SignIn
Kerala Kaumudi Online
Monday, 22 June 2026 2.18 PM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ സി മൊയ്‌തീന് ഇ ഡി നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

READ ENGLISH VERSION

a-c-moideen

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി പി എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീന് ഇ‌ ഡി നോട്ടീസ്. ഈ മാസം 31ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.

ബാങ്കിൽ നടന്ന കോടികളുടെ ബിനാമി ഇടപാടിൽ എ സി മൊയ്തീന് പങ്കുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം. മൊയ്‌തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. മൊയ്‌തീന്റെ തൃശൂരിലെ വീട്ടിലെ റെയ്ഡിൽ ലഭിച്ച രേഖകൾ പ്രകാരമാണിത്. സി പി എം തൃശൂർ ജില്ലാ നേതാക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് ഇ ഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ബിനാമികളായ നാലു പേരുടെ വീടുകളിൽ നിന്ന് 15 കോടി വിലമതിക്കുന്ന 36 വസ്തുവകകളുടെ രേഖകൾ പിടിച്ചെടുത്തു. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയായ എ കെ ബിജോയിയുടെ 30 കോടിയുടെ സ്വത്തുക്കൾ നേരത്തെ കണ്ടുകെട്ടിയിരുന്നു.


അതേസമയം, ബാങ്ക് നടപടിക്രമം പാലിക്കാതെ അൻപത്തിരണ്ട് പേർക്കാണ് വായ്പ നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവരിൽ നിന്ന് മാത്രം 215 കോടി രൂപയാണ് ബാങ്കിന് നഷ്ടം. എ സി മൊയ്‌തീനുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ബിജു കരീം 23.21 കോടി രൂപയാണ് തട്ടിയത്. അഞ്ച് പേരെ മാത്രമാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തത്. മാത്രമല്ല ബിനാമി ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KARUVANNUR BANK SCAM, A C MOIDEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY