണ തുടരുകയാണ്.
The trial of a 30-year-old physical education teacher, Bronwen James, accused of having a sexual relationship with an underage student is continuing. The student told the court that they first connected through Snapchat and later had sexual encounters at the teacher’s home on four occasions
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |