SignIn
Kerala Kaumudi Online
Monday, 25 May 2026 11.47 AM IST

മദ്യലഹരിയിൽ 15കാരനെ തല്ലിച്ചതച്ച് പിതാവ്; മർദിച്ചത് വടിയും കസേരയും ഉപയോഗിച്ച്

police

ഇടുക്കി: മദ്യലഹരിയിൽ മകനെ ക്രൂരമായി മർദിച്ച പിതാവ് പിടിയിൽ. ഉടുമ്പന്നൂർ സ്വദേശി നജീബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പതിനഞ്ചുകാരനായ മകനെ ഇയാൾ തല്ലിച്ചതയ്‌ക്കുകയായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ ഉപദ്രവിക്കുകയായിരുന്നു. വീട്ടിലിരുന്ന വടിയും കസേരയും ഉപയോഗിച്ചാണ് നജീബ് മകനെ മർദിച്ചത്. പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉടൻതന്നെ കേസെടുത്ത് പ്രതിയെ പിടികൂടിയത്.

മദ്യലഹരിയിലായിരുന്നു മർദനമെന്ന് പൊലീസ് സ്ഥിരീകരിച്ചു. നജീബിനെതിരെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചൈൽഡ്‌ലൈൻ അധികൃതരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, IDUKKI, CASE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY