SignIn
Kerala Kaumudi Online
Monday, 13 July 2026 3.00 PM IST

സ്വപ്‌ന ഉന്നത സ്വാധീനമുള്ള സ്ത്രീ, അധികാര ഇടനാഴിയിലെ സ്വാധീനം പ്രകടമെന്ന് കോടതി

gold-smuugling-case

കൊച്ചി: സ്വർണക്കടത്ത് കേസിൽ അധികാര ഇടനാഴിയിലെ സ്വപ്ന സുരേഷിന്റെ സ്വാധീനം പ്രകടമെന്ന് കോടതി. സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നിരീക്ഷണം. കോൺസുലേറ്റിലെ രാജിക്ക് ശേഷവും സ്വപ്ന ഉന്നത ഉദ്യോഗസ്ഥരെ സഹായിച്ചതായും പറയുന്നു.

യു.എ.ഇ കോൺസുലേറ്റിലെ ജോലി വിട്ടതിന് ശേഷവും പ്രതിക്ക് അവിടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടായിരുന്നു. ഇതിനുശേഷം സംസ്ഥാന സർക്കാരിന്റെ ഒരു പ്രൊജക്ടിൽ അവർക്ക് ജോലി നേടാനും സാധിച്ചു. പ്രതിയുടെ അധികാര ഇടനാഴിയിലെ സ്വാധീനം പ്രകടമാണ്. അതിനാൽ ഒരു സ്ത്രീയെന്ന നിലയിലുള്ള പ്രത്യേക ആനുകൂല്യം പ്രതി അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.

ജാമ്യാപേക്ഷയിൽ നടന്ന വാദത്തിന്റെയും ലഭ്യമായ രേഖകളുടെയും അടിസ്‌ഥാനത്തിലാണ്‌ നിരീക്ഷണമെന്നും കോടതി വ്യക്തമാക്കി. സ്വപ്‌ന സുരേഷ്, സെയ്‌ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷകളാണ് കൊച്ചിയിലെ സാമ്പത്തിക കു‌റ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി തള‌ളിയത്. മ‌റ്റൊരു പ്രതിയായ സഞ്ജുവിന്റെ ജാമ്യാപേക്ഷ 17ന് പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, GOLD SMUUGLING CASE, SWAPNA SURESH, BAIL, PLEA, REJECTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY