SignIn
Kerala Kaumudi Online
Saturday, 10 October 2026 3.58 AM IST

കളമശേരി കൂട്ടമാനഭംഗം മുഖ്യപ്രതി ശ്രീരാജ് വലയിലാക്കാൻ ശ്രമിച്ചത് നിരവധി യുവതികളെ

f

കൊച്ചി: കളമശേരി കൂട്ടമാനഭംഗ കേസിലെ മുഖ്യപ്രതി ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജ് സ്പായിൽ മാനേജർജോലി വാഗ്ദാനംചെയ്ത് നിരവധി സ്ത്രീകളെ അഭിമുഖത്തിനായി ക്ഷണിച്ചതായി പൊലീസ് കണ്ടെത്തി. പ്രതിയുടെ മൊബൈൽഫോണിൽനിന്ന് ലഭിച്ച നിർണായക ചാറ്റുകളുടെ അടിസ്ഥാനത്തിൽ 15 യുവതികളുടെ വിവരങ്ങൾ ശേഖരിച്ചു. ഇവർക്കും സമാനമായ ദുരനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചശേഷം കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തീരുമാനം.

ശ്രീരാജിന് ലഹരി-ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്പാ ഉടമകളുടെ സംഘടനയിലെ ചിലർ ഇയാളുടെ ഗുണ്ടാ പ്രവർത്തനങ്ങൾ വിലക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഗുണ്ടകൾ ഭീഷണിപ്പെടുത്തി അവരെ പിന്തിരിപ്പിക്കുകയായിരുന്നു. 2023ൽ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതിന് ശ്രീരാജിനെതിരെ രണ്ട് യുവതികൾ പരാതി നൽകിയിരുന്നു. പാലാരിവട്ടം, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത ഈ കേസുകളിൽ ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ട്.

സമൂഹത്തിലെ ഉന്നതരുമായും ഗുണ്ടകളുമായും ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാൾ യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും മയക്കുമരുന്ന് കൈവശംവച്ചതിനും ഇയാൾക്കെതിരെ മുമ്പും കേസുകളുണ്ട്. കസ്റ്റഡി കാലാവധിക്കുശേഷം ശ്രീരാജിനെയും നാലാംപ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസിലെ രണ്ടും മൂന്നും പ്രതികളായ ശരണ്യ, സഞ്ജു എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുന്നതിനായി പൊലീസ് ഉടൻ അപേക്ഷനൽകും. കൂട്ടമാനഭംഗത്തിന് ഇരയായ വീട്ടമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ പൂർണആരോഗ്യം വീണ്ടെടുത്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY