SignIn
Kerala Kaumudi Online
Friday, 25 September 2026 3.20 PM IST

അമ്മ ഗൾഫിൽ,​ 11കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് പിതാവ്,​ ഭർത്താവിനെ രക്ഷിക്കാൻ മൊഴിമാറ്റി,​ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം

case-diary-

മലപ്പുറം: 11കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ ട്രിപ്പിൾ ജീവപര്യന്തവും കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജ‌ഡ്ജി കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം സാധാരണ തടവും അനുഭവിക്കണം.

2013ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ അതിജീവിതയുടെ മാതാവ് ഗൾഫിലായിരുന്ന സമയത്തായിരുന്നു 11കാരിയായ മകളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തത്. പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രതി പിഴ അടയ്ക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നൽകുന്നതാണ്. അതിജീവിതയ്ക്ക് നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയെ സമീപിക്കാവുന്നതാണ്. ഭർത്താവിനെ രക്ഷിക്കാൻ പെൺകുട്ടിയുടെ മാതാവ് മൊഴിമാറ്റിയെങ്കിലും അതിജീവിതയുടെ മൊഴി മുഖവിലയ്ക്കെടുത്താണ് കോടതി വിധി പറഞ്ഞത്. . പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സാം കെ. ഫ്രാൻസിസ് ഹാജരായി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY